Latest Updates
-
മെയ് 8-ന് നൈക്കയിൽ വൻ ഓഫറുകൾ; കത്തുന്ന വെയിലിൽ ചർമ്മം സംരക്ഷിക്കാൻ ഈ സ്കിൻകെയർ ഡീലുകൾ മിസ്സാക്കരുത്! -
മെയ് മാസത്തിലെ കഠിനമായ ചൂട്: കഷായങ്ങൾ കുടിക്കുന്നത് അപകടമോ? ഈ പാനീയങ്ങൾ ശീലമാക്കൂ, ഉന്മേഷത്തോടെയിരിക്കാം! -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നവരാണോ? ഈ തെറ്റുകൾ വരുത്തിയാൽ ഹൃദയത്തിന് പണി കിട്ടും! -
കോട്ടയിലെ സിസേറിയൻ മരണം: ആശുപത്രിയിലെ ആ അനാസ്ഥ ആരുടെ ജീവനാണ് കവർന്നത്? -
ഉഷ്ണതരംഗം കടുക്കുന്നു! നോമ്പും വ്യായാമവും ഇങ്ങനെ മാറ്റിയാൽ തളർച്ചയില്ലാതെ വേനൽക്കാലം അതിജീവിക്കാം -
കത്തുന്ന വെയിലും മഴയും; ചർമ്മവും മുടിയും കേടാകാതെ കാക്കാൻ ഈ പൊടിക്കൈകൾ അറിഞ്ഞിരിക്കൂ -
മെയ് 7-ലെ നക്ഷത്രമാറ്റം: പൂരാടം മാറി ഉത്രാടം എത്തുമ്പോൾ, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഇരട്ടിയാകും! -
2026 മെയ് 7: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം; ഭാഗ്യം തേടിയെത്തുന്ന രാശികൾ! -
ചന്ദ്രന്റെ തിരുവോണം മാറ്റം: ഈ നക്ഷത്രക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക ഭാഗ്യവും! -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം
Nipah Virus : വീണ്ടും നിപ: ശ്രദ്ധിക്കേണ്ടത് - ഇക്കാര്യങ്ങളില്‍ പ്രതിരോധം പ്രധാനം, മുന്‍കരുതലുകള്‍ ഇവയെല്ലാം
Nipah Virus in Kerala: കേരളത്തില്‍ വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചിരിക്കുകയാണ്. മലപ്പുറം വളാഞ്ചേരി സ്വദേശിയായ നാല്‍പ്പത്തി രണ്ടുകാരിക്കാണ് നിപ സ്ഥിരീകരിച്ചിരിക്കുന്നത്. പനി ബാധിച്ച് ചികിത്സയിലിരിക്കേയാണ് രോഗാവസ്ഥ സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളെക്കുറിച്ചുണ്ടായ സംശയത്തെ തുടര്‍ന്നാണ് സ്രവം പൂണെ വൈറോളജി ലാബിലേക്ക് അയച്ച് പരിശോധന നടത്തിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് രോഗാവസ്ഥ സ്ഥിരീകരിച്ചത്.
കേരളത്തില്‍ 2018 മേയ് മാസത്തിലാണ് നിപ ആദ്യമായി സ്ഥിരീകരിച്ചത്. എന്നാല്‍ കൃത്യമായ മുന്‍കരുതലിലൂടേയും ആരോഗ്യരംഗത്തെ പ്രവര്‍ത്തനങ്ങളിലൂടേയും നിപയെ വരുതിയിലാക്കാന്‍ നമുക്ക് സാധിച്ചു. രോഗാവസ്ഥയില്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്, എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത്, എന്തൊക്കെ മുന്‍കരുതലുകള്‍ എടുക്കണം എന്നതിനെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില്‍ വായിക്കാം.

പഴങ്ങളും പഴച്ചാറുകളും ശ്രദ്ധിക്കുക
പലപ്പോഴും തൊടിയില്‍ നിന്നും ലഭിക്കുന്നതോ അല്ലെങ്കില്‍ വവ്വാലുകള്‍ കടിച്ചതോ തുറസ്സായ സ്ഥലത്ത് നിന്ന് ലഭിച്ചതോ ആയ പഴങ്ങള്‍ കഴിക്കരുത്. അത് മാത്രമല്ല പഴങ്ങളെന്ന പോലെ തന്നെ തുറന്ന് വെച്ച പാനീയങ്ങള്‍ കള്ള് തുടങ്ങിയവയും കുടിക്കുന്നത് പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്. പ്രധാനമായം ചാമ്പങ്ങ, പേരയ്ക്ക്, മാമ്പഴം എന്നിവ ഒഴിവാക്കുക. വീട്ടു മുറ്റത്തും മറ്റും വീണു കിടക്കുന്ന പഴങ്ങള്‍ കഴിക്കമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം.
വവ്വാലുകള്‍ വസിക്കുന്ന പ്രദേശങ്ങള്‍ സൂക്ഷിക്കണം
വവ്വാലുകള്‍ വസിക്കുന്ന പ്രദേശങ്ങള്‍ വളരെയധികം സൂക്ഷിക്കണം. ഇത് പലപ്പോഴും രോഗാവസ്ഥയിലേക്ക് നയിക്കുന്നു. പഴയ കിണറുകള്‍, ധാരാളം പഴങ്ങളുള്ള സ്ഥലങ്ങള്‍ എന്നിവയെല്ലാം തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അത് രോഗാവസ്ഥയിലേക്ക് എത്തിക്കുന്നു.
ശുചിത്വം പാലിക്കുക
ശുചിത്വം പാലിക്കേണ്ടത് അനിവാര്യമാണ്. പലപ്പോഴും അത് കൂടുതല്‍ അപകടങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. പൊതു സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതിന് ശേഷമോ അല്ലെങ്കില്‍ മൃഗങ്ങളെ കൈകാര്യം ചെയ്തതിന് ശേഷമോ ശുചിത്വം പാലിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. സോപ്പും വെള്ളവും ഉപയോഗിച്ച് കൈകള്‍ നല്ലതുപോലെ കഴുകി വൃത്തിയാക്കണം. കൂടാതെ ഹാന്‍ഡ് സാനിറ്റൈസറുകള്‍ ഉപയോഗിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്.
മാസ്കുകള്‍ ധരിക്കുക
രോഗാവസ്ഥയില്‍ വളരെയധികം ജാഗ്രത പാലിക്കേണ്ടതാണ്. രോഗം ബാധിച്ച ഇടങ്ങളും പൊതുസ്ഥലങ്ങളും സന്ദര്‍ശിക്കുമ്പോള്‍ പ്രത്യേകിച്ച ആശുപത്രികളില്‍ മാസ്ക് ധരിക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് രോഗാവസ്ഥ വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ജാഗ്രതയോടെ വേണം മുന്നോട്ട് പോവുന്നതിന്. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടം ഉണ്ടാക്കും.
രോഗികളുമായി അടുത്ത ബന്ധം ഒഴിവാക്കുക
പ്രധാനമായും ശ്രദ്ധിക്കേണ്ടത് രോഗികളുമായുള്ള അടുത്ത ബന്ധം ഒഴിവാക്കുക എന്നതാണ്. പനി, തലവേദന, ഛര്‍ദ്ദി അല്ലെങ്കില്‍ ആശയക്കുഴപ്പം തുടങ്ങിയ ലക്ഷണങ്ങള്‍ കാണിക്കുന്നവരുമായുള്ള ബന്ധം പരമാവധി ഒഴിവാക്കണം. ഉടന്‍ തന്നെ വൈദ്യസഹായം തേടുകയും രോഗാവസ്ഥയെ കൃത്യമായി മനസ്സിലാക്കുകയും വേണം. കൂടാതെ ആരുമായും ഭക്ഷണം, വസ്ത്രങ്ങള്‍ അല്ലെങ്കില്‍ വ്യക്തിഗത വസ്തുക്കള്‍ എന്നിവ പങ്കിടാതിരിക്കുന്നതിനും ശ്രദ്ധിക്കണം.
ക്വാറന്റൈന്, യാത്രാ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക
ക്വാറന്റൈന് പോലുള്ള കാര്യങ്ങള്‍ ആരോഗ്യ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കില്‍ അത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അത് മാത്രമല്ല കണ്ടെയ്ന്മെന്റ് സോണുകള്‍, ഐസൊലേഷന്‍ പ്രോട്ടോക്കോളുകള്‍, യാത്രാ നിയന്ത്രണങ്ങള്‍ എന്നിവയെ കുറിച്ച് കൃത്യമായി മനസ്സിലാക്കി കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ഇത്തരം കാര്യങ്ങള്‍ നിസ്സാരമാക്കരുത്. കൂടാതെ ആര്‍ക്കെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ വൈദ്യ സഹായം തേടുകയും ആരോഗ്യവകുപ്പ് അധികൃതരെ അറിയിക്കുകയും ചെയ്യുക.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications