Latest Updates
-
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം
എപ്പോഴും ക്ഷീണവും തളര്‍ച്ചയും: പെട്ടെന്ന് പരിഹരിക്കാം ഈ പഴങ്ങളിലൂടെ
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ എപ്പോഴും നമ്മള് ശ്രദ്ധിക്കേണ്ട കാര്യങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഇടക്കിടെയുള്ള ക്ഷീണവും തളര്‍ച്ചയും. അതിനെ പരിഹരിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. പലപ്പോഴും ഇന്നത്തെ കാലത്ത് ഇത് സാധാരണമായാണ് പലരും കണക്കാക്കുന്നത്. എന്നാല്‍ അതീവ ശ്രദ്ധ വേണ്ട ഒന്നാണ് തളര്‍ച്ചയും ക്ഷീണവും. സമീപ കാലത്ത് ഉണ്ടാവുന്ന ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് അതീവ ശ്രദ്ധ ചെലുത്തണം. അല്ലാത്ത പക്ഷം അത് ഗുരുതരമായ അവസ്ഥയുണ്ടാക്കാം എന്നതും സത്യമാണ്.
പലപ്പോഴും പ്രായമായവരിലാണ് തളര്‍ച്ചയും ക്ഷീണവും ഒരു കാലത്ത് കണ്ടു വന്നിരുന്നത് എങ്കിലും ഇന്നത്തെ കാലത്ത് നല്ലൊരു ശതമാനം ആളുകളിലും ഇത് കാണപ്പെടുന്നുണ്ട്. വളരെയധികം ശ്രദ്ധിക്കേണ്ട ഒന്ന് തന്നെയാണ് എന്നതില്‍ സംശയം വേണ്ട. വേണ്ടത്ര ഉറക്കം ലഭിക്കാത്തതും അനാരോഗ്യകരമായ ഭക്ഷണരീതികളും ഉദാസീനമായ ജീവിതശൈലിയും കൊഴുപ്പുള്ള ഭക്ഷണങ്ങളുടെ അമിത ഉപയോഗവും എല്ലാം ഇതിന് കാരണം തന്നെയാണ്. പലപ്പോഴും ഇത് ശരീരത്തിലെ ഊര്‍ജ്ജനില തകരാറിലാക്കുകയും പ്രശ്നങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നു.

കഴിക്കേണ്ടത് ഇതെല്ലാം
ആരോഗ്യത്തിന് പെട്ടെന്നുണ്ടാവുന്ന തളര്‍ച്ചയും ക്ഷീണവും ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുടെ കൂടി തുടര്‍ച്ചയാവാം ഇതെന്നതാണ് സത്യം. എന്നാല്‍ പച്ച ഇലക്കറികള്‍, പഴങ്ങള്‍, ചുവപ്പ്, മഞ്ഞ, കാപ്സിക്കം, കാരറ്റ്, വഴുതനങ്ങ, ബീറ്റ്റൂട്ട്, പയര്‍ വര്‍ഗ്ഗങ്ങള്‍, ധാന്യങ്ങള്‍ എന്നിവ സ്ഥിരമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. അത് കൂടാതെ നട്സ് പോലുള്ളവയും സ്ഥിരമാക്കണം. അതൊടൊപ്പം തന്നെ ഉണങ്ങിയ പഴങ്ങളും മറ്റും കഴിക്കുന്നത് ക്ഷീണത്തെ പെട്ടെന്ന് ഇല്ലാതാക്കാന്‍ സഹായിക്കുന്നു.
മാതളനാരങ്ങ
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മാതള നാരങ്ങ വളരെയധികം സഹായിക്കുന്നു. ഇത് ശരീരത്തിലെ കൊഴുപ്പിനേയും അമിതവണ്ണത്തേയും കുറയ്ക്കുന്ന പോലെ തന്നെ ക്ഷീണവും തളര്‍ച്ചയും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. അതോടൊപ്പം തന്നെ ബലഹീനത പോലുള്ള പ്രശ്നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിനും സഹായിക്കുന്നു. സാധിക്കുമെങ്കില്‍ അല്പം നാടന്‍ നെയ്യ് കഴിക്കുന്നതും നല്ലതാണ്. ഇത് ക്ഷീണവും തളര്‍ച്ചയും പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കും. കൂടാതെ മികച്ച പ്രതിരോധ ശേഷിക്കും സഹായിക്കുന്നു.
പഴം ശീലമാക്കാം
വാഴപ്പഴം കഴിക്കുന്നതും പെട്ടെന്നുണ്ടാവുന്ന തളര്‍ച്ചയും ക്ഷീണവും ഇല്ലാതാക്കുന്നു. അതിന് സഹായിക്കുന്നത് പഴത്തിലുള്ള വിറ്റാമിനുകള്‍, കാല്‍സ്യം, ഇരുമ്പ്, ആന്റിഓക്സിഡന്റുകള്‍, ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ എന്നിവയാണ്. അത് മാത്രമല്ല ശരീരത്തെ ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതിനും പഴം സഹായിക്കും. കൂടാതെ ക്ഷീണം സ്ഥിരമെങ്കില്‍ ഒരു വാഴപ്പഴവും ശീലമാക്കേണ്ടതാണ്.

ആപ്പിള്‍
പഴം പോലെ തന്നെ ആപ്പിളും സ്ഥിരമായി കഴിക്കേണ്ട ഒന്നാണ്. ഇതില്‍ ധാരാളം ഫൈബര്‍, വിറ്റാമിന്‍ സി, എ, കെ, ബി6, ഇ തുടങ്ങിയ വിറ്റാമിനുകളും നിരവധി ആന്റിഓക്സിഡന്റുകളും ധാതുക്കളും ധാരാളമുണ്ട്. എന്നത് കൊണ്ട് തന്നെ തളര്‍ച്ചയും ക്ഷീണവും പമ്പ കടക്കും എന്ന് മാത്രമല്ല വിശപ്പിനെ കൈകാര്യം ചെയ്യുന്നതിനും മികച്ചതാണ് എന്തുകൊണ്ടും ആപ്പിള്‍. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അത്രയധികം ഗുണാനുഭവങ്ങളാണ് ഈ സമയം നിങ്ങള്‍ക്ക് ലഭിക്കുന്നത്.
ആവൊക്കാഡോ
പലപ്പോഴും പല വിധത്തിലുള്ള ഗുണഫലങ്ങള്‍ ആവൊക്കാഡോ കഴിക്കുന്നത് മൂലം ഉണ്ടാവുന്നു. ഇതിലുള്ള ആരോഗ്യപരമായ കൊഴുപ്പുകള്‍ നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കും. അത് മാത്രമല്ല ഇതില്‍ ധാരാളം ഫൈബര്‍, പൊട്ടാസ്യം, വിറ്റാമിന്‍ സി എന്നിവയും ഉണ്ട്. ഇതെല്ലാം തന്നെ നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. കൂടാതെ പ്രമേഹമുള്ളവര്‍ക്ക് ഇത് പെട്ടെന്ന് തന്നെ ക്ഷീണമകറ്റുന്നതിനും പ്രമേഹം നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു. കൂടാതെ പ്രോട്ടീന്‍ സമ്പന്നമായ പനീര്‍, മുട്ട, മത്സ്യം, പയറുവര്‍ഗ്ഗങ്ങള്‍, സോയാബീന്‍ തുടങ്ങിയവ കഴിക്കുന്നതിനും ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
