Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ബദാം, ഓട്സ്, പഴം: ഇനിയുമുണ്ട് ഉറക്കം സൂപ്പറാക്കുന്ന ചില കൂട്ടുകള്‍
നല്ല ഉറക്കം എന്നത് ആരോഗ്യത്തിന് എത്രത്തോളം അനിവാര്യമാണെന്ന് നമുക്കറിയാം. ഇന്നത്തെ കാലത്ത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളിലൂടെ നാം കടന്ന് പോവുമ്പോള്‍ പലപ്പോഴും അതിന്റെയെല്ലാം അടിസ്ഥാന കാരണം എന്ന് പറയുന്നത് ഉറക്കമില്ലായ്മ തന്നെയാണ്. മരണത്തിലേക്ക് വരെ എത്തിക്കുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ എത്തുന്നത്. പലപ്പോഴും അമിതസമ്മര്‍ദ്ദവും ജീവിത ശൈലിയിലെ മാറ്റങ്ങളും എല്ലാം ഉറക്കമില്ലായ്മയിലേക്ക് നിങ്ങളെ എത്തിക്കുന്നു.
ആരോഗ്യത്തിന്റെ കാര്യത്തില്‍ നാം അല്പം ശ്രദ്ധിച്ചാല്‍ നല്ല ഉറക്കത്തിനുള്ള സാധ്യത വളരെകൂടുതലാണ്. അതിനായി ചില ഭക്ഷണങ്ങള്‍ രാത്രിയില്‍ പതിവാക്കിയാല്‍ ഉറക്കം താനേ വരും. അതിനായി ഭക്ഷണശേഷം ചില ലഘുഭക്ഷണങ്ങള്‍ കഴിക്കാം. അവ ഏതൊക്കെയെന്ന് തിരിച്ചറിഞ്ഞ് കൃത്യമായി കഴിച്ചാല്‍ ആരോഗ്യത്തിന് വളരെ മികച്ചതാണ്. ഏതൊക്കെയാണ് രാത്രിയില്‍ കൂടെക്കൂട്ടെണ്ട ചില ഭക്ഷണങ്ങള്‍ എന്ന് നോക്കാം.

ചൂടുള്ള പാല്
ഉറങ്ങുന്നതിന് മുമ്പ് ചെറുചൂടുള്ള പാല് കുടിക്കുന്നത് പലരുടേയും ശീലമാണ്. എന്നാല്‍ ഇതൊരു സാധാരണ ശീലമല്ല. പലപ്പോഴും നല്ല ഉറക്കം ലഭിക്കാന്‍ ചൂടുള്ള പാല് സഹായിക്കുന്നു. കാരണം പാലില്‍ ട്രിപ്റ്റോഫാന്‍ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്, ഇത് ഉറക്കത്തെ നിയന്ത്രിക്കുന്ന ഹോര്‍മോണുകളായ സെറോടോണിന്‍, മെലറ്റോണിന്‍ എന്നിവയുടെ ഉത്പാദനത്തിന് സഹായിക്കുന്നു. അതുകൊണ്ട് തന്നെ നിര്‍ബന്ധമായും ഒരു ഗ്ലാസ്സ് പാല് കിടക്കുന്നതിന് മുന്‍പ് കുടിക്കുന്നത് നല്ലതാണ്.
വാഴപ്പഴം
ഏത്തപ്പഴത്തില്‍ പൊട്ടാസ്യം, മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് പേശികളെ പലപ്പോഴും വിശ്രമിക്കുന്നതിന ് സഹായിക്കുന്നു. കാരണം പഴത്തില്‍ ധാരാളം ട്രിപ്റ്റോഫാന്‍ അടങ്ങിയിട്ടുണ്ട്, ഇത് ഉറക്കത്തിന് കാരണമാകുന്ന ഹോര്‍മോണുകളുടെ ഉത്പാദനത്തിന് സഹായിക്കുന്നതോടൊപ്പം തന്നെ മികച്ച മാനസികാരോഗ്യവും പ്രദാനം ചെയ്യുന്നു. ഇത് സ്ഥിരമായി കഴിക്കുന്നത് വഴി നല്ല ഉറക്കവും നല്കുന്നു.
ബദാം
ബദാം മഗ്നീഷ്യത്തിന്റെ മികച്ച ഉറവിടമാണ് എന്നതില്‍ സംശയം വേണ്ട. ഇത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് സഹായിക്കുന്നത് പോലെ തന്നെ ശരീരത്തില്‍ കോര്‍ട്ടിസോളിന്റെ അളവ് കുറക്കുന്നതിനും അതിലൂടെ നല്ല ഉറക്കത്തിനും സഹായിക്കുന്നു. ബദാം രാത്രിയില്‍ കഴിക്കുന്നവരില്‍ ഉറക്കം മികച്ചതാക്കും എന്നതില്‍ സംശയം വേണ്ട്. ഉറങ്ങാന്‍ പോവുന്നതിന് മുന്‍പായി അല്പം ബദാം ലഘുഭക്ഷണം എന്ന നിലക്ക് ശീലമാക്കി നോക്കൂ. നിങ്ങള്‍ക്ക് തന്നെ മാറ്റമറിയാന്‍ സാധിക്കും.
കമോമൈല്‍ ടീ
കമോമൈല്‍ ചായ കുടിക്കുന്നത് തന്നെ നിങ്ങള്‍ക്ക് മാനസികാരോഗ്യം വര്‍ദ്ധിക്കുന്നു. കാരണം ഇതിലുള്ള ആന്റിഓക്സിഡന്റുകള്‍ ഉത്കണ്ഠ കുറയ്ക്കുന്നതിലൂടെ മികച്ച ഉറക്കം പ്രോത്സാഹിപ്പിക്കും. ഉറങ്ങുന്നതിന് മുമ്പ് കമോമൈല്‍ ചായ കുടിക്കുന്നത് വിശ്രമിക്കാനും ശാന്തമായ ഉറക്കത്തിനും നിങ്ങളെ സഹായിക്കും. സ്ഥിരമായി അല്പം കുടിച്ച് നോക്കി നിങ്ങളുടെ അനുഭവത്തിലൂടെ തന്നെ മാറ്റമറിയാന്‍ സാധിക്കുന്നു.
ഓട്സ്
ബ്രേക്ക്ഫാസ്റ്റ് ആയി ഓട്സ് കഴിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ അത് ആരോഗ്യത്തിന് നല്കുന്ന ഗുണങ്ങളില്‍ ഉറക്കമില്ലായ്മയെ പരിഹരിക്കുക എന്നതും ശ്രദ്ധേയമാണ്. പലപ്പോഴും ഓട്സ് നിങ്ങളുടെ ആരോഗ്യത്തെ സഹായിക്കുന്നതോടൊപ്പം നല്ല ഉറക്കം പ്രദാനം ചെയ്യുക കൂടി ചെയ്യുന്നു. ഇതിലുള്ള മെലറ്റോണിന്‍, കോംപ്ലക്സ് കാര്‍ബോഹൈഡ്രേറ്റ് ആണ് നല്ല ഉറക്കത്തിലേക്ക് എത്തിക്കുന്നത്. ഇവ തലച്ചോറിലെ ട്രിപ്റ്റോഫാന്‍ ലഭ്യത വര്‍ദ്ധിപ്പിക്കുകയും ക്ഷീണത്തെ അകറ്റി നല്ല ഗാഢമായ ഉറക്കം പ്രദാനം ചെയ്യുകയും ചെയ്യുന്നു.
പപ്പായ
ദഹനത്തെ സഹായിക്കുകയും ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നതാണ് പപ്പായ. എല്ലാ ദിവസവും പപ്പായ കഴിക്കുന്നത് മികച്ച ഉറക്കം പ്രദാനം ചെയ്യുന്നതിന് സഹായിക്കുന്നു. പപ്പായയില്‍ നാരുകളും എന്‍സൈമുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം തന്നെ ആരോഗ്യ സംരക്ഷണത്തിനോടൊപ്പം തന്നെ നല്ല ഉറക്കത്തേയും പ്രോത്സാഹിപ്പിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
