Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ജിമ്മിൽ പോകണ്ട, വ്യായാമവും ചെയ്യണ്ട, നിങ്ങൾക്കും സ്ലിമ്മാകാം വിദ്യാബാലനെ പോലെ
ഇന്ന് പലരും അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നങ്ങളില്‍ ഒന്നാണ് അമിതവണ്ണം. വണ്ണം വെയ്ക്കാന്‍ എളുപ്പമാണ്. എന്നാല്‍, അത് കുറച്ചെടുക്കുക അത്ര എളുപ്പമല്ല. കുറച്ചധികം കഷ്ടപ്പെട്ടാല്‍ മാത്രമേ, ഫലം ലഭിക്കൂ. എന്നാല്‍, ഇന്നത്തെ തിരക്കു പിടിച്ച ജീവിതരീതികള്‍ക്കിടയില്‍ എങ്ങനെ വണ്ണം കുറയ്ക്കാം എന്നാലോചിച്ച് വിഷമിക്കുന്നവര്‍ക്ക് മാതൃകയാണ് സിനിമ താരങ്ങളായ വിദ്യാബാലനും, മാധവും, അതുപോലെ ഹിമന്‍ഷി ഖുരാനയും. ജിമ്മില്‍ പോകാതെ ഇവര്‍ കുറച്ചെടുത്തത് 10 കിലോയില്‍ അധികമാണ്. അതും സാധാരണ രീതിയില്‍ മൂന്ന് നേരം ആഹാരം കഴിച്ച് സ്ലിം ലുക്ക് നേടിയവരാണ് ഇവർ. ഇത് എങ്ങനെയെന്ന് നോക്കാം.

വിദ്യാബാലന് മാജിക്
അമിത വണ്ണത്തിന്റെ പേരില്‍ പലപ്പോഴും പരിഹാസം കേട്ടിട്ടുള്ള നടിയാണ് വിദ്യാബാലന്. വിവാഹത്തിന് ശേഷവും അമിതവണ്ണം താരത്തിനെ വേട്ടയാടിരുന്നു. എന്നാല്‍, ഈ അടുത്ത് താരത്തിന്റെ മേയ്ക്കോവര് കണ്ട് സിനിമാ ലോകം മാത്രമല്ല, ആരാധകര്‍ പോലും ഞെട്ടി. അമിത വണ്ണവും വയറും ഇല്ല. നല്ല ഒതുങ്ങിയ ശരീരവും സ്റ്റൈല്‍ ലുക്കുമായി പ്രത്യക്ഷപ്പട്ട താരത്തിനെ കണ്ട് ആരാധകര്‍ പോലും അതിശയിച്ചു. പിന്നീട് ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ താരം തന്നെ, അമിതവണ്ണം കുറച്ചതിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരുന്നു. ജിമ്മില്‍ പോകാതെ, ആഹാരത്തില്‍ മാത്രം ശ്രദ്ധിച്ചാണ് ശരീരഭാരം കുറച്ചതെന്ന് താരം പറയുകയുണ്ടായി. ശരീരത്തില്‍ ഇന്ഫ്ലമേഷന്( വീക്കം) വര്‍ദ്ധിച്ചാലും അമിതവണ്ണം ഉണ്ടായേക്കാം. ചില ആഹാരങ്ങൾ ശരീരത്തിലെ ഇൻഫ്ലമേഷൻ വർദ്ധിപ്പിക്കും. അത്തരം ആഹാരങ്ങള്‍ ഒഴിവാക്കി, ശരിയായ രീതിയില്‍ ആഹാരം കഴിച്ചാണ് ശരീരഭാരം കുറച്ചതെന്ന് വിദ്യാബാലന് ആ അഭിമുഖത്തില്‍ പറയുന്നത്.

21 ദിവസത്തില്‍ വണ്ണവും വയറും കുറച്ച മാധവന് സ്റ്റൈല്‍
ഒരു കാലത്ത് യുവതീ യുവാക്കള്‍ക്കിടയില്‍ ഹരം കൊള്ളിച്ച നായകനാണ് ആര് മാധവന്. ഇന്ന് 54 വയസ്സിലും അതേ ലുക്കും, ശരീര ഭംഗിയും ഈ താരത്തിന് നിലനിർത്താൻ സാധിക്കുന്നുണ്ട്. റോക്കറ്റ്ട്രി എന്ന സിനിമയില്‍ അമിതമായി കുടവയും വണ്ണവും വെച്ച് പ്രേഷകര്‍ക്ക് മുന്പില് എത്തിയ മാധവന്, വെറും 21 ദിവസത്തില്‍ ശരീരഭാരം കുറച്ച്, പഴയ ചോക്ലേറ്റ് പയ്യനായി തിരികെ വന്നു. ഇതിനു പിന്നിലെ രഹസ്യം താരം തന്നെ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.
ജിമ്മില്‍ പേകാതെ, ആഹാരം നിയന്ത്രിച്ചും, ചെറിയ രീതിയില്‍ നടത്തം പോലെയുള്ള വ്യായാമങ്ങള്‍ പിന്തുടര്ന്നുമാണ് ശരീരഭാരം കുറച്ചത് എന്നാണ് താരം പറഞ്ഞത്. കൂടാതെ, 21 ദിവസം ചിട്ടയായ ഒരു ജീവിത രീതിയും പിന്തുടര്ന്നിരുന്നു. ഇന്റര്‍മിറ്റന്റ് ഫാസ്റ്റിംഗ് ആണ് താരം പിന്തുടര്ന്നിരുന്നത്. ആഹാരം സാവധാനത്തില്‍ ചവച്ചരച്ച് കഴിക്കും. 6.45 ന് ശേഷം ആഹാരം കഴിക്കുന്നത് ഒഴിവാക്കി. 3 മണിക്ക് ശേഷം പാചകം ചെയ്യാത്ത ആഹാരം കഴിക്കുകയില്ല. ധാരാളം വെള്ളം കുടിക്കും. ഉറങ്ങുന്നതിന് 90 മിനിറ്റ് മുന്‍പ് സ്ക്രീന്‍ ടൈം കുറയ്ക്കും. നല്ലപോലെ ഉറങ്ങും. മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്ന ആഹാരങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കും എന്നാണ് അദ്ദേഹം സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചത്.
ഹിമാന്‍ഷി ഖുരാനയ്ക്കും പറയാനുണ്ട് ചിലത്...
ബോളിവുഡ് താരമാണ് ഹിമാന്‍ഷി ഖുരാന. 11 കിലോയോളം ഭാരമാണ് താരം ജിമ്മില്‍ പോകാതെ കുറച്ചത്. പട്ടിണി കിടക്കാതെ, വീട്ടിലെ ആഹാരം ആസ്വദിച്ച് കഴിച്ചുമാണ് മോഡലും അഭിനേത്രിയുമായ ഹിമന്‍ഷി ഖുരാന ശരീരഭാരം കുറച്ചത്. ഇഷ്ടമുള്ള ആഹാരങ്ങള്‍ ഒന്നും ഒഴിവാക്കിയിരുന്നില്ലെന്നും, നെയ്യും പറാത്തയുമെല്ലാം ഡയറ്റില്‍ സ്ഥാനം പിടിച്ച വിഭവങ്ങളായിരുന്നു എന്നും താരം വെളിപ്പെടുത്തിയിരുന്നു.
ഗുണപാഠം
പൊതുവില്‍ എല്ലാവര്ക്കും ഒരു ധാരണയുണ്ട്, ഡയറ്റ് മാത്രം പോര, ജിമ്മില്‍ തന്നെ പോയാല്‍ മാത്രമാണ് ശരീരഭാരം കുറയുള്ളൂ എന്ന്. എന്നാല്‍, ഇത് വെറും തെറ്റിധാരണ മാത്രമാണെന്ന് തെളിയിച്ച താരങ്ങളാണ് വിദ്യാബാലന്, ആര് മാധവന്, ഹിമന്‍ഷി ഖുരാന എന്നിവര്‍. ശരിയായ വിധത്തില്‍ ആഹാരം കഴിച്ചാല്‍ ശരീരഭാരം കുറയ്ക്കാന്‍ സാധിക്കുന്നതാണ്. നമ്മുടെ പേശികളുടെ ബലം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടിയാണ് മസില് സ്ട്രെംഗ്ത്തനിംഗ് വര്‍ക്കൗട്ടുകള്‍ ചെയ്യേണ്ടത്. ആഹാരത്തില്‍ ശ്രദ്ധിക്കാതെ, ജിമ്മില്‍ പോയാലും വണ്ണം കുറയുകയില്ല. അതിനാല്‍, ആഹാരശീലങ്ങളില്‍ നല്ലൊരു മാറ്റം വരുത്തിയാല്‍ ശരീരഭാരം വളരെ അനായാസമായി കുറയ്ക്കാന്‍ സാധിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
