Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
നടക്കുന്നവരില് മസ്തിഷ്കത്തിന് യൗവ്വനം

പ്രായം കൂടുംന്തോറും മസ്തിഷ്കത്തിലെ സര്ക്യൂട്ടുകളുടെ പരസ്പര ബന്ധം നഷ്ടപ്പെടുത്തുന്നത് തടയാന് നടത്തം വഴി സാധിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടത് ഇതാദ്യമായാണ്.
ഒരു വര്ഷമെങ്കിലും വ്യായാമത്തിനായി നടക്കുന്ന പ്രായമായ വ്യക്തികളുടെ തലച്ചോറ് 20 വയസുളള ചെറുപ്പക്കാരുടേതുപോലെ സജീവമായിരിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇല്ലിനോയ് യൂണിവേഴ്സിറ്റിയിലെ ഡോക്ടര് ആര്തര് ക്രെയ്മറും സംഘവുമാണ് ഇക്കാര്യത്തില് പഠനം നടത്തിയത്.
60നും 80നും ഇടയില് പ്രായമുളള 70 പേരെ ഒരുവര്ഷം പഠന വിധേയരാക്കിയാണ് നടത്തവും തലച്ചോറിന്റെ പ്രായവും തമ്മിലുള്ള ബന്ധത്തെ കുറിച്ചുളള ഗവേഷണം നടത്തിയത് .
പെട്ടെന്നു നടത്തം ശീലമാക്കിയതുകൊണ്ടു നേട്ടമുണ്ടാകില്ലെന്നു പഠനത്തില് വ്യക്തമായി. മാത്രമല്ല ദേഹമനങ്ങാതെയുളള നടത്തവും ഗുണം ചെയ്യില്ല. നടക്കുമ്പോള് കണ്ടും കേട്ടും ഒട്ടേറെ കാര്യങ്ങള് നമ്മള് അറിയുന്നുണ്ട്.
കുടാതെ, ശരീരത്തിലെ ഏതു സന്ധിയും മസിലുമാണ് അനങ്ങുന്നതെന്ന അറിവും നടക്കുമ്പോള് തലച്ചോറിനു ലഭിക്കുന്നു. ശരീരത്തിന്റെ ഓരോ ഭാഗത്തും എത്ര സമ്മര്ദ്ദമാണുണ്ടാകുന്നതെന്നും തലച്ചോറ് തിരിച്ചറിയുന്നു.
തുടര്ച്ചയായി നടത്തുന്ന ഈ പ്രക്രിയയിലൂടെ തലച്ചോറിന്റെ കഴിവുകള് തുരുമ്പെടുക്കാതെ നിരന്തരം പ്രവര്ത്തനസജ്ജമാവുകയാണ് ചെയ്യുന്നത്. അങ്ങനെ തലച്ചോര് നല്ല യുവത്വത്തില് ഇരിയ്ക്കും.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
