Latest Updates
-
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
സൈനസൈറ്റിസ് പെട്ടെന്ന് പരിഹരിക്കാന്‍ യോഗ എന്നും മികച്ചത്
സൈനസൈറ്റിസ് മൂലമുണ്ടാവുന്ന അസ്വസ്ഥതകള്‍ നല്ലൊരു ശതമാനം ആളുകളും അനുഭവിച്ചിട്ടുള്ളതാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. പലപ്പോഴും ഉറക്കത്തെ പോലും തടസ്സപ്പെടുത്തുന്ന അവസ്ഥയിലാണ് കാര്യങ്ങള്‍ സംഭവിക്കുന്നത്. അടഞ്ഞ മൂക്ക് തലവേദന എന്നിവയെല്ലാം തന്നെന നമ്മുടെ ആരോഗ്യത്തെ നശിപ്പിക്കുന്നതാണ്. ഇത് വളരെ അപകടകരമായയ അവസ്ഥയാണ് ഉണ്ടാക്കുന്നത്.
സൈനസൈറ്റിസ് മാറാതെ നില്‍ക്കുന്നത് നിങ്ങളിലെ അസ്വസ്ഥതകള്‍ ഓരോ ദിവസവും വര്‍ദ്ധിപ്പിക്കുന്നതാണ്. എന്നാല്‍ ഈ സമയം ഇത്തരം അവസ്ഥകളെ പ്രതിരോധിക്കുന്നതിന് വേണ്ടി യോഗ നിങ്ങളെ സഹായിക്കുന്നു. 2-3 മാസത്തോളം ഈ യോഗാസനങ്ങള്‍ ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നു. എല്ലാ ദിവസവും യോഗാസനങ്ങള്‍ ചെയ്യുന്നതിലൂടെ അത് നിങ്ങള്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ സൈനസൈറ്റിസ് മാറ്റുന്നു.

സേതുബന്ധാസനം
സേതുബന്ധാസനം ചെയ്യുന്നത് നിങ്ങളുടെ ഉറക്കം കെടുത്തുന്ന സൈനസൈറ്റിസിനെ ഇല്ലാതാക്കുന്നു. ഇത് നിങ്ങളുടെ ആരോഗ്യത്തിനും എല്ലാ വിധത്തിലുള്ള മാറ്റങ്ങള്‍ക്കും സഹായിക്കുന്നു. ഇത് നെഞ്ചിലേയും തൊണ്ടയിലേയും മര്‍ദ്ദത്തെ ഇല്ലാതാക്കുകയും ഇടുപ്പിന് ആരോഗ്യം നല്‍കുന്നതിനും സഹായിക്കുന്നു. ദിവസവും യോഗ ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ സൈനസൈറ്റിസ് സാധ്യതയെ പോലും ഇല്ലാതാക്കുന്നതിന് കാരണമാകുന്നു. സ്ഥിരമായി അല്പ സമയമെങ്കിലും ചെയ്യുന്നതിന് ശ്രദ്ധിക്കണം.
അധോമുഖ ശ്വനാസനം
അധോമുഖ ശ്വാനാസനം ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു. ശാരീരികമായും മാനസികമായും ഊര്‍ജ്ജം വര്‍ദ്ധിക്കുന്നു. സൈനസൈറ്റിസ് ഉള്ളവര്‍ക്ക് സാധാരണ ചെയ്യാവുന്ന ഫലപ്രദമായ ഒരു പോസാണ് അധോമുഖ ശ്വാനാസനം. ഇത് തലയില്‍ നിന്ന് അധിക സമ്മര്‍ദ്ദത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നു. ഇത് വഴി മൂക്കിലെ അസ്വസ്ഥതകളെ ഇല്ലാതാക്കുകയും ചെയ്യുന്നു. അത് മാത്രമല്ല ശരീരത്തിനും മനസ്സിനും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് അധോമുഖ ശ്വാനാസനം ശീലമാക്കാം.
പശ്ചിമോത്താനാസനം
പശ്ചിമോത്താനാസനം ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് സൈനസ് എന്ന പ്രശ്നത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സാധിക്കുന്നു. ഇത് നിങ്ങളുടെ മാനസിക സമ്മര്‍ദ്ദത്തെ ഇല്ലാതാക്കുന്നതിനും ശരീരത്തിലെ എല്ലാ പേശികള്‍ക്കും കശേരുക്കള്‍ക്കും ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇത് സൈനസിനെ മാത്രമല്ല ക്രമരരഹിതമായ ആര്‍ത്തവത്തേയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. കൂടാതെ ദഹനപ്രശ്നങ്ങള്‍ പോലുള്ളവയെ പരിഹരിക്കുന്നതിനും പശ്ചിമോത്താനാസനം സഹായിക്കുന്നു.

ഹലാസനം
ഹലാസനം ചെയ്യുന്നതിലൂടെ ശരീരത്തിന് നല്കുന്ന ആശ്വാസം നിസ്സാരമല്ല. ഇത് സൈനസിനെ മാത്രമല്ല ശരീരത്തിലെ ക്ഷീണവും പിരിമുറുക്കവും എല്ലാം ഇല്ലാതാക്കുന്നു. കൂടാതെ കഴുത്ത്, തോള്, പുറം എന്നീഭാഗങ്ങളിലെ പേശികള്‍ക്ക് ഊര്‍ജ്ജം നല്‍കുന്നതിനും സഹായിക്കുന്നുണ്ട് ഹലാസനം. ഇത് തൈറോയ്ഡ് പ്രശ്നങ്ങളേയും പ്രതിരോധിക്കുന്നു. മൂക്കില്‍ ഈസിനസ് നല്‍കുകയും ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. എല്ലാ തരത്തിലും നിങ്ങള്‍ക്ക് സൈനസ് ആശ്വാസം നല്കുന്ന പോസ് ആണ് ഹലാസനം.
നാഡി ശോധന
സൈനസിനെ ഇല്ലാതാക്കാന്‍ പ്രാണയാമം എന്തുകൊണ്ടും നല്ലതാണ്. അതിന് നാഢിശോധന പ്രാണായാമം എന്നത് മികച്ച ഒരു ഓപ്ഷനാണ്. ഇത് മനസ്സിനും ശരീരത്തിനും ഒരുപോലെ ആശ്വാസം നല്കുന്നു. ശ്വസന നിയന്ത്രണത്തിലൂടെ രോഗത്തെ കീഴ്പ്പെടുത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഇത് മൂക്കിലെ തിരക്ക് കുറക്കുന്നതിനുള്ള മികച്ച ഒരു മാര്‍ഗ്ഗമാണ് എന്നതില്‍ സംശയം വേണ്ട. ഇത് മൂക്കിലെ എല്ലാ സമ്മര്‍ദ്ദത്തേയും പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ദിനവും അല്പ സമയം പ്രാണായാമത്തിന് വേണ്ടി മാറ്റിവെക്കേണ്ടതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
