Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ടെക്കികളില്‍ പകുതിയ്ക്കും നടുവേദന

ആയിരത്തോളം പ്രൊഫഷണലുകള്‍ക്കിടയിലാണ് സര്‍വ്വേ നടത്തിയത്. ഇവരില്‍ പകുതിപ്പേരും കഴുത്ത് വേദന നടുവേദന എന്നിവയില്‍ ഏതെങ്കിലും ഒന്നുകാരണം ബുദ്ധിമുട്ടുന്നവരാണ്. ഇരുപത് ശതമാനത്തില്‍ക്കൂടുതല്‍ പേരം ജോലി സംബന്ധമായ സമ്മര്‍ദ്ദവും അതുകാരണം വിട്ടുമാറാത്ത തലവേദനയും മൂലം വലയുകയാണ്.
വിവിധ ഐടി കമ്പനികളില്‍ ജോലിചെയ്യുന്ന 23നും 36നും ഇടയില്‍ പ്രായമുള്ളവരിലാണ് സര്‍വ്വേ നടത്തിയതെന്ന് മിഷന് ഹെല്‍ത്ത് ഡയറക്ടര്‍ ഡോക്ടര്‍ ആലാപ് ഷാ പറയുന്നു. കൃ്ത്യമായി പറഞ്ഞാല്‍ സര്‍വ്വേയില്‍ പങ്കെടുത്ത ആയിരം പേരില്‍ 46.15 ശതമാനം പേര്‍ക്കും കഴുത്തുവേദനയുണ്ട്. 58. 97 ശതമാനേ പേരാകട്ടെ സഹിക്കാനാവാത്ത നടുവേദനയുമായി ഗുസ്തിപിടിക്കുന്നവരാണ്.
21ശതമാനം പേര് സ്ട്രസ്സ് മൂലം വലയുമ്പോള്‍ 23ശതമാനം പേര് സ്ഥിരമായി തലവേദന അനുഭവിക്കുന്നവരാണ്. തൊഴിലിന്റെ സ്വഭാവം ജീവിതത്തെ എത്രമോശമായി ബാധിക്കുന്നുവെന്നതിന് തെളിവാണ് ഈ സര്‍വ്വേ റിപ്പോര്‍ട്ടെന്ന് ഷാ പറയുന്നു.
മിക്ക പ്രൊഫഷണലുകളും ജോലിയ്ക്ക് ചേര്‍ന്നു കഴിഞ്ഞ് രണ്ടാമത്തെ വര്‍ഷം മുതല്‍ വിവിധതരം ശാരീരിക പ്രശ്നങ്ങള്‍ തുടങ്ങിയെന്നാണ് പറഞ്ഞത്. പലരും നടുവേദന, കഴുത്തുവേദന എന്നിവയ്ക്ക് ശസ്ത്രക്രിയ വരെ ചെയ്തിട്ടുമുണ്ട്.
കമ്പ്യൂട്ടറുമായി ബന്ധപ്പെട്ടുള്ള ജോലിയായതിനാല്ത്തന്നെ ദീര്‍ഘനേരമായി ഇരിക്കേണ്ടിവരുകയാണ് ഇത്തരക്കാര്‍ക്ക്. അതുകൊണ്ടുതന്നെ കമ്പ്യൂട്ടര്‍ ജോലി എങ്ങനെ ആരോഗ്യകരമായി ചെയ്യാം, അതായത് ഇരുപ്പിന്റെ രീതി ഇടയ്ക്ക് ഇടവേള എടുക്കല്‍ തുടങ്ങിയവ പ്രൊഫഷണലുകള്‍ മനസ്സിലാക്കുകയും ചെയ്യുകയും വേണമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
ഒപ്പം വ്യായാമം, ആരോഗ്യകരമായ ഭക്ഷണരീതി എന്നിവയും പ്രധാനം തന്നെ. ഓഫീസിലുള്ള പരിഹരിക്കാന്‍ ബുദ്ധിമുട്ടുള്ള പ്രശ്നങ്ങളാണ് പലരും അനുഭവിക്കുന്ന മാനസിക സമ്മര്‍ദ്ദത്തിന് പിന്നില്‍. കൃത്യമായ വ്യായാമം യോഗ പരിശീലനം എന്നിവ ഒരു പരിധിവരെ ഇതിന് പരിഹാരമാകും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
