Latest Updates
-
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
നിങ്ങളുടെ ഫെയർനസ് ക്രീമിൽ വിഷമുണ്ടോ? മഹാരാഷ്ട്രയിലെ നിരോധനത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം
കാപ്പി കുടി ശീലമാണോ? എന്നാല്‍ ഇനി ഇഞ്ചി - മഞ്ഞള്‍ മിശ്രിതം പകരം ശീലിക്കൂ
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന സമയമാണ്. പലപ്പോഴും നാം കഴിക്കുന്നതും കുടിക്കുന്നതുമായ ഭക്ഷണങ്ങള്‍ നമ്മുടെ ആരോഗ്യത്തെ വളരെയധികം സ്വാധീനിക്കുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ നാം അല്പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും കഴിക്കുന്ന ഭക്ഷണം അത്രയധികം ഗുണങ്ങള്‍ നല്കുന്നതാണെങ്കില് കൂടുതല്‍ മാറ്റങ്ങള്‍ ശരീരത്തില്‍ വരുന്നു.
രാവിലെ എഴുന്നേല്ക്കുമ്പോള് തന്നെ ക്ഷീണിച്ച് കൊണ്ടാണ് ഒരു ദിവസം ആരംഭിക്കുന്നതെങ്കില്‍ അതുണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ആ ദിവസം മുഴുവന്‍ നിലനില്ക്കുന്നു. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന പല മാറ്റങ്ങളും കൂടുതല്‍ ഗുരുതരമായ അവസ്ഥയിലേക്ക് എത്തുന്നതിന് സാധ്യതയുണ്ട്. രാവിലെ തന്നെ കാപ്പിക്ക് പകരം കുടിക്കേണ്ട പാനീയം ഉണ്ട്. അതിന്റെ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

ഗുണങ്ങള്‍ ധാരാളം
ഇഞ്ചി മഞ്ഞള്‍ മിശ്രിതം കഴിക്കുന്നത് വഴി പലപ്പോഴും ശരീരത്തില്‍ ഇരുമ്പ്, വിറ്റാമിന്‍ ബി 12, വിറ്റാമിന്‍ ഡി തുടങ്ങിയ പോഷകങ്ങളുടെ കുറവിന് പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധിക്കുന്നു ഇവ കുടിക്കുന്നതിലൂടെ നിങ്ങളുടെ ആരോഗ്യം മികച്ചതാവുന്നു. കൂടാതെ ശരീരത്തിലെ ഓക്സിജന്റെ അഭാവത്തിന് പരിഹാരം കാണുന്നതിനും ഇത് സഹായിക്കുന്നു. കൂടാതെ അതിരാവിലെയുള്ള ക്ഷീണത്തിന് പരിഹാരം കാണുന്നതിനും ഈ മിശ്രിതം നല്ലതാണ്. ഇത് വഴി ആരോഗ്യം മികച്ചതാവുന്നു.
ഇഞ്ചിയുടെ ഗുണങ്ങള്‍
ഇഞ്ചിയില്‍ ജിഞ്ചറോള്‍ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇതാണ് നിങ്ങളുടെ ശരീരത്തില്‍ വേദന സംഹാരിയായി പ്രവര്‍ത്തിക്കുന്നത്. അത് മാത്രമല്ല അണുബാധ ചെറുക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സഹായിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ദഹന സംബന്ധമായ തകരാറുകള്‍ക്ക് പരിഹാരം കാണുന്നതിനും ഇഞ്ചി മികച്ചതാണ്. രാവിലെ ഉണര്‍ന്നതിനുശേഷം ദിവസം മുഴുവന്‍ ഉന്മേഷം നിലനിര്‍ത്തുന്നതിന് എന്തുകൊണ്ടും ഇഞ്ചി നല്ലതാണ്.

മഞ്ഞളിന്റെ ഗുണങ്ങള്‍
മഞ്ഞള്‍ ഇഞ്ചി പോലെ തന്നെ ആരോഗ്യ ഗുണങ്ങളുടെ കലവറയാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് നല്കുന്ന ഗുണങ്ങള്‍ ഒട്ടും നിസ്സാരമല്ല. കൂടാതെ ഈ സുഗന്ധവ്യഞ്ജനത്തിലെ കുര്ക്കുമിന് എന്ന സംയുക്തം ശരീരത്തില്‍ ഒരു ആന്റിഓക്സിഡന്റ്, ആന്റി-ഇന്‍ഫ്ലമേറ്ററി, ആന്റി ബാക്ടീരിയല്‍ ഏജന്റായി മാറുന്നു. അത് വഴി നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുകയും ഗുണങ്ങള്‍ ഇരട്ടിയാവുകയും ചെയ്യുന്നു.
മഞ്ഞള്‍ കഴിക്കുന്നത് ശരീരത്തിലെ അണുബാധയെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ഇത് ദഹനത്തെ പ്രതിരോധിക്കുന്നതിനും ആയുര്‍ദൈര്‍ഘ്യത്തിനും സഹായിക്കുന്നു. ശരീരത്തിലെ ടോക്സിന് പുറന്തള്ളുന്നതിന് വേണ്ടിയും ഇത് സഹായിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. മഞ്ഞളിന്റെ ആരോഗ്യം മികച്ചതാക്കുന്നത് വഴി അത് പ്രതിരോധത്തിനും സഹായിക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
മഞ്ഞള്‍-ഇഞ്ചി ചായ തയ്യാറാക്കാം
ആരോഗ്യ സംരക്ഷണത്തിന്െ കാര്യത്തില്‍ മഞ്ഞള്‍- ഇഞ്ചി ചായ ആരോഗ്യം നല്‍കുന്നതാണ് എന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ ഒരു കഷ്ണം പച്ച മഞ്ഞളും ഇഞ്ചിയും ചതച്ചെടുക്കാവുന്നതാണ്. അതിലേക്ക് ഒരു കപ്പ് വെള്ളം മിക്സ് ചെയ്ത് തിളപ്പിക്കുക. 7 മിനിറ്റ് വരെയെങ്കിലും തിളപ്പിച്ചതിന് ശേഷം ഇതിലേക്ക തേന്‍ കലര്‍ത്താവുന്നതാണ്. ഇത് രാവിലെ കുടിച്ചാല്‍ ആരോഗ്യം മികച്ചതാവും എന്ന കാര്യത്തില്‍ സംശയം വേണ്ട.
ഗുണങ്ങള്‍
ഇഞ്ചിയുടേയും മഞ്ഞളിന്റേയും ഗുണങ്ങള്‍ ഒരുമിച്ച് സംയോജിക്കുമ്പോള്‍ അത് നിങ്ങള്‍ക്ക് നല്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു എന്നതാണ് ആദ്യത്തെ കാര്യം. കൂടാതെ തലച്ചോറിന്റെ ആരോഗ്യം മികച്ചതാക്കുന്നു. തടി കുറയ്ക്കുന്നതിന് സഹായിക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഹൃദയാരോഗ്യം മികച്ചതാക്കുന്നതിന് സഹായിക്കുന്നതാണ് ഈ മിശ്രിതം. രക്തസമ്മര്‍ദ്ദത്തെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു ഈ മിശ്രിതം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications