Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
Onam Sadya 2025: സദ്യ കഴിച്ചെഴുന്നേറ്റാല്‍ ദഹന പ്രശ്‌നമോ, ഇക്കൊല്ലം അല്‍പം ശ്രദ്ധിക്കണം
Onam sadya 2025: ഓണസദ്യ കഴിക്കുക എന്നത് ഏതൊരു മലയാളിയും ആഗ്രഹിച്ചിരിക്കുന്ന ഒരു കാര്യമാണ്. പലപ്പോഴും അത് സന്തോഷത്തിന്റേയു ഒത്തൊരുമയുടേയും കൂടി ഒരു സമയമാണ്. എന്നാല്‍ ഈ ഉത്സവകാലത്തും അല്‍പം ആരോഗ്യം ശ്രദ്ധിക്കേണ്ടതിന്റെ അനിവാര്യത നിസ്സാരമല്ല. കാരണം ഓണസദ്യ പലര്‍ക്കും ദഹനപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു എന്നതാണ് കാര്യം. ഇത്തരം പ്രശ്‌നങ്ങളൊന്നും ഇല്ലാതെ നമുക്ക് സദ്യ കഴിക്കാന്‍ തുടക്കത്തില്‍ തന്നെ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. 20-ലധികം പരമ്പരാഗത വിഭവങ്ങളാണ് ഓണസദ്യയില്‍ നിരന്നിരിക്കുന്നത്.
എന്നാല്‍ ഇത് പലപ്പോഴും ദഹനാരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നെങ്കില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും വയറു വീര്‍ക്കല്‍, അസിഡിറ്റി, ദഹനക്കേട്, വയറിന്റെ അസ്വസ്ഥത എന്നിവയിലേക്ക് നിങ്ങളെത്തുന്നു. അതിനെല്ലാം പരിഹാരം കാണുന്നതിനും അസ്വസ്ഥതകള്‍ ഒന്നുമില്ലാതെ സദ്യ കഴിക്കുന്നതിനും വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിച്ച് മുന്നോട്ട് പോയാല്‍ നിങ്ങള്‍ക്ക് ഓണസദ്യ മികച്ച രീതിയില്‍ കഴിക്കാന്‍ സാധിക്കുന്നു.

എന്തുകൊണ്ട് ദഹനാരോഗ്യം?
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ദഹനാരോഗ്യം എന്നത് പല വിധത്തിലാണ് വെല്ലുവിളിയാവുന്നത്. ഓണക്കാലത്ത് പലപ്പോഴും പല വിഭവങ്ങള്‍ എരിവ്, കറികള്‍, വറുത്ത വിഭവങ്ങള്‍, മധുര പലഹാരങ്ങള്‍ എന്നിവയെല്ലാം സദ്യയുടെ ഭാഗമാണ്. എന്നാല്‍ അമിതമായി കഴിക്കുന്നത് അല്ലെങ്കില്‍ നിയന്ത്രണമില്ലാതെ കഴിക്കുക എന്നത് എല്ലാം പലപ്പോഴും കൂടുതല്‍ ആരോഗ്യ പ്രശ്‌നങ്ങളും ദഹനത്തെ താറുമാറാക്കുകയും ചെയ്യുന്നു. ഇതാണ് പലപ്പോഴും ഭക്ഷണത്തിന് ശേഷം വയറു വീര്‍ക്കല്‍, നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്‌നങ്ങളിലേക്ക് എത്തുന്നു. എന്നാല്‍ ഇതിനെ എപ്രകാരം കൈകാര്യം ചെയ്യാം എന്ന് നമുക്ക് നോക്കാം.
കഴിക്കുമ്പോള്‍ ശ്രദ്ധിക്കാം
സദ്യ കഴിക്കുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ചെറിയ വിഭവത്തില്‍ നിന്ന് വേണം സദ്യ കഴിക്കാന്‍ ആരംഭിക്കുന്നതിന്. അമിതമായി വേഗത്തില്‍ കഴിക്കുന്നത് നല്ലതല്ല. അത് മാത്രമല്ല ചെറിയ വിഭവത്തില്‍ നിന്ന് ആരംഭിച്ച് വേണം സദ്യ കഴിക്കുന്നതിന്. അത് കൂടാതെ ഭക്ഷണം ചവച്ചരച്ച് കഴിക്കുന്നതിന് ശ്രദ്ധിക്കാം. കാരണം വേഗത്തില്‍ കൃത്യമായി ചവയ്ക്കാതെ കഴിക്കുന്നത് പലപ്പോഴും വയറ് വീര്‍ക്കുന്നതിനും അതോടൊപ്പം തന്നെ രുചി മനസ്സിലാക്കാതെ കഴിക്കുന്നതിനും കാരണമാകുന്നു. ഇതാകട്ടെ ദഹന പ്രശ്‌നങ്ങളും ഉണ്ടാക്കും.
വിഭവങ്ങള്‍ ശ്രദ്ധിക്കണം
ഓണസദ്യയില്‍ കഴിക്കുന്ന വിഭവങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. ദഹനാരോഗ്യം പലപ്പോഴും പ്രശ്‌നത്തിലേക്ക് എത്തുന്നത് കഴിക്കുന്ന കാര്യത്തില്‍ നിയന്ത്രണമില്ലാത്തതാണ്. എന്നാല്‍ മികച്ച ദഹനത്തിന് വേണ്ടി ഓലന്‍, തോരന്‍, പച്ചടി എന്നിവയെല്ലാം തന്നെ മറ്റ് ഭക്ഷണങ്ങളോടൊപ്പം സംയോജിച്ച് കഴിക്കാവുന്നതാണ്. പ്രേത്യകിച്ച് കൂട്ടുകറി പോലുള്ളവയെല്ലാം ഇത്തരം വിഭവങ്ങള്‍ക്കൊപ്പം ചേര്‍ത്ത് കഴിക്കാവുന്നതാണ്. ഇത് ദഹനപ്രശ്‌നങ്ങളെ പരിഹരിക്കുന്നതിന് സഹായിക്കും.

പരിമിതപ്പെടുത്തേണ്ട ഭക്ഷണങ്ങള്‍
കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടത് പലപ്പോഴും അമിതമായ മധുരവും വറുത്തതുമായ ഭക്ഷണങ്ങള്‍ക്ക് വേണ്ടിയാണ്. ഇത്തരം ഭക്ഷണങ്ങള്‍ പരിമിതപ്പെടുത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ചിപ്‌സ്, ശര്‍ക്കര വരട്ടി, പായസങ്ങള്‍ എന്നിവയെല്ലാം തന്നെ മിതമായി കഴിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് ദഹനാരോഗ്യം പ്രശ്‌നത്തിലേക്ക് എത്തിക്കും. അതുകൊണ്ട് തന്നെ കഴിക്കുന്ന ഭക്ഷണം ഒരിക്കലും നിസ്സാരമാക്കരുത്.
ചെറുചൂടുള്ള വെള്ളം കുടിക്കാം
സദ്യയ്ക്കിടയിലോ അതിനു തൊട്ടുപിന്നാലെയോ വെള്ളം കുടിക്കുന്നവരെങ്കില്‍ അത് ദഹനാരോഗ്യത്തെ ബാധിക്കും. എന്നാല്‍ തണുത്ത വെള്ളം കുടിക്കുന്നത് ഒഴിവാക്കുക. കാരണം അത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് എത്തിക്കും. എന്നാല്‍ ചെറുചൂടുള്ള വെള്ളം കുടിക്കുന്നത് ഇത്തരം പ്രശ്‌നങ്ങളെ ഒഴിവാക്കുന്നു. എന്ന് മാത്രമല്ല ദഹനം മികച്ചതാക്കുകയും ചെയ്യുന്നു. കൂടുതല്‍ കാര്യങ്ങള്‍ ശ്രദ്ധിച്ച് മുന്നോട്ട് പോയാല്‍ സദ്യ കേമമായി കഴിക്കാവുന്നതാണ്.
മോര് കഴിക്കാം
സദ്യക്ക് അവസാനം മോര് ഒഴിച്ച് കഴിക്കുന്നതും നല്ലതാണ്. ഇത് അസിഡിറ്റി പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കുകയും അതോടൊപ്പം തന്നെ നിങ്ങളുടെ വയറിന്റെ അസ്വസ്ഥതകള്‍ പരിഹരിക്കുന്നതിന് സഹായിക്കുകുയം ചെയ്യുന്നു. ഇതോടൊപ്പം ശ്രദ്ധിക്കേണ്ടത് ഭക്ഷണം കഴിച്ചതിന് ശേഷം ഉടന്‍ ക്ഷീണിച്ച് കിടക്കരുത് എന്നതാണ്. ശേഷം ചെറിയ ഒരു നടത്തം നടക്കുന്നത് നല്ലതാണ്. കൂടാതെ സദ്യയില്‍ ആവശ്യത്തിന് ഇഞ്ചി, ജീരകം, കായം എന്നിവ മികച്ച ദഹനത്തെ പിന്തുണയ്ക്കുന്ന കാര്യങ്ങള്‍ ചേര്‍ക്കേണ്ടതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
