Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
ദേശീയ ആയുര്‍വ്വേദ ദിനം 2025: തടി കുറയ്ക്കാന്‍ സ്ഥിരമായി ആയുര്‍വ്വേദം പറയും ശീലങ്ങള്‍
അമിതവണ്ണം എന്നത് എല്ലാവരേയും പ്രശ്നത്തിലാക്കുന്ന ഒന്നാണ്. പലപ്പോഴും കൃത്യമായ ആരോഗ്യ ശീലങ്ങള്‍ ഇല്ലാത്തതാണ് ഇത്തരം പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട. മാറിക്കൊണ്ടിരിക്കുന്ന ജീവിതശൈലി ശീലങ്ങളും അനാരോഗ്യകരമായ ഭക്ഷണശീലങ്ങളും എല്ലാമാണ് പലപ്പോഴും ആരോഗ്യത്തെ പ്രശ്നത്തിലേക്ക് എത്തിക്കുന്നത്. ഇത് തടി വര്‍ദ്ധിപ്പിക്കുകയും വയറ് കൂട്ടുകയും ചെയ്യുന്നു. ഇത്തരം അവസ്ഥയില്‍ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. ഇന്ന് ദേശീയ ആയുര്‍വ്വേദ ദിനം, ഇന്നത്തെ ദിവസം മുതല്‍ തന്നെ നിങ്ങള്‍ക്ക് അമിതവണ്ണത്തെ കുറയ്ക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം.
ദിനവും രാവിലെ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ആരോഗ്യ പ്രശ്നങ്ങളില്‍ പലതിനേയും നമുക്ക് പരിഹരിക്കാവുന്നതാണ്. ആയുര്‍വ്വേദ പ്രകാരം ചെയ്യുന്ന ചില കാര്യങ്ങളിലൂടെ നിങ്ങള്‍ക്ക് അമിതവണ്ണമെന്ന് പ്രശ്നത്തെ പരിഹരിക്കാം, അതുപോലെ തന്നെ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണാവുന്നതാണ്. ഇതെല്ലാം തന്നെ നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ ഒരു ശരീരം നിങ്ങള്‍ക്ക് നല്കുന്നു. കൂടാതെ മെറ്റബോളിസം കൃത്യമാക്കുന്നതിനും മികച്ച ദഹനത്തിനും സഹായിക്കും എന്ന കാര്യത്തില്‍ സംശയം വേ്ണ്ട. എന്തൊക്കെയാണ് ആയുര്‍വ്വേദ പ്രകാരം നിത്യവും ചെയ്യേണ്ട കാര്യങ്ങളെന്ന് നോക്കാം.

ചെറുചൂടുള്ള വെള്ളം കുടിക്കുക
ആരോഗ്യത്തിന്റെ കാര്യത്തില്‍ ഒരു ഗ്ലാസ്സ് വെള്ളത്തിനുള്ള പ്രാധാന്യം വളരെ മികച്ചതാണ്. എന്നാല്‍ ഇത് അല്പം ചെറുചൂടോടെ അതിരാവിലെ എഴുന്നേറ്റ ഉടനെ കുടിക്കുന്നത് വഴി നിങ്ങളുടെ ആരോഗ്യം മികച്ചതാവും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ദഹനാരോഗ്യത്തിനും ശരീരത്തില്‍ നിന്ന് ടോക്സിനെ പുറന്തള്ളുന്നതിനും സഹായിക്കുന്നു. അത് മാത്രമല്ല പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങളും പ്രദാനം ചെയ്യുന്നു. ഇതിലേക്ക് അല്പം നാരങ്ങ നീര് കൂടി ചേര്‍ക്കുന്നത് ഫലങ്ങള്‍ ഇരട്ടിയാക്കും. കൂടാതെ ശരീരത്തില്‍ നിന്ന് കൊഴുപ്പ് കത്തിക്കുന്ന കാര്യത്തിലും ഈ ശീലം നല്ലതാണ്. ഇത് നിങ്ങള്‍ വിചാരിക്കുന്നതിനേക്കാള്‍ വേഗത്തിലാണ് ശരീരത്തില്‍ നിന്ന് മികച്ച മാറ്റങ്ങള്‍ പ്രദാനം ചെയ്യുന്നത്. രോഗപ്രതിരോധത്തിനും അത്യുത്തമമാണ് എന്നതില്‍ സംശയം വേണ്ട.
നാരങ്ങ-തേന്‍ വെള്ളം
നാരങ്ങ നീര് കലര്‍ത്തി അല്പം ചൂടുവെള്ളം കുടിക്കുന്നത് പോലെ തന്നെ പ്രധാനപ്പെട്ടതാണ് നാരങ്ങ നീരില്‍ അല്പം തേന്‍ മിക്സ് ചെയ്ത് കഴിക്കുന്നത്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് മികച്ച മാറ്റങ്ങളാണ് നല്‍കുന്നത്. ദിനവും രാവിലെ ഇത് കഴിക്കുന്നത് വഴി ആരോഗ്യം മികച്ചതാവും എന്ന് മാത്രമല്ല മികച്ച ദഹനത്തിനും സഹായിക്കുന്നു. ഇത് ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതിന് സഹായിക്കും. കൂടാതെ വിശപ്പിനെ നിയന്ത്രിക്കുകയും അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ഇത് വഴി നിങ്ങളുടെ ആരോഗ്യവും മെച്ചുപ്പെുടുന്നു.

നാക്ക് വൃത്തിയാക്കുക
എല്ലാ ദിവസവും രാവിലെ നാവ് വൃത്തിയാക്കുന്നതിന് ശ്രദ്ധിക്കണം. കാരണം രാത്രിയില്‍ അടിഞ്ഞ് കൂടുന്ന വിഷവസ്തുക്കളും ബാക്ടീരിയകളും പലപ്പോഴും നാവിലുണ്ടായിരിക്കും. ഇത് നീക്കം ചെയ്യുക എന്നത് വ്യക്തിശുചിത്വത്തിന്റെ കൂടി ഭാഗമാണ്. എന്നാല്‍ ഇത് വളരെയധികം ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നതാണ് എന്നതില്‍ സംശയം വേണ്ട. ശരീരത്തിലേക്ക് കൂടുതല്‍ പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നതിന് സഹായിക്കുന്നു എന്നാണ് പറയുന്നത്. ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ഒഴിവാക്കാനാവാത്ത ഒന്നാണ് ഈ ശീലം. ഇത് സ്ഥിരമായി രാവിലെ ചെയ്യുന്നതിന് ശ്രദ്ധിക്കണം.
ഓയില്‍ പുള്ളിംഗ്
ദിനവും ഓയില്‍ പുള്ളിംഗ് ചെയ്യുന്നതിനും ശ്രദ്ധിക്കണം. കാരണം സ്ഥിരമായി അല്പ സമയം രാവിലെ തന്നെ എള്ളെണ്ണ അല്ലെങ്കില്‍ വെളിച്ചെണ്ണ എന്നിവ പത്ത് പതിനഞ്ച് മിനിറ്റ് കവിള് കൊള്ളേണ്ടതാണ്. ഇത് നിങ്ങളുടെ വായിലെ ടോക്സിനെ പുറന്തള്ളുന്നതിന് സഹായിക്കും. കൂടാതെ ദഹനാരോഗ്യത്തിന് സഹായിക്കുകയും അതുപോലെ തന്നെ മികച്ച മെറ്റബോളിസം പ്രദാനം ചെയ്യുകയും ചെയ്യുന്നു. ഇത് വഴി ശരീര ഭാരം നിയന്ത്രിക്കുന്ന കാര്യത്തിലും മുന്നിലാണ് എന്തുകൊണ്ടും ഈ ഓയില്‍ പുള്ളിംഗ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications