Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
കാപ്പിയും ചായയും നിയന്ത്രിയ്ക്കൂ

എന്തൊക്കെയായാലും ചായയും കാപ്പിയും കൂടുതല്‍ ശരീരത്തിനുള്ളില്ച്ചെല്ലുന്നത് ആരോഗ്യകരമല്ലെന്നതാണ് യാഥാര്‍ത്ഥ്യം. കാരണം അത്രയേറെ പ്രശ്നക്കാരനാണ് ഇവയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ എന്ന ഘടകം.
ഇതാണെങ്കില്‍ കടുംചായയിലും, ചോക്ലേറ്റിലും, ഗ്രീന്‍ടീയിലും എന്തിന് ചില മരുന്നുകളില്പ്പോലുമുണ്ട്. സ്ഥിരമായുള്ള കാപ്പികുടി നമ്മളെ അതിന് അടിമകളാക്കി മാറ്റും. പിന്നീട് ദിവസത്തില്‍ ആ സമയം എത്തുമ്പോള്‍ കാപ്പി കുടിയ്ക്കണമെന്ന തോന്നല്‍ കലശലാവുകയും ഇല്ലെങ്കില്‍ ഉന്മേഷമില്ലെന്ന് തോന്നുകയും ചെയ്യും.
ഉടന്‍ തന്നെ കാപ്പി കുടിച്ച് നമ്മള് ആ ആഗ്രഹത്തെ ശമിപ്പിക്കുന്നു. എന്നാല്‍ ഇത്തരത്തില്‍ കഠിനമായ ആഗ്രഹം തോന്നുമ്പോള്‍ കാപ്പി കുടിയ്ക്കുന്നത് പതിവാക്കരുതെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
ചിലപ്പോള്‍ കാപ്പിയോടുള്ള ഈ ആഗ്രഹം ഒരു ദിവസം കൊണ്ട് മാറും, ചിലപ്പോഴത് 24മുതല്‍ 48മണിക്കൂര്‍ വരെ നില്ക്കും, മറ്റുചിലപ്പോഴാകട്ടെ ഒരാഴ്ചയോളം ഉണ്ടാവുകയും ചെയ്യും.
ഇതിനെ പ്രോത്സാഹിപ്പിക്കുന്ന വിധത്തില്‍ നമ്മള് ഈ ആഗ്രഹത്തിന് വഴിപ്പെട്ടാല്‍ അസ്വസ്ഥത കൂടുകയും കാപ്പി കുടിച്ചില്ലെങ്കില്‍ അസ്വസ്ഥത, മസിലുകളില്‍ പിടുത്തും തുടങ്ങിയ പ്രശ്നങ്ങളുണ്ടാകും. ചിലരില്‍ സ്ഥിരമായ തലവേദനയ്ക്കും ഇത് വഴിവയ്ക്കുന്നു.
മാത്രമല്ല കാപ്പികുടി അമിതമായാല്‍ ഉറക്കക്കുറവും വന്നുചേര്ന്നേയ്ക്കും. കാപ്പി, ചായ എന്നിവയ്ക്കുപകരം മന്തെന്തിങ്കിലും പാര്‍ശ്വഫലങ്ങളില്ലാത്ത പാനീയങ്ങള്‍ സ്ഥിരമാക്കാനാണ് വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
