അടിപൊളിയാണ് ഓണസദ്യ വയറ് നിറയ്ക്കും: പക്ഷേ കലോറി അറിഞ്ഞ് കഴിക്കണം

Onam Sadya: ഓണമിങ്ങെത്തി, ഇനി സദ്യയൊരുക്കി വിളമ്പാന്‍ വെറും വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമാണ് ഉള്ളത്. ഓണമെന്നാല്‍ മലയാളിക്ക് സദ്യയാണ്. എന്നാല്‍ ഒരു തവണ കഴിക്കുന്ന ഓണസദ്യയില്‍ കലോറിയുടെ അളവ് എത്രയെന്നതും അറിഞ്ഞിരിക്കുന്നത് നല്ലതാണ്. കാരണം തൂശനിലയിട്ട് വിളമ്പുന്ന സദ്യയില്‍ പഴവും പപ്പടവും ഉപ്പേരിയും എന്ന് വേണ്ട ഒരു ഡസനിലേറെ വിഭവങ്ങളുമായി കഴിക്കുമ്പോള്‍ പലരും ആരോഗ്യത്തെ മറന്ന് പോവുന്നു. എന്ത് തന്നെയായാലും സദ്യയാവുമ്പോള്‍ മാത്രമേ ഓണം പൂര്‍ണതയിലെത്തുന്നുള്ളൂ.

സാമ്പാര്‍, ഓലന്‍, അവിയല്‍, ഉപ്പേരി, പഴം,കാളന്‍, പപ്പടം, തോരന്‍, കൂട്ടുകറി, പായസം എന്നിവയെല്ലാം ചേര്‍ന്ന് നല്ല കിടിലന്‍ സദ്യ തയ്യാറാക്കുമ്പോള്‍ അത് എത്ര കലോറിയുള്ളതാണെന്ന് പലരും ചിന്തിക്കുന്നില്ല. പരമ്പരാഗത ഓണം വിഭവങ്ങളില്‍ 26-ല്‍പരം വിഭവങ്ങളാണ് ഉണ്ടാവുന്നത്. സദ്യയില്‍ എരിവും ഉപ്പും, പുളിയും മധുരവും എന്ന് വേണ്ട എല്ലാ രസങ്ങളും ഒരുപോലെ ചേരേണ്ടതാണ്. വളരെയധികം പോഷകഗുണങ്ങള്‍ നിറഞ്ഞതാണ് ഓണസദ്യയെങ്കിലും അതില്‍ അടങ്ങിയിരിക്കുന്ന കലോറി കൂടി മനസ്സിലാക്കിയാല്‍ ഇത് ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സഹായകമാവുന്നു. ഓണസദ്യയില്‍ അടങ്ങിയിരിക്കുന്ന കലോറിയുടെ അളവിനെക്കുറിച്ച് അറിയാന്‍ വായിക്കൂ.

Onam Sadhya

കലോറി കണക്കുകള്‍ ഇപ്രകാരം
പരിപ്പു കറി -150 കലോറി

സാമ്പാര്‍ - 120 കലോറി

രസം - 80 കലോറി

അവിയല്‍ - 160 കലോറി

കൂട്ടുകറി - 180 കലോറി

ഓലന്‍ - 120 കലോറി

കാലന്‍ - 140 കലോറി

പുളിശ്ശേരി / മോരു കറി - 100 കലോറി

തോരന്‍ (കാബേജ് / ബീന്‍സ് / കാരറ്റ്) - 100 കലോറി

മെഴുക്കുപുരട്ടി - 120 കലോറി

എരിശ്ശേരി - 150 കലോറി

അച്ചാറുകള്‍ (മാങ്ങ / നാരങ്ങ) - 30 കലോറി

പപ്പടം - 60 കലോറി (ഒരെണ്ണം)

ബനാന ചിപ്സ് - 80 കലോറി (ഒരു ചെറിയ ഉള്ളംകൈയ്യില്‍)

ശര്‍ക്കര വരട്ടി - 150 കലോറി (ഒരു ചെറിയ ഉള്ളംകൈയ്യില്‍)

ചോറ് (1 കപ്പ്) - 200 കലോറി

നെയ്യ് (1 ടീസ്പൂണ്‍, സാധാരണയായി പരിപ്പിനൊപ്പം ചേര്‍ക്കുന്നു) - 45 കലോറി

പാലട പായസം - 300-350 കലോറി (ഒരു ബൗള്‍)

അട പ്രഥമന്‍ - 400 കലോറി (ഒരു ബൗള്‍)

പാല്‍ പായസം - 250 കലോറി (ഒരു ബൗള്‍)

Onam Sadhya

ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ടത്
ഇത്രയും കലോറി അടങ്ങിയ ഭക്ഷണമാണ് നാം ഒരു നേരം കഴിക്കുന്നത്. എന്നാല്‍ ഇത് ആരോഗ്യകരമായ രീതിയില്‍ കഴിക്കുന്നതിന് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ചോറും എണ്ണയില്‍ വറുത്തെടുത്ത ഭക്ഷണങ്ങളും വളരെ ചെറിയ അളവില്‍ കഴിക്കാന്‍ ശ്രദ്ധിക്കണം. അത് മാത്രമല്ല പായസം തയ്യാറാക്കുമ്പോള്‍ എപ്പോഴും ആരോഗ്യകരമായ ഓപ്ഷന്‍ തിരഞ്ഞെടുക്കേണ്ടതാണ്. അത് മാത്രമല്ല അമിതമായി പഞ്ചസാരയും കൊഴുപ്പും ഒഴിവാക്കുന്നതിനും ശ്രദ്ധിക്കണം. നെയ്യും മധുരവും എല്ലാം പരിമിതപ്പെടുത്തേണ്ടതാണ്.

കഴിക്കേണ്ടത് ഇതെല്ലാം
ഭക്ഷണത്തില്‍ എപ്പോഴും നാരുകള്‍ ആണ് കൂടുതല്‍ ഉള്‍പ്പെടുത്തേണ്ടത്. അതുകൊണ്ട് തന്നെ അവിയല്‍, ഓലന്‍, തോരന്‍, കൂട്ടുകറി തുടങ്ങിയ പച്ചക്കറി വിഭവങ്ങള്‍ ധാരാളം കഴിക്കുന്നതിന് ശ്രദ്ധിക്കണം. കൂടാതെ ദഹനാരോഗ്യത്തിന് വേണ്ടി മോര്, അല്ലെങ്കില്‍ രസം, സംഭാരം എന്നിവയും സദ്യയില്‍ നിര്‍ബന്ധമായും ചേര്‍ക്കണം. ആയുര്‍വ്വേദ വിധിപ്രകാരം എരിവ്, പുളി, ഉപ്പ്, മധുരം, കയ്പ്, ചവര്‍പ്പ് തുടങ്ങിയ രസങ്ങള്‍ എല്ലാം തന്നെ സദ്യയില്‍ ചേരണം എന്നാണ് വെയ്പ്പ്, എന്നാല്‍ മാത്രമേ അത് ആരോഗ്യത്തിനും ഗുണകരമായി മാറുകയുള്ളൂ.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

Story first published: Monday, September 1, 2025, 17:54 [IST]
X
Desktop Bottom Promotion