Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
പുതുവര്‍ഷത്തില്‍ ഈ വഴികളിലൂടെ തടി കുറയ്ക്കാം: പ്രത്യേകിച്ച് സ്ത്രീകളില്‍ അമിതവണ്ണം ഇനി കുറയും
അമിതവണ്ണം എന്നത് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതാണ്. പലപ്പോഴും അത് ആരോഗ്യത്തേയും പ്രശ്നത്തിലേക്ക് ആക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. പല വിധത്തിലുള്ള ബുദ്ധിമുട്ടുകളാണ് ഇത് മൂലം ഉണ്ടാവുന്നത്. ആരോഗ്യത്തെ പ്രതിസന്ധിയിലേക്ക് എത്തിക്കുന്ന ഇത്തരം മാര്‍ഗ്ഗങ്ങള്‍ സ്ത്രീകളിലാണ് ഏറ്റവും കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കുന്നത്. ആരോഗ്യത്തെ വെല്ലുവിളിയിലേക്ക് എത്തിക്കുന്ന തരത്തിലുള്ള അവസ്ഥയാണ് ഇത് സൃഷ്ടിക്കുന്നത്. അമിതവണ്ണത്തിന് പെട്ടെന്ന് പരിഹാരം കാണുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ നമുക്ക് പുതുവര്‍ഷത്തില്‍ ശീലമാക്കാം.
എത്ര ശ്രമിച്ചിട്ടും ശരീരഭാരം കുറയുന്നില്ല എന്ന് പറയുന്നവര്‍ ചില കാര്യങ്ങള്‍ക്ക് പുതുവര്‍ഷത്തില്‍ തുടക്കമിടാം. ഇന്റര്‍നെറ്റില്‍ നിന്നും ലഭിക്കുന്ന ഉപദേശങ്ങള്‍ സ്വീകരിക്കാതെ വേണം തടി കുറയ്ക്കുന്നതിന് ശ്രദ്ധിക്കാന്‍. കാരണം ഇത് പലപ്പോഴും നിങ്ങളില്‍ അനാരോഗ്യത്തിന് കാരണമാകുന്നു. എന്നാല്‍ ശരീരഭാരം കുറയ്ക്കുന്നതിനും ആരോഗ്യ പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോവുന്നതിനും വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

എപ്പോള്‍ കഴിക്കുന്നു മനസ്സിലാക്കാം
നാം കഴിക്കുന്ന ഭക്ഷണം വളരെ പ്രധാനപ്പെട്ടതാണ് അതുപോലെ തന്നെ കഴിക്കുന്ന സമയവും വളരെ പ്രധാനപ്പെട്ടത് തന്നെയാണ്. ജോലിത്തിരക്കിനിടയില്‍ ഭക്ഷണം കഴിക്കുക എന്നത് കൃത്യമായിരിക്കണം. ദിനവും ഏത് സമയത്താണോ കഴിക്കുന്നത് ആ സമയത്ത് തന്നെ കഴിക്കാന്‍ ശ്രദ്ധിക്കുക. വിശന്നാല്‍ വാരിവലിച്ച് കഴിക്കാതിരിക്കുന്നതിനും ശ്രദ്ധിക്കേണ്ടതാണ്.
നാരുള്ള ഭക്ഷണങ്ങള്‍ നിര്‍ബന്ധം
ദഹനം കൃത്യമായി നടക്കുന്നതിനും മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോവുന്നതിനും നിര്‍ബന്ധമായും നാരുകള്‍ ഉള്ള ഭക്ഷണം കഴിക്കേണ്ടതാണ്. ഇത് നിങ്ങളുടെ അമിതവിശപ്പിനെ കുറയ്ക്കുന്നതിന് സഹായിക്കും. മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കും. അത് മാത്രമല്ല ശരീരഭാരം കുറയ്ക്കുന്നതിനും നാരുള്ള ഭക്ഷണം സഹായിക്കുന്നു.
ജീവിത ശൈലിയില്‍ മാറ്റം
ആരോഗ്യത്തിനും അമിതവണ്ണത്തെ കുറയ്ക്കുന്നതിനും വേണ്ടി ജീവിത ശൈലിയില്‍ മാറ്റം വരുത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അതിനായി ഭക്ഷണക്രമം കൃത്യമായിരിക്കണം അത് മാത്രമല്ല ഇടവിട്ടുള്ള ഉപവാസം, വ്യായാമം എന്നിവയും നല്ലതാണ്. ഇതെല്ലാം നിങ്ങളില്‍ നിന്ന് അമിതവണ്ണം പോലുള്ള പ്രശ്നങ്ങള്‍ക്ക് പൂര്‍ണ പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ്.
വ്യായാമം ശ്രദ്ധിക്കണം
അമിതവണ്ണത്തേയും കുടവയറിനേയും കുറയ്ക്കണം എന്ന് പറയുന്നത് പോലെ തന്നെ അമിതമായി വ്യായാമം ചെയ്യുന്നതും ശ്രദ്ധിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് പേശികള്്ക്ക് ക്ഷീണമുണ്ടാക്കുകയും പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഒരു പരിശീലകന്റെ നിര്‍ദ്ദേശ പ്രകാരം മാത്രം വ്യായാമം ചെയ്യുന്നതിന് ശ്രദ്ധിക്കുക. അത് മാത്രമല്ല അറിയാത്ത വ്യായാമം ചെയ്യുന്നത് ശ്രദ്ധിച്ച് വേണം.

വിശപ്പിനെ പ്രതിരോധിക്കാന്‍
വിശപ്പ് തോന്നുമ്പോള്‍ സ്നാക്സ് പോലുള്ളവ കഴിക്കുന്ന ശീലം ഉള്ളവരെങ്കില്‍ അത് ഒഴിവാക്കുക. കൂടാതെ നട്സ്, പഴങ്ങള്‍ എന്നിവ കഴിക്കുന്നതിന് ശ്രദ്ധിക്കുക. അത് വഴി വിശപ്പിനെ നിയന്ത്രിക്കാന്‍ സാധിക്കുന്നു. എന്നാല്‍ നട്സും ഫ്രൂട്സും ധാരാളം കഴിക്കുകയും ചെയ്യരുത്. അത് നിങ്ങളുടെ ആരോഗ്യത്തെ പ്രശ്നത്തിലാക്കുന്നു. അതുകൊണ്ട് തന്നെ മിതമായ അളവില്‍ എപ്പോഴും കഴിക്കാന്‍ ശ്രദ്ധിക്കുക.
നല്ലതുപോലെ ഉറങ്ങാം
ഉറക്കം ആരോഗ്യത്തിന് അനിവാര്യമായതാണ്. അതുകൊണ്ട് വിശ്രമവും ഉറക്കവും അനിവാര്യമാണ് എന്ന് മനസ്സിലാക്കുക. ചുരുങ്ങിയത് എട്ട് മണിക്കൂര്‍ എങ്കിലും കൃത്യമായി ഉറങ്ങുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യത്തോടെ ഇരിക്കാന്‍ വളരെയധികം അനിവാര്യമായതാണ് ഉറക്കം. അത് മാത്രമല്ല ഉറങ്ങുമ്പോള്‍ ഫോണ്‍ പോലുള്ള വസ്തുക്കള്‍ കിടക്കയില്‍ നിന്നും ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. ഈ പുതുവര്‍ഷം മുതല്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ ഒരു പരിധി വരെ നമുക്ക് പല പ്രശ്നങ്ങളില്‍ നിന്നും പരിഹാരം കാണാം
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
