Latest Updates
-
മംഗള ഗൗരി വ്രതം: ക്ഷേത്ര ദർശനത്തിനിടെ സൗന്ദര്യം മങ്ങുമോ? തിളങ്ങുന്ന ചർമ്മത്തിനും മുടിക്കും ഈ പൊടിക്കൈകൾ -
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല!
രാവിലെ എഴുന്നേല്ക്കുമ്പോള് തന്നെ വയറിന് അസ്വസ്ഥതയോ? ഈ ശീലങ്ങള്‍ സ്ഥിരമാക്കാം
ഉന്മേഷത്തോടേയും ഊര്‍ജ്ജത്തോടേയും എഴുന്നേല്ക്കുന്നതിനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാല്‍ ചില സാഹചര്യങ്ങള്‍ അതിന് അനുയോജ്യമല്ലാതാവുമ്പോള് അത് അന്നത്തെ ദിവസത്തെ പൂര്‍ണമായും ഇല്ലാതാക്കും. രാവിലെ തന്നെ ദഹന പ്രശ്നങ്ങളും ബുദ്ധിമുട്ടും ഉണ്ടാവുന്നത് പല വിധത്തിലുള്ള പ്രശ്നങ്ങളുടെ തുടക്കം തന്നെയാണ്. ഇത് പലപ്പോഴും ആരോഗ്യത്തെ കൂടുതല്‍ പ്രതിസന്ധിയിലേക്കും പിന്നീടുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകുന്നു. എന്നാല്‍ ചില ശീലങ്ങളിലൂടെ നിങ്ങള്‍ക്ക് ഇത്തരം പ്രതിസന്ധിയെ മറികടക്കാന്‍ സാധിക്കും. അത് മാത്രമല്ല ഇത് പിന്നീടൊരിക്കലും വയറ് വീര്‍ക്കലോ ദഹന പ്രശ്നങ്ങളോ പോലുള്ളവയ്ക്ക് കാരണമാകുന്നുമില്ല.
എന്തൊക്കെ കാര്യങ്ങളാണ് ഇത്തരത്തില്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടത് എന്നത് പ്രധാനപ്പെട്ടതാണ്. പലപ്പോഴും നിങ്ങളുടെ ആരോഗ്യം ഇരട്ടിയാക്കുന്ന ചില കാര്യങ്ങള്‍ ശീലിക്കുന്നത് വഴി അത് നിങ്ങളെ കൂടുതല്‍ മികച്ച മാറ്റങ്ങളിലേക്ക് എത്തിക്കും. പദഹനം മെച്ചെപ്പടുത്തുന്നതിനും ആരോഗ്യത്തിനുണ്ടാവുന്ന അസ്വസ്ഥതകള്‍ പരിഹരിക്കുന്നതിനും വേണ്ടി ചെയ്യേണ്ടത് എന്തൊക്കെയാണ് എന്ന് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

വ്യായാമം
രാവിലെ തന്നെ അല്പ സമയം വ്യായാമത്തിനായി മാറ്റി വെക്കുക. എന്നാല്‍ അതൊരിക്കലും അതികഠിനമായ വ്യായാമമുറകളല്ല. ചെറിയ ഒരു നടത്തം അല്ലെങ്കില്‍ ചില ലളിതമായ വ്യായാമങ്ങള്‍ എന്നിവയെല്ലാം പലപ്പോഴും കുടലിന്റെ ചലനം മികച്ചതാക്കുന്നതിനും അത് വഴി ദഹനം സുഗമമാക്കുന്നതിനും സഹായിക്കും. ഇത് ഗ്യാസിനെ പുറന്തള്ളുന്നതോടൊപ്പം തന്നെ ആരോഗ്യകരമായ ദിവസം പ്രദാനം ചെയ്യുകയും ചെയ്യുന്നു. പത്ത് മിനിറ്റ് നടത്തം പോലും ഇത്തരം പ്രശ്നങ്ങളെ പരിഹരിക്കും. കൂടാതെ ലഘുവായ ഒരു മസ്സാജ് നടത്തുന്നതും നല്ലതാണ്. ഇത് അസ്വസ്ഥതകളെ കുറയ്ക്കും.
ചൂടുവെള്ളം കുടിക്കുക
സ്ഥിരമായി ചൂടുവെള്ളം കുടിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് വഴി നിങ്ങളുടെ ആമാശയത്തിലെ ആവരണങ്ങള്‍ക്ക് കൃത്യമായ ആരോഗ്യകരമായ മാറ്റങ്ങള്‍ ലഭിക്കുന്നു. കൂടാതെ ആമാശയത്തില്‍ നിന്ന് ഉണ്ടാവുന്ന തടസ്സങ്ങളെ ഇല്ലാതാക്കുന്നതിനും സാധിക്കും. മലബന്ധം പോലുള്ളവക്ക് പരിഹാരം കാണുന്നതിനും മികച്ചതാണ് ചൂടുവെള്ളം കുടിക്കുന്നത്. ഇതില്‍ നാരങ്ങ നീരോ അല്ലെങ്കില്‍ അതിന് പകരം ഹെര്‍ബല്‍ ടീയോ കുടിച്ച് ദിവസം ആരംഭിക്കാം. ഇത് വയര്‍ വീര്‍ക്കുന്നതിന് പരിഹാരം നല്‍കും.

രാത്രിയിലെ ഭക്ഷണം ശ്രദ്ധിക്കാം
രാവിലെയുണ്ടാവുന്ന ഇത്തരം പ്രശ്നങ്ങള്‍ക്ക് പലപ്പോഴും രാത്രിയിലെ ഭക്ഷണവും ഒരു കാരണം തന്നെയായിരിക്കും. എന്നാല്‍ അതില്‍ അല്പം മാറ്റം വരുത്തിയാല്‍ നിങ്ങള്‍ക്ക് രാവിലെയുണ്ടാവുന്ന ദഹന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാം. പ്രത്യേകിച്ച് ബീന്‍സ്, ബ്രോക്കോളി, കാര്‍ബോണേറ്റഡ് ഡ്രിങ്കുകള്‍ എന്നിവ ഒഴിവാക്കുക. ഇത് ദഹനത്തില്‍ മന്ദത വരുത്തുകയും പുളിക്കുകയും ചെയ്യുന്നു. ഇതെല്ലാം അല്പം ശ്രദ്ധിക്കണം.
ഹെര്‍ബല്‍ ടീ
പുതിന, ഇഞ്ചി, പെരുംജീരകം തുടങ്ങിയ ഹെര്‍ബല്‍ ചായകള്‍ വയറിനുണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അത് കൂടാതെ ഇവ നിങ്ങളുടെ പേശികളുടെ സങ്കോചത്തെ കുറയ്ക്കുന്നതിനും ശരീരത്തില്‍ നിന്ന് വാതകം കുറയ്ക്കുന്നതിനും സഹായിക്കും. കൂടാതെ മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ്. ദഹനാരോഗ്യത്തെ മികച്ചതാക്കുന്നതിന് ഹെര്‍ബല്‍ ടീ സഹായിക്കും എന്നതില്‍ സംശയം വേണ്ട.
വയറില്‍ മസാജ് ചെയ്യുക
ആരോഗ്യ സംരക്ഷണത്തിനും ദഹനാരോഗ്യം സംരക്ഷിക്കുന്നതിനും വേണ്ടി വയറില്‍ സ്ഥിരമായി മസ്സാജ് ചെയ്യുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ വയറിനുണ്ടാവുന്ന സമ്മര്‍ദ്ദത്തെ ഇല്ലാതാക്കുന്നതിനും അതോടൊപ്പം മലബന്ധത്തെ പുറന്തള്ളുന്നതിനും സഹായിക്കും. അതിന് വേണ്ടി പൊക്കിലിന് ചുറ്റും ക്ലോക്കൈ്വസ് ആയി മസ്സാജ് ചെയ്യുന്നതിന് ശ്രദ്ധിക്കണം. ഇത് വാതകത്തെ പുറന്തള്ളുന്നതിനും അസ്വസ്ഥതകലെ പ്രതിരോധിക്കുന്നതിനും സഹായിക്കും.
പതുക്കെ ആഹാരം കഴിക്കുക
ഭക്ഷണം കഴിക്കുന്ന കാര്യത്തിലും ശ്രദ്ധ വേണം. കാരണം വേഗത്തില്‍ ഭക്ഷണം കഴിക്കുമ്പോള്‍ പലപ്പോഴും വായുവും ശരീരത്തില്‍ കയറുന്നു. അതുകൊണ്ട് തന്നെ ആഹാരം കഴിക്കുമ്പോള്‍ 20-30 തവണയെങ്കിലും ചവക്കുന്നതിന് ശ്രദ്ധിക്കണം. ഇത് ദഹനപ്രക്രിയ എളുപ്പത്തിലാക്കുന്നു. പതുക്കെ കഴിക്കുന്നത് അമിതമായി ഭക്ഷണം കഴിക്കുന്നതിനെ കുറയ്ക്കും. അത് മാത്രമല്ല ദഹനാരോഗ്യത്തെ മികച്ചതാക്കുകയും ചെയ്യും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications