Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
ഇന്ത്യയില്‍ പ്രമേഹ സെന്‍സസ്

ഇനിയൊരു പത്തുവര്‍ഷം കഴിയുമ്പോഴേയ്ക്കും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ രോഗാതുരരായി കഴിയുക പ്രമേഹം മൂലമായിരിക്കുമെന്ന് പല ആരോഗ്യസംഘടനകളും മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. എന്തായാലും സര്‍ക്കാര്‍ ഇതിനെ ഗൗരവതരമായിത്തന്നെയാണ് കാണുന്നത്.
പ്രമേഹരോഗം വ്യാപകമാകുന്നതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പ്രമേഹ സെന്‍സസ് നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. രണ്ടുവര്‍ഷത്തിനുള്ളില്‍ നിര്‍ബന്ധിത രക്ത പരിശോധനയ്ക്ക് വിധേയരാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്.
ഈ പദ്ധതി നടക്കുകയാണെങ്കില്‍ ലോകത്ത് ആദ്യമായി ഇത്തരത്തിലൊരു സെന്‍സസ് നടത്തുന്നരാജ്യമായി ഇന്ത്യ മാറും. 25നും 70നും ഇടയില്‍ പ്രായമുള്ള മുഴുവന്‍ ജനങ്ങളെയും പരിശോധനയ്ക്ക് വിധേയരാക്കാനാണ് പദ്ധതി.
പ്രമേഹ രോഗികളെ മൂന്നുവിഭാഗമായി തിരിച്ചായിരിക്കും പഠനം . നഗരങ്ങളില്‍ തുടങ്ങി ഗ്രാമങ്ങളിലേക്ക് സെന്‍സസ് വ്യാപിപ്പിക്കും. ഓരോപ്രദേശത്തും ആംബുലന്‍സുകളെത്തി രക്തപരിശോധന നടത്തും.
ആംബുലന്‍സുകള്‍ എത്താത്ത ഗ്രാമങ്ങളില്‍ ഗ്ലൂക്കോമീറ്ററുകള്‍ ഉപയോഗിക്കും. 100 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഒരാള്‍ക്ക് നൂറു രൂപയാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്ന ചെലവ്.
2010 അവസാനമോ 2011 ആദ്യത്തിലോ ഇതിനായുള്ള നടപടിക്രമങ്ങള്‍ തുടങ്ങും. മെയ് പതിനേഴുമുതല് അഞ്ചുദിവസം ജനീവയില്‍ നടക്കുന്ന ലോകാരോഗ്യസംഘടനയുടെ 'ആരോഗ്യ സമ്മേളന'ത്തില്‍ പ്രമേഹ സെന്‍സസ് എന്ന നിര്‍ദേശം അവതരിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് മന്ത്രി ഗുലാംനബി ആസാദ് വെള്ളിയാഴ്ച മുംബൈയില്‍ പ്രഖ്യാപിച്ചിരുന്നു.
പ്രമേഹരോഗികളുടെ എണ്ണത്തിനു പുറമെ രോഗസാധ്യതയുള്ളവരുടെ പട്ടികകൂടി സെന്‍സസില്‍ തയ്യാറാക്കും. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറുകളുടെ സഹായവും കേന്ദ്രം തേടും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
