Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ഇവിടെ, ഗര്ഭപാത്രത്തില് ഉറങ്ങാം

ഇങ്ങനെ ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്ക്ക് ഒരുപരിഹാരം കണ്ടെത്തിയിരിക്കുകയാണ് കാനറി ഐലന്റിലെ ഒരു ഹോട്ടല് അധികൃതര്. ഹോട്ടലില് എത്തുന്നവരില് അറുപത് ശതമാനം പേര്ക്കും ഉറക്കപ്രശ്നങ്ങളുണ്ട. ഇതില് മൂന്നിലൊന്നുപേര്ക്ക് രാത്രയില് ഉറക്കമേയില്ലാത്ത അവസ്ഥയാണെന്നാണ് ഹോട്ടലുകാര് പറയുന്നത്.
ഇത്തരമാളുകളെ ഉദ്ദേശിച്ചാണ് ഇവിടത്തെ ചികിത്സ. അമ്മയുടെ ഗര്ഭപാത്രം പോലെ സുരക്ഷിതമായ ഒരു അറയാണ് ചികിത്സയ്ക്ക് വേണ്ടി ഇവിടെ ഒരുക്കിയിരിക്കുന്നത്. ശരിയ്ക്കും പറഞ്ഞാല് അമ്മയുടെ ഉദരത്തിലെ സുരക്ഷിതത്വം നല്കുന്ന ഒരു മുറി.
ഇവിടെക്കിടന്ന് സുഖമായി ഉറങ്ങാം. സുരക്ഷിതത്വബോധം ഇല്ലാത്തവരിലാണ് പൊതുവേ ഉറക്കം കുറയുന്നത്. പക്ഷേ ഈ ഗര്ഭപാത്രത്തിലെ സുരക്ഷിതത്വത്തില് ഉറങ്ങാതിരിക്കാന് ഒരാള്ക്കുമാവില്ലത്രേ. ഈ മുറിക്ക് ഹോട്ടലുകാര് ഗര്ഭപാത്രം എന്നുതന്നെയാണ് പേരിട്ടിരിക്കുന്നത്.
ജീവന് തുടങ്ങുന്നയിടത്തുനിന്നു തന്നെ പുതിയ ജീവിതയാത്ര തുടങ്ങുക എന്ന സങ്കല്പ്പത്തിലാണ് ഈ മുറി പണിതിരിക്കുന്നതെന്നും ഇവര് പറയുന്നു.
പ്രവേശന കവാടം മുതല് ചുവപ്പും പിങ്കും കാര്പ്പെറ്റുകള് കൊണ്ടാണ് മുറി അലങ്കരിച്ചിരിക്കുന്നത്. വളരെ സാവധാനം ഈ മുറി കറങ്ങുക കൂടി ചെയ്യുമ്പോള് ഗര്ഭപാത്രത്തിനുള്ളിലാണെന്ന പ്രതീതി ഇതിനുള്ളിലുള്ളവര്ക്ക് ഉണ്ടാകുമത്രേ.
മുറിയില് സജ്ജീകരിച്ചിരിക്കുന്ന ചുവന്ന നിറത്തിലുള്ള വാട്ടര് ബെഡുകള്, മുറിയില് ഒഴുകിയെത്തുന്ന നേര്ത്ത സംഗീതം എന്നിവയെല്ലാം ഈ ചിന്തകള്ക്ക് കരുത്തേകും.
ഇത്തരമൊരു മുറി ഒരുക്കിയതിന് നല്ല പ്രതികരണമാണ് ലഭിച്ചതെന്ന് അധികൃതര് പറയുന്നു. ചികിത്സയ്ക്കായി ബുക്കു ചെയ്യുന്ന ആര്ക്കും മുറി ലഭിക്കും. തുടക്കത്തില് ചികിത്സാച്ചെലവ് 35 യൂറോയാണ്. അതായത് 2,170 രൂപ!
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
