Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
സ്ത്രീകള്‍ക്ക് പ്രിയം മസില്‍മാനെ
ചിക്കാഗോ: സ്ത്രീകള്‍ക്ക് പ്രിയം മസില് ബോഡിയുളളവരെയെന്ന് ഗവേഷകര്‍. കാലിഫോര്‍ണിയ ലോസ് ആഞ്ചലസ് സര്‍വ്വകലാശാലയിലെ ഗവേഷകരാണ് മസില്മാന്മാര്ക്ക് സന്തോഷമേക്കുന്ന പഠനറിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ആരോഗ്യദൃഡഗ്രാതരായ പുരുഷന്മാര്ക്ക് മെലിഞ്ഞവരെ അപേക്ഷിച്ച് കൂടുതല്‍ ലൈംഗികപങ്കാളികള്‍ ഉണ്ടാവുമെന്നാണ് പഴ്സ്നാലിറ്റി ആന്റ് സോഷ്യല്‍ സൈക്കോളജി ബുളളറ്റിനില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പഠനറിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. മിക്ക സ്ത്രീകളും ദൃഡഗാത്രരായ പുരുഷന്മാരെയാണ് ആഗ്രഹിക്കുന്നതെന്ന് റിപ്പോര്‍ട്ട് തയ്യാറാക്കി ഡേവിഡ് ഫ്രെഡ്റിക്ക് പറഞ്ഞു.
ആണ് മയിലുകളുടെ വിടര്‍ന്ന പീലികളോടാണ് പുരുഷന്റെ മസിലുകളെ ഗവേഷകര്‍ താരതമ്യം ചെയ്തിരിക്കുന്നത്. ഇവ സ്ത്രീകളെ ആകര്‍ഷിക്കുന്നു.
പുരുഷനെ ആകര്‍ഷിക്കുന്ന സ്ത്രീകളുടെ ശാരീരികഘടനകള്‍ എന്താണെന്നും ഏത് തരം ജോലിയുളള പുരുഷനെയാണ് സ്ത്രീയ്ക്ക് താല്പര്യമെന്നുമുളള പഠനങ്ങളാണ് പൊതുവേ നടക്കാറ്. എന്നാല്‍ സ്ത്രീ പുരുഷനില്‍ കാണുന്ന ആകര്ഷകഘടകങ്ങള് എന്തൊക്കെയാണെന്നതിനെ കുറിച്ച് അധികം ഗവേഷണങ്ങള്‍ നടന്നിട്ടില്ലെന്ന് ഫ്രെഡറിക്ക് പറഞ്ഞു.
മുന്‍ പഠനഫലങ്ങളില്‍ മിക്കതും പറയുന്നത് പുരുഷന്റെ സാമ്പാദിക്കാനുളള കഴിവും ഭാര്യയോടുളള പ്രതിബദ്ധതയുമാണ് സ്ത്രീകള്‍ മുന്‍ഗണന നല്കുന്ന ഘടകങ്ങളെന്നാണ്. എന്നാല്‍ പുതിയ പഠനപ്രകാരം സ്ത്രീകള്‍ പ്രാധാന്യം കല്‍പ്പിക്കുന്നത് പുരുഷന്റെ ശാരീരികപ്രകൃതമാണെന്നാണ് വ്യക്തമാവുന്നത്.
എന്നാല്‍ ഹ്രസ്വകാലബന്ധത്തിനാണ് സ്ത്രീകള്‍ മസില്മാന്മാരെ കാംക്ഷിക്കുന്നത്. ദീര്‍ഘകാല പങ്കാളിയെ സംബന്ധിച്ച് തീരുമാനമെടുക്കുമ്പോള്‍ ശരാശരി പുരുഷനെയാണ് സ്ത്രീ തിരഞ്ഞെടുക്കാന്‍ താല്പര്യപ്പെടുന്നതെന്നും പഠനത്തില്‍ പറയുന്നു.
99 യുവാക്കളിലും 141 കോളെജ് വിദ്യാര്‍ത്ഥിനികളും നടത്തിയ അഭിമുഖത്തെ തുടര്‍ന്നാണ് ഗവേഷകര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ആരോഗ്യദൃഡഗാത്രര്ക്ക് മെലിഞ്ഞവരെക്കാള് മൂന്നിലേറെ ലൈംഗികപങ്കാളികള്‍ ഉണ്ടാവാനുളള സാധ്യത ഇരട്ടിയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
