Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
സോഷ്യന്‍ നെറ്റ് വര്‍ക്കുകള്‍ ഹാനികരം

ഇത്തരം സോഷ്യല്‍ നെറ്റ് വര്ക്കിങ്ങുകള് വഴി മനുഷ്യരുടെ നേരിട്ടുള്ള ബന്ധങ്ങള്‍ ഇല്ലാതാവുകയും. ഇതുവഴി വ്യക്തികളുടെ രോഗപ്രതിരോധശേഷി കുറയുന്നുവെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.
ബ്രിട്ടനിലെ ഒരു ബയോളജിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ജേണലിലാണ് ഡോക്ടര്‍ സിഗ്മാന്‍ നെറ്റ്സൗഹൃദങ്ങള് കൊണ്ടാടുന്നവര്‍ക്ക് ശക്തമായ താക്കീത് നല്‍കിയിരിക്കുന്നത്. ഈ വഴികളിലൂടെ സൗഹൃദം കൂടുമെന്നത് എപ്പോഴും ഇതില്‍ത്തന്നെ നിലനില്ക്കാന് വ്യക്തികളെ പ്രേരിപ്പിക്കുന്നു.
മനുഷ്യര്‍ തമ്മില്‍ നേരിട്ടുള്ള ഇടപെടല്‍ ഇല്ലാതാകുമ്പോള്‍ ജീനുകള്‍, ഹോര്‍മോണ്‍, രക്തധമനികള്‍ എന്നിവയുടെ പ്രവര്‍ത്തനങ്ങളും ഒപ്പം മാനസികമായ പ്രശ്നങ്ങളും ഉണ്ടാകുന്നു. അതുവഴി ഒട്ടേറെ ആരോഗ്യപ്രശ്നങ്ങള്‍ വന്നുചേരും എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കാന്‍സര്‍, പക്ഷാഘാതം, ഹദ്രോഗങ്ങള്, ഓര്‍മ്മക്കുറവ് എന്നിവ വരാനുള്ള സാധ്യത ഇത്തരക്കാര്‍ക്ക് കൂടുതലാണെന്ന് സിഗ്മാന്‍ പറയുന്നു.
ഇത്തരം സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ മനുഷ്യനെ ഒറ്റപ്പെടുത്തുന്നുവെന്നും യുവതലമുറയില്‍ ഏറിയ പങ്കും ഇത്തരം സൈറ്റുകള്‍ നിരന്തരം ഉപയോഗിക്കുന്നവരാണെന്നും അദ്ദേഹം പറയുന്നു. സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് നമ്മുടെ ജീവിതത്തെ ആഡംബരമാക്കിത്തീര്ക്കുകയും സൗഹൃദങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ടെങ്കിലും ഇത് യഥാര്‍ത്ഥത്തില്‍ ബന്ധങ്ങളെ വളര്‍ത്തുന്നില്ല. കുറയ്ക്കുകയാണ് ചെയ്യുന്നത്- അദ്ദേഹം അഭിപ്രായപ്പെടുന്നു.
ഇലക്ട്രോണിക് ഉപകരണങ്ങല്‍ സര്‍വ്വസാധാരണമായ 1987ഓടുകൂടിയാണ് ജനങ്ങള്‍ തമ്മിലുള്ള പരസ്പരസഹകരണം കുറഞ്ഞതെന്ന് ബ്രിട്ടനിലെ പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. ആധുനിക സാങ്കേതിക വിദ്യകള്‍ മനുഷ്യന്റെ വളര്‍ച്ചയ്ക്കാണ് ഉപയോഗിക്കേണ്ടത് മറിച്ചാവരുത്- സിഗ്മാന്‍ ഓര്‍മ്മിപ്പിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
