Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
Onam sadya: തടി കൂട്ടാതെ തന്നെ സദ്യ കഴിക്കാം ആവോളം, ഇക്കാര്യങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി
Onam 2025: ഓണക്കാലത്തിന് തുടക്കം കുറിയ്ക്കുമ്പോള്‍ ആദ്യം എല്ലാവരുടേയും മനസ്സിലേക്ക് ഓടി വരുന്നത് ഓണസദ്യ തന്നെയാണ്. എന്നാല്‍ ആരോഗ്യത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കുന്നവരെങ്കില്‍ ഓണത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കണം. പ്രത്യേകിച്ച് ഓണസദ്യയുടെ കാര്യത്തില്‍. വയററിയാതെ കഴിക്കുന്നവരെങ്കില്‍ അത് അല്പം പ്രശ്നമുണ്ടാക്കുന്നതാണ്. അമിതവണ്ണത്തിനും അത് വഴി വയറ് ചാടുന്നതിനും എല്ലാം കാരണമാകുന്നു. എന്നാല്‍ പരമ്പരാഗത ഓണസദ്യ ഒഴിവാക്കുക എന്നത് അല്പം വിഷമമുണ്ടാക്കുന്ന ഒന്ന് തന്നെയാണ്. എന്നാല്‍ ഇനി ആരോഗ്യം ശ്രദ്ധിക്കുന്നവരും അമിതവണ്ണത്തെ കുറയ്ക്കുന്നതിനും ശ്രമിക്കുന്നവര്‍ക്കും ഓണസദ്യ കഴിക്കാം.
ഓണം ഗംഭീരമാക്കി ഓണസദ്യ കഴിക്കുന്നവരെങ്കില്‍ ഇനി അല്പം കാര്യങ്ങള്‍ ശ്രദ്ധിക്കാം. കലോറി കുറച്ച് തന്നെ ആരോഗ്യത്തിന് കൂടുതല്‍ മാറ്റം കൊണ്ട് വരുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാം. ഇനി ഉത്സവരുചികള് ആഘോഷമാക്കുന്നതിന് വേണ്ടിയും ശരീരരാഭം കുറയ്ക്കുന്നതിന് വേണ്ടിയും ഓണസദ്യയില്‍ ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാം. അതിനായി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം.

ബ്രൗണ്‍ റൈസ് അല്ലെങ്കില്‍ റെഡ് റൈസ് തിരഞ്ഞെടുക്കുക
എപ്പോഴും സദ്യക്കായി ചോറ് തയ്യാറാക്കുമ്പോള്‍ ബ്രൗണ്‍ റൈസ് അല്ലെങ്കില്‍ റെഡ് റൈസ് തിരഞ്ഞെടുക്കേണ്ടതാണ്. കാരണം ഇവയില്‍ നാരുകള്‍ കൂടുതലാണ് എന്ന് മാത്രമല്ല ഇവ പെട്ടെന്ന് വയറ് നിറയ്ക്കുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ ആരോഗ്യത്തിനും സഹായിക്കുന്നു. അത് നിങ്ങളുടെ ആരോഗ്യത്തിനും സഹായിക്കുന്നു. അമിതവണ്ണത്തെ ഭയക്കാതെ തന്നെ നിങ്ങള്‍ക്ക് ഇനി സദ്യയില്‍ ചോറ് നിങ്ങള്‍ക്ക് ധൈര്യമായി ചേര്‍ക്കാവുന്നതാണ്.
കഴിക്കുന്ന ഭക്ഷണം തരം തിരിക്കുക
കഴിക്കുന്ന ഭക്ഷണം ഭാഗങ്ങളായി കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. കുറേ ഭക്ഷണം ഒരുമിച്ച് കഴിക്കുന്നതിന് പകരം കുറച്ച് കുറച്ചായി കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ് പലപ്പോഴും ഇത് അമിത ഭക്ഷണത്തിലേക്കും അത്തരം ശീലങ്ങളിലേക്കും നിങ്ങളെ എത്തിക്കുന്നു. എന്നാല്‍ ഇനി സദ്യയാണെങ്കിലും ഭാഗങ്ങളായി കഴിക്കുന്നതിന് ശ്രദ്ധിക്കുക.
എണ്ണയുടെ ഉപഭോഗം കുറയ്ക്കുക
ഉപയോഗിക്കുന്ന എണ്ണയുടെ ഉപഭോഗം വളരെയധികം ശ്രദ്ധിക്കണം. ഇത് പലപ്പോവും കലോറി വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം കൂടുതല്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. പലപ്പോഴും ആരോഗ്യകരമായ സദ്യ തയ്യാറാക്കുന്നതിന് വേണ്ടി എണ്ണയുടെ ഉപഭോഗത്തില്‍ കാര്യമായ കുറവ് വരുത്തേണ്ടതാണ്.
പച്ചക്കറികള്‍ ധാരാളം ഉപയോഗിക്കുക
പച്ചക്കറികള്‍ ചേര്‍ക്കാതെ സദ്യയാവില്ല എന്ന് നമുക്കറിയാം. അവിയല്‍, ഓലന്‍, സാമ്പാര്‍, കൂട്ടുകറി എന്നിവയിലെല്ലാം തന്നെ ധാരാളം പച്ചക്കറികള്‍ ചേര്‍ക്കേണ്ടതാണ്. ഇത് ആരോഗ്യ സമ്പുഷ്ടമാണ് എന്ന് മാത്രമല്ല ഇതില്‍ കലോറി കുറവും പോഷകങ്ങള്‍ കൂടുതലുമാണ്. അതുകൊണ്ട് തന്നെ കൂടുതല്‍ പച്ചക്കറികള്‍ കറികളില്‍ ചേര്‍ക്കേണ്ടതാണ്.

പ്രോട്ടീന്‍ സമ്പുഷ്ടമായ വിഭവങ്ങള്‍ ഉള്‍പ്പെടുത്തുക
പ്രോട്ടീന്‍ സമ്പുഷ്ടമായ വിഭവങ്ങള്‍ എപ്പോഴും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അതിനായി സദ്യയില്‍ പരിപ്പ്, പയര്‍ തോരന്‍, തൈര് എന്നിവയെല്ലാം ചേര്‍ക്കണം. ഇത്തരം വിഭവങ്ങള്‍ എല്ലാം ശരീരത്തിന് പ്രോട്ടീന്‍ നല്‍കുന്നതും ആവശ്യത്തിന് പ്രോട്ടീനും ഫൈബറും എല്ലാം ശരീരത്തിന് നല്‍കുകയും ചെയ്യുന്നു. ഇത് വിശപ്പ് നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.
നേരിയ മധുരപലഹാരങ്ങള്‍
പായസം സദ്യയില്‍ ഒഴിച്ച് കൂടാനാവാത്തതാണ്. എന്നാല്‍ അമിതവണ്ണത്തിലേക്ക് എത്തിക്കും എന്ന് വിചാരിച്ച് പലരും സദ്യയില്‍ പായസം ഒഴിവാക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഇനി നിങ്ങള്‍ ശര്‍ക്കര പായസം തയ്യാറാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. പഞ്ചസാരയുടെ ഉപയോഗം വളരെയധികം കുറയ്ക്കാം. അത് കൂടാതെ പഴം പായസം തയ്യാറാക്കുന്നത് മധുരത്തിന്റെ കാര്യത്തില്‍ അല്പം കുറവ് വരുത്തുന്നതിന് സഹായിക്കുന്നു.
ധാരാളം വെള്ളം കുടിക്കുക
ശരീരഭാരം കുറയ്ക്കുന്ന കാര്യത്തില്‍ വെള്ളത്തിന്റെ ഉപഭോഗം നിസ്സാരമല്ല. ഇത് അമിതവണ്ണത്തിന് പരിഹാരം കാണുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നു. അമിതമായ ഭക്ഷണശീലം തന്നെയാണ് പലപ്പോഴും നിങ്ങളില്‍ തടി വര്‍ദ്ധിപ്പിക്കുന്നത്. എന്നാല്‍ ധാരാളം വെള്ളം കുടിക്കുന്നത് വഴി പലപ്പോഴും ഇത് അമിത ഭക്ഷണത്തെ കുറയ്ക്കുകയും ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു. അത് കൂടാതെ നിങ്ങള്‍ക്ക് ആവശ്യമെങ്കില്‍ മോരോ ഇളനീരോ ഭക്ഷണത്തില്‍ ശീലമാക്കാവുന്നതാണ്.
ഭക്ഷണശേഷം നടക്കുക
ഭക്ഷണശേഷം അല്പം നടക്കേണ്ടതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നതിന് സഹായിക്കുന്നു. പ്രത്യേകിച്ച് മികച്ച ദഹനത്തിനും നടത്തം നല്ലതാണ്. അധിക കലോറി കുറയുന്നതിനും കൊഴുപ്പുരുക്കുന്നതിനും എല്ലാം സഹായകമാണ് എപ്പോഴും സദ്യക്ക് ശേഷമുള്ള പത്ത് മിനിറ്റ് നടത്തം. ഇത് എന്തുകൊണ്ടും മികച്ചതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
