Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
ഏറ്റവും കൂടുതല്‍ വിഷാദരോഗികള്‍ ഇന്ത്യയില്‍

ഇപ്പോഴിതാ വിഷാദരോഗത്തിന്റെ കാര്യത്തിലും ഇന്ത്യ മുന്‍നിരയിലേയ്ക്ക് കുതിക്കുകയാണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിഷാദ രോഗം ബാധിച്ചവര്‍ ഇന്ത്യയിലാണെന്നാണ് വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ഗുരുതരമായ രീതിയില്‍ വിഷാദരോഗം ബാധിച്ചവര്‍ ഇന്ത്യയില്‍ 36 ശതമാനമുണ്ടെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. 18 രാജ്യങ്ങളിലുള്ള 89,000 പേരുമായി സംസാരിച്ചാണ് 20 പേരടങ്ങുന്ന ഗവേഷകരുടെ സംഘം ഈ നിഗമനത്തിലെത്തിയത്. ലോകവ്യാപകമായി 12.10 കോടി പേര്‍ക്ക് വിഷാദരോഗം ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
ചൈനയില്‍ വിഷാദരോഗം ബാധിച്ചവര്‍ 12 ശതമാനം മാത്രമാണുള്ളത്. ഇന്ത്യയില്‍ രോഗബാധിതരുടെ ശരാശരി വയസ് 31.9 ആണെങ്കില്‍ ചൈനയിലിത് 18.8 ആണ്. അമേരിക്കയിലാണെങ്കില്‍ ഇത് 22.7 വയസ്സാണ്.
ഉയര്‍ന്ന വരുമാനക്കാരിലാണ് കടുത്ത വിഷാദ രോഗം വ്യാപകമായി കണ്ടുവരുന്നത്(28.1 ശതമാനം). താഴ്ന്ന വരുമാനക്കാര്‍ക്കിടയിലും മധ്യവര്‍ഗ്ഗക്കാരിലും 19.8 ശതമാനം പേര്‍ക്കാണ് വിഷാദം ബാധിച്ചതായി കണ്ടെത്തിയത്.
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് വിഷാദം കൂടുതലായി കാണുന്നത്. പങ്കാളിയുടെ വേര്‍പാട് (അത് മരണമോ വിവാഹമോചനമോ പ്രണയപരാജയമോ ആകാം)ആണ് ഇതിന്റെ പ്രധാനകാരണമായി പറയുന്നത്. ആത്മഹത്യാ പ്രവണത കൂടുതലാകുന്നുവെന്നതാണ് ഈ രോഗത്തെ ഗൗരവമേറിയതാക്കി മാറ്റുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
