Latest Updates
-
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ -
തുലാം സംക്രാന്തി 2026: പുണ്യകാല മുഹൂർത്തങ്ങൾ അറിയാം, ദാനധർമ്മങ്ങൾക്ക് ഉചിതമായ സമയം ഇതാണ്! -
ഒക്ടോബർ 16-ലെ അപൂർവ്വ രവി യോഗം: പുതിയ തുടക്കങ്ങൾക്ക് ശുഭസമയം, ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
വിജയദശമിയിൽ ബന്ധുവീടുകളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ; ദമ്പതികൾക്ക് ഉപകരിക്കുന്ന ചില ടിപ്സ്
വെണ്ടക്ക ആരോഗ്യത്തിന് ഹാനീകരമോ? ഇവര് നിര്ബന്ധമായും ഒഴിവാക്കണം
ആരോഗ്യത്തിന്റെ കാര്യത്തില് വെണ്ടക്ക വളരെയധികം ഗുണങ്ങള് നല്കുന്നതാണ് എന്ന് നമുക്കറിയാം. എന്നാല് ചിലരെങ്കിലും വെണ്ടക്ക ഒഴിവാക്കേണ്ടതായുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം വെല്ലുവിളികള് ഉണ്ടാക്കുന്നു. ആരോഗ്യത്തിന് ഗുണം നല്കുന്നതെങ്കില് പോലും ചില ആളുകള് നിര്ബന്ധമായും വെണ്ടക്ക ഒഴിവാക്കേണ്ടതുണ്ട്. കാരണം ഇത് ചില അനാരോഗ്യകരമായ അവസ്ഥകള്ക്ക് കാരണമാകുന്നു. മഗ്നീഷ്യം, വിറ്റാമിന് എ, വിറ്റാമിന് കെ, നാരുകള്, ആന്റിഓക്സിഡന്റുകള് എന്നിവയാല് സമ്പന്നമായ വെണ്ടയ്ക്ക ആരോഗ്യ ഗുണങ്ങള് വര്ദ്ധിപ്പിക്കുന്നത് തന്നെയാണ്.
എന്നാല് ചില രോഗാവസ്ഥകള് അതിന്റെ കാഠിന്യം വര്ദ്ധിപ്പിക്കുന്നതിന് വെണ്ടക്ക കാരണമാകുന്നു. ഇവര് പലപ്പോഴും വെണ്ടക്ക കഴിച്ചാല് അതിന്റെ പാര്ശ്വഫലങ്ങള് അനുഭവത്തില് വരുമ്പോഴാണ് മനസ്സിലാക്കാന് സാധിക്കുന്നത്. പലപ്പോഴും വെണ്ടക്കയില് ഉള്ള പല ഘടകങ്ങളും നിങ്ങളുടെ ആരോഗ്യത്തെ പ്രശ്നത്തിലാക്കുകയാണ് ചെയ്യുന്നത്. ഏതൊക്കെ രോഗാവസ്ഥയുള്ളവരാണ് ഇത്തരത്തില് വെണ്ടക്ക കഴിക്കാന് പാടില്ലാത്തവര് എന്ന് നമുക്ക് നോക്കാം.

വൃക്കരോഗമുള്ളവര്
നിങ്ങള്ക്ക് വൃക്കരോഗമുള്ള അവസ്ഥയാണെങ്കില് അത് സൂചിപ്പിക്കുന്നത് ഇവര് വെണ്ടക്ക ഒഴിവാക്കുന്നതാണ് നല്ലത്. കാരണം വെണ്ടക്കയില് ഓക്സിലേറ്റുകള് ശരീരത്തിലെ കാല്സ്യവുമായി ചേര്ന്ന് വൃക്കയില് കല്ലുകള് രൂപീകരിക്കുന്നു. ഇത് പലപ്പോഴും കിഡ്നി സ്റ്റോണ് പോലുള്ള അസ്വസ്ഥതകള് വര്ദ്ധിപ്പിച്ചേക്കാം. അത് മാത്രമല്ല ഇത്തരം രോഗാവസ്ഥകള് പാരമ്പര്യമായി ഉള്ളവരും വെണ്ടക്ക കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.
സന്ധിവേദനയുള്ളവര്
നിങ്ങള്ക്ക് സന്ധിവേദനയുള്ളവരെങ്കില് വെണ്ടക്ക കഴിക്കുന്നവര് അല്പം ശ്രദ്ധിക്കണം. കാരണം ഇത് ശരീരത്തില് യൂറിക് ആസിഡിന്റെ അളവ് വര്ദ്ധിപ്പിക്കുന്നതിനും അതിന്റെ ഫലമായി സന്ധികളുമായി ബന്ധപ്പെട്ട അസ്വസ്ഥതകള് വര്ദ്ധിപ്പിക്കും. ഇത് നിങ്ങളുടെ ശരീരത്തില് സന്ധിവേദനയും നീര്ക്കെട്ടും വര്ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥയുള്ളവര് വെണ്ടക്കയുടെ ഉപയോഗം അല്പം ശ്രദ്ധിക്കണം.
ദഹന പ്രശ്നം പ്രതിസന്ധിയില്
ദഹനാരോഗ്യത്തെ പ്രശ്നത്തിലാക്കുന്ന അവസ്ഥയിലേക്ക് പലപ്പോഴും വെണ്ടക്കയുടെ ഉപയോഗം കാരണമാകുന്നു. ഫൈബറിന്റെ അളവ് കൂടുതലെങ്കിലും പലപ്പോഴും ഇത് ഐബിഎസ് പോലുള്ള അവസ്ഥകളും അത് കൂടാതെ ഗ്യാസ്ട്രൈറ്റിസ്, നെഞ്ചെരിച്ചില് പോലുള്ള പ്രശ്നങ്ങള് വര്ദ്ധിക്കും. അത് മാത്രമല്ല വയറു വേദനക്കും ഇത് വഴി കാരണമാകുന്നു. ഇത്തരം അവസ്ഥകള് അല്പം ശ്രദ്ധിക്കേണ്ടതാണ്.

അലര്ജി
പല വിധത്തിലുള്ള അലര്ജികള് ഉണ്ടെങ്കില് അവരും അല്പം ശ്രദ്ധിക്കണം. കാരണം ചിലരിലെങ്കിലും ഇത് ചര്മ്മത്തില് ചൊറിച്ചില്, ചുണങ്ങുകള്, നീര്വീക്കം എന്നിവയെല്ലാം വര്ദ്ധിപ്പിക്കും. എന്നാല് ഇത് വളരെ അപൂര്വ്വമായി മാത്രമേ കാണുകയുള്ളൂ. പക്ഷേ വെണ്ടക്ക കഴിച്ചതിന് ശേഷം അലര്ജികള് സംഭവിക്കുമ്പോള് പിന്നീട് ലക്ഷണങ്ങള് പ്രകടമായാല് ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം. ഒരു തവണ പ്രശ്നങ്ങളുണ്ടായാല് ഡോക്ടറെ കണ്ടതിന് ശേഷം മാത്രമേ ഇത് കഴിക്കാവൂ.
പാചകം ചെയ്യുമ്പോള് ശ്രദ്ധിക്കണം
വെണ്ടക്ക എപ്പോഴും നല്ല രീതിയില് പാകം ചെയ്ത് വേണം കഴിക്കാന്. കാരണം ഇവ പകുതി വേവിലേക്ക് മാറുമ്പോള് അത് പലരിലും ദഹന പ്രശ്നങ്ങളുണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള് അല്പം ശ്രദ്ധിക്കേണ്ടതാണ്. അത് മാത്രമല്ല വെണ്ടക്ക പാകം ചെയ്യുമ്പോള് സവാള, തക്കാളി, ഉരുളക്കിഴങ്ങ് എന്നിവയോടൊപ്പം ചേര്ത്ത് കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അത് മാത്രമല്ല മിതമായ മസാലകളും എണ്ണയും മാത്രം ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കണം.
വെണ്ടക്ക വൃത്തിയാക്കുന്നത്
വെണ്ടക്ക കഴുകി വൃത്തിയാക്കുന്നതിന് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇവയില് കീടനാശിനികള് വളരെ കൂടുതലായി കാണപ്പെടുന്നു. അതുകൊണ്ട് തന്നെ നല്ലതുപോലെ ഉപ്പിട്ട വെള്ളത്തില് കഴുകി വൃത്തിയാക്കുക. മുകളില് പറഞ്ഞ ആരോഗ്യ പ്രശ്നങ്ങളുള്ളവര് വെണ്ടക്ക കഴിക്കുമ്പോള് അല്പം ശ്രദ്ധിക്കണം. കൂടാതെ ഡോക്ടറെ കാണുന്നതിനും സമയം കളയേണ്ടതില്ല.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
