Latest Updates
-
Rashiphalam: ഇന്നത്തെ ദിവസം നിങ്ങളാഗ്രഹിക്കുന്നത് പോലെ, അറിയാം 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം -
വ്യാഴചലനത്തില് അളവറ്റ സമ്പത്തിന് യോഗമുള്ള രാശിക്കാര്‍, 5 രാശിക്കാരില്‍ മാര്‍ച്ച് 11-ന് ശേഷം രാജയോഗം -
വാരഫലത്തില്‍ സംഖ്യാശാസ്ത്രം പറയുന്ന മാറ്റങ്ങള്‍ ഇതെല്ലാം, അറിയാം സമ്പൂര്‍ണഫലം -
കേതുവിന്റെ മാറ്റം: കരുതും പോലെ നിസ്സാരമല്ല, കാത്തിരിക്കുന്ന സൗഭാഗ്യമെണ്ണി തളരും ഈ രാശിക്കാര്‍ -
അരഗ്ലാസ് എങ്കിലും മാതള നാരങ്ങ ജ്യൂസ് ശീലമാക്കാം: ആയുസ്സിനും ആരോഗ്യത്തിനും അത്യുത്തമം -
തൈര് കഴിക്കുമ്പോള്‍ നൂറായിരം സംശയങ്ങളോ? മത്സ്യത്തിനൊപ്പം, രാത്രിയില്‍: ഉത്തരങ്ങള്‍ ഇവിടെയുണ്ട് -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: മാര്‍ച്ച് 11-മുതല്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം, നിങ്ങള്‍ക്ക് -
സൂര്യ - ചന്ദ്രന്മാര് സൃഷ്ടിക്കും വ്യതിപതരാജയോഗം: ഒന്നൊഴിയാതെ കഷ്ടപ്പാട് പടികയറും, കൈവെക്കുന്നതെല്ലാം ദോഷം -
Rashiphalam: ഇന്ന് 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം, സമഗ്രം, കൃത്യം ഫലം, നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: കരിയര്‍, ധനം, ദാമ്പത്യം, ജോലി, ജീവിതം എപ്രകാരം ഇന്ന് 12 രാശിക്കാര്‍ക്കും, അറിയാം സമ്പൂര്‍ണഫലം
രാവിലേയും വൈകുന്നേരവും വിശപ്പ് കൂടുതലോ? കാരണങ്ങള്‍ ഇതെല്ലാം
പലപ്പോഴും ഉണരുമ്പോള്‍ തന്നെ പലരും വളരെയധികം വിശന്ന് കൊണ്ടാണ് എഴുന്നേറ്റ് വരുന്നത്. എന്നാല്‍ രാത്രിയും ഇതേ അവസ്ഥ തന്നെ പലരും അനുഭവിക്കുന്നു. എന്നാല്‍ സാധാരണയായി രാത്രിയില്‍ അല്ലെങ്കില്‍ രാവിലെ എന്തുകൊണ്ടാണ് ഇത്തരത്തില്‍ വിശപ്പ് വര്‍ദ്ധിക്കുന്നത് എന്ന് പലര്‍ക്കും അറിയില്ല. ഇത് ചില ആരോഗ്യപ്രശ്‌നങ്ങളുടെ സൂചനയാവാം എന്നതാണ് സത്യം. പലപ്പോഴും ഉറക്കക്കഉറവും അതുപോലെ തന്നെ ഹോര്‍മോണ്‍ വ്യതിയാനങ്ങളും മരുന്നുകളുടെ ഉപയോഗവും എല്ലാം ഇതിന് പിന്നിലെ കാരണങ്ങളില്‍ ചിലതാണ്.
ചെറിയ ചില മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതശൈലിയില്‍ വരുത്തുന്നത് വഴി ഇത്തരം കാര്യങ്ങളെ മാറ്റിയെടുക്കാവുന്നതാണ്. രാത്രിയിലും അതിരാവിലേയും ഉള്ള വിശപ്പിന് പിന്നിലെ ചില കാര്യങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. അതിന് പിന്നില്‍ നിങ്ങള്‍ നിര്‍ബന്ധമായും മനസ്സിലാക്കേണ്ട കാര്യങ്ങള്‍ ഇതെല്ലാമാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

ഭക്ഷണം കഴിക്കുന്നത് ശ്രദ്ധിക്കണം
രാത്രി കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും രാത്രി കൂടുതല്‍ ഭക്ഷണം കഴിക്കുന്നതും അത് മധുരമുള്ളതും അല്ലെങ്കില്‍ അന്നജം കൂടുതലുള്ളതുമായിരിക്കും. ഇത്തരത്തില്‍ കഴിക്കുന്ന ഭക്ഷണങ്ങള്‍ പലപ്പോഴും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വര്‍ദ്ധിപ്പിക്കും. ഇതാണ് പലപ്പോഴും പാന്‍ക്രിയാസ് ഉത്പാദിപ്പിക്കുന്ന ഹോര്‍മോണ്‍ മാറ്റങ്ങളിലേക്ക് എത്തുന്നതും. അതിന്റെ ഫലമായി പലപ്പോഴും വിശപ്പ് വര്‍ദ്ധിക്കുന്നു. അത് മാത്രമല്ല വയറ് നിറഞ്ഞതായി തോന്നിപ്പിക്കുന്ന ലെപ്റ്റിന്‍ പോലുള്ള ഹോര്‍മോണുകളുടെ അളവ് കുറയ്ക്കുകയും ചെയ്യും.
ശ്രദ്ധിക്കേണ്ടത്
ഈ സമയം നിങ്ങള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അമിതവിശപ്പിനെ നിയന്ത്രിക്കുന്നതിന് വേണ്ടി ധാരാളം ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാവുന്നതാണ്. അത് മാത്രമല്ലധാരാളം ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. കൂടാതെ അത്താഴത്തിന് നേരത്തെ ഭക്ഷണം കഴിക്കുന്നതിനും ശ്രദ്ധിക്കണം. ഫൈബറും പ്രോട്ടീനും അടങ്ങിയതിനാല്‍ അത് വളരെ സാവധാനത്തിലേ ദഹിക്കുകയുള്ളൂ. അത് മാത്രമല്ല ശരീരത്തില്‍ കൃത്യമായ ഗ്ലൂക്കോസ് നിലനിര്‍ത്തുന്നതിനും ഇതിലൂടെ സാധിക്കും.

പി എം എസ്
പലപ്പോഴും ആര്‍ത്തവത്തിന് മുന്‍പ് പല സ്ത്രീകളിലും അമിതമായി വിശപ്പ് വര്‍ദ്ധിക്കുന്നു. അതിന് പിന്നില്‍ ഹോര്‍മോണ്‍ മാറ്റങ്ങളാണ്. പ്രത്യേകിച്ച് ഇത് ഈസ്ട്രജന്റെയും അതുപോലെ തന്നെ പ്രൊജസ്റ്റിറോണിന്റേയും അളവില്‍ മാറ്റം വരുന്നു. അതാണ് മധുരത്തോടുള്ള താല്‍പ്പര്യത്തേയും അതുപോലെ തന്നെ വിശപ്പിനേയും സ്വാധീനിക്കുന്നത്. ഇതിന്റെ ഫലമായി ചിലരില്‍ തലവേദന, വിശപ്പില്ലായ്മ, ദഹനത്തിലുണ്ടാവുന്ന മാറ്റങ്ങള്‍ എന്നിവയെല്ലാം സംഭവിക്കും. ഇത് നിങ്ങളുടെ ആരോഗ്യത്തെ പ്രശ്‌നത്തിലേക്ക് എത്തിക്കും. എന്നാല്‍ ഈ പ്രതിസന്ധിയെ പരിഹരിക്കുന്നതിനും രാത്രിയിലെ വിശപ്പിനെ പ്രതിരോധിക്കുന്നതിനും വേണ്ടി ധാരാളം വെള്ളം കുടിക്കുക, അവസ്ഥകള്‍ മനസ്സിലാക്കി ഭക്ഷണം കഴിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. ഇതെല്ലാം രാവിലേയും രാത്രിയും എല്ലാം വിശപ്പിനെ സ്വാധീനിക്കുന്നു.
സമ്മര്‍ദ്ദവും ശ്രദ്ധിക്കണം
സമ്മര്‍ദ്ദത്തിന്റെ കാര്യത്തിലും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഭക്ഷണത്തോടുള്ള താല്‍പ്പര്യം പലരിലും സമ്മര്‍ദ്ദം മൂലവും വരാവുന്നതാണ്. കോര്‍ട്ടിസോള്‍ ഹോര്‍മോണിന്റെ അളവും വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഇതെല്ലാം പലപ്പോഴും ഇമോഷണല്‍ ഈറ്റിംഗ് എന്ന അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. ആരോഗ്യ ശീലങ്ങള്‍ പിന്തുടരുന്നതിനും മാനസിക സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും വേണ്ടിയുള്ള മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കേണ്ടതാണ്. എപ്പോഴും നാരുകള്‍ അടങ്ങിയ ലഘുഭക്ഷണം കഴിക്കുക. കൂടാതെ ഇത് വിശപ്പിനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications











