Latest Updates
-
കടുത്ത ചൂടിൽ ഗർഭസ്ഥ ശിശുവിന് അപകടമോ? ഗർഭിണികൾ അറിയേണ്ട അടിയന്തര സുരക്ഷാ മുൻകരുതലുകൾ ഇതാ! -
തടി കുറയ്ക്കാൻ GLP-1 മരുന്നുകൾ തേടുകയാണോ? അറിയാതെ പോകരുത് ഈ വലിയ അപകടങ്ങൾ! -
കത്തുന്ന വെയിലിലും ചർമ്മം തിളങ്ങണോ? നൈക്ക സെയിലിലെ ഈ സൂപ്പർ കൂളിംഗ് ഉൽപ്പന്നങ്ങൾ മിസ്സാക്കരുത് -
കാൻ റെഡ് കാർപെറ്റിൽ തിളങ്ങാൻ താരങ്ങളുടെ രഹസ്യം; 72 മണിക്കൂർ കൊണ്ട് വയർ കുറയ്ക്കുന്ന ആ മാജിക് പ്ലാൻ! -
മെയ് 10 ഗ്രഹമാറ്റം: ജീവിതത്തിൽ വഴിത്തിരിവാകുന്ന മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
പഞ്ചകം തുടങ്ങി; ഈ ദിവസങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങുമ്പോൾ അറിയാതെ പോകരുത് ഈ വലിയ അബദ്ധം! -
മെയ് 10 രാശിഫലം: ചിങ്ങം, ഇടവം രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
മേയ് 10 ഞായറാഴ്ച: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, രാഹുകാലം നോക്കി കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
ഇന്ന് ഭാഗ്യദേവത കനിയുന്ന രാശികൾ; ഈ 4 രാശിക്കാർക്ക് വമ്പൻ നേട്ടം, ചിലർക്ക് ജാഗ്രത! -
ഭാഗ്യനിറവും നേട്ടങ്ങളും കൂടെയുണ്ട്: ഇന്നത്തെ രാശിഫലത്തിൽ നിങ്ങളുടെ രാശിക്ക് എന്ത് കാത്തിരിക്കുന്നു?
അടിവയറ്റിലെ കൊഴുപ്പ് നിസ്സാരമല്ല: പക്ഷേ വേഗം പരിഹരിക്കാന്‍ അതിരാവിലെ ഈ പാനീയങ്ങള്‍
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്ന ഒന്നാണ് അമിതവണ്ണവും കുടവയറും. ഇത് രണ്ടും ആരോഗ്യത്തിന് വെല്ലുവിൡഉയര്ത്തുന്നതാണ്. ചില അവസരങ്ങളില്‍ എത്രയൊക്കെ ശ്രദ്ധിച്ചാലും അമിതവണ്ണവും കുടവയറും കുറയുന്നില്ല. അത് മാത്രമല്ല ശരീരത്തിലെ മെറ്റബോളിസത്തെ ഇത് കൂടുതല്‍ പ്രശ്നത്തിലേക്ക് എത്തിക്കുന്നു. ശരീരത്തിനുള്ളില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഇത്. പലപ്പോഴും ഭക്ഷണത്തെ ഊര്‍ജ്ജമാക്കി മാറ്റുന്നതാണ് മെറ്റബോളിസം കൊണ്ട് സംഭവിക്കുന്നത്.
മെറ്റബോളിസം ശരീരത്തില്‍ കുറയുമ്പോള്‍ അത് പലപ്പോഴും നിങ്ങളുടെ ശരീരത്തിനേയും ബാധിക്കുന്നു. അത് ദഹനാരോഗ്യത്തിലും വെല്ലുവിളി ഉയര്‍ത്തുന്നു എന്നതാണ് സത്യം. അതിന്റെ ഫലമായി ശരീരത്തില്‍ ടോക്സിന് അടിഞ്ഞ് കൂടുന്നു. മാത്രമല്ല ഇത് കൊഴുപ്പായും ശരീരത്തില്‍ കാണപ്പെടുന്നു. പലപ്പോഴും പൊണ്ണത്തടിയുടെ പ്രധാന കാരണവും ഇത് തന്നെയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത്തരം കാര്യങ്ങള്‍ കൂടുതല്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്. ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നതിന് മുന്‍പായി മെറ്റബോൡസം വര്‍ദ്ധിപ്പിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ അതിന് നിങ്ങളെ സഹായിക്കുന്ന ചില പാനീയങ്ങളുണ്ട്. ഇത് ശരീരത്തിന് ഊര്‍ജ്ജം നല്‍കുന്നതിനും സഹായിക്കുന്നു. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

ആപ്പിള്‍ സിഡെര്‍ വിനെഗര്‍
ഒരു ഗ്ലാസ്സ് വെള്ളത്തില്‍ രണ്ട് മൂന്ന് ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ചേര്‍ത്ത് വെറും വയറ്റില്‍ കുടിക്കാവുന്നതാണ്. ഇത് ശരീരത്തിലെ ടോക്സിന് കുറയ്ക്കുകയും മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അത് മാത്രമല്ല ആമാശയത്തിലെ ആസിഡിന്റെ അളവ് കൃത്യമായി നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു ആപ്പിള്‍ സിഡാര്‍ വിനീഗര്‍. കൂടാതെ കുടല് ശുദ്ധീകരിക്കുന്ന കാര്യത്തിലും എന്തുകൊണ്ടും മികച്ചതാണ്. കൂടാതെ പി എ്ച്ച് ലെവല്‍ നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു എന്നാണ് എന്‍സിബിഐ റിപ്പോര്‍ട്ടില്‍ ഇതിനെക്കുറിച്ച് പ്രതിപാദിക്കുന്നത്. ഇത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും സഹായിക്കുന്നു.
കാപ്പി
കാപ്പി ശരീരത്തിന് ഊര്‍ജ്ജവും കരുത്തും വര്‍ദ്ധിപ്പിക്കുന്നു. അത് മാത്രമല്ല വ്യായാമം ചെയ്യുന്നതിന് മുന്‍പായി പലപ്പോഴും പലരും ഒരു കപ്പ് കാപ്പി ശീലമാക്കുന്നു. ഇത് ഗ്യാസിനെ പ്രതിരോധിക്കുന്നതിനും വ്യായാമം ചെയ്യുന്നതിനുള്ള ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അത് മാത്രമല്ല കലോറി കുറയ്ക്കുന്നതിനും കാപ്പി സഹായിക്കുന്നു. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ അധികം കഫീന്‍ കുടിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവില്ല എന്ന് ഉറപ്പ് വരുത്തി മാത്രമേ കാപ്പി സ്ഥിരമായി കുടിക്കാവൂ. എപ്പോഴും മാനസികമായും ശാരീരികമായും ഉന്മേഷം വര്‍ദ്ധിപ്പിക്കുന്നതിന് കാപ്പി അത്യുത്തമമാണ് എന്നും പറയാം. ബ്ലാക്ക് കോഫി വേണം അതിരാവിലെ കുടിക്കുന്നതിന്.

ഗ്രീന്‍ ടീ
അമിതവണ്ണത്തെ കുറയ്ക്കുന്ന കാര്യത്തില്‍ സഹായിക്കുന്നതാണ് ഗ്രീന്‍ ടീ. പലരും ആരോഗ്യ സംരക്ഷണത്തിനും അമിതവണ്ണത്തിനും പരിഹാരം കാണുന്നതിന് വേണ്ടി ആദ്യം തിരയുന്നത് ഗ്രീന്‍ ടീയാണ്. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നതാണ് ഗ്രീന്‍ ടീ. ഇത് ശരീരത്തില്‍ മെറ്റബോളിസം കൃത്യമാക്കുന്നതിന് സഹായിക്കുന്നു എന്നാണ് നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന് റിപ്പോര്‍ട്ടില്‍ പറയുന്നതും. അത് മാത്രമല്ല ഭക്ഷണം വളരെ പെട്ടെന്ന് ദഹിക്കുന്നതിനും സഹായിക്കുന്നു ഗ്രീന്‍ടീ. ഡയറ്റില്‍ പലരും പതിവായി ഉള്‍പ്പെടുത്തുന്നതാണ് ഇത്.
സിട്രസ് പഴങ്ങളുടെ ജ്യൂസ്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ സിട്രസ് പഴങ്ങള്‍ വളരെയധികം സഹായിക്കുന്നു. ഓറഞ്ച് ജ്യൂസ് അല്ലെങ്കില്‍ മുസ്സംബി ജ്യൂസ് രാവിലെ കുടിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് മികച്ച ഗുണങ്ങള്‍ നല്കുന്നു. ഇത് വളരെ പെട്ടെന്ന് മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കും. അത് മാത്രമല്ല ശരീരത്തിന് ആവശ്യമായ എല്ലാ വിറ്റാമിനുകളും ധാതുക്കളും ഇത് വഴി ലഭിക്കുകയും ചെയ്യുന്നു. ഇതെല്ലാം നിങ്ങളുടെ ശരീരഭാരം കുറയ്ക്കുന്നതിനും വയറ്റിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും സഹായിക്കും. .
ധാരാളം വെള്ളം കുടിക്കുക
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ എപ്പോഴും ശ്രദ്ധിക്കേണ്ട ഒന്നാണ് രാവിലെ തന്നെ വെള്ളം കുടിക്കുക എന്നത്. വെള്ളം കുടിക്കുന്നത് വഴി അത് നിങ്ങളുടെ പേശികളുടെ ആരോഗ്യം നിലനിര്‍ത്തുന്നു. അത് മാത്രമല്ല മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ എന്തുകൊണ്ടും മികച്ചതാണ് രാവിലെയുള്ള വെള്ളം കുടി. ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കുന്നതിന് സഹായിക്കുന്നതാണ് വെള്ളം. എന്ത് തന്നെയായാലും അതിരാവിലെ ഒരു ഗ്ലാസ്സ് വെള്ളം കുടിക്കുന്നത് ആരോഗ്യത്തിനെ മികച്ചതാക്കുന്നു. അത് മാത്രമല്ല ശരീരത്തിലെ അനാവശ്യ കൊഴുപ്പിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നു മുകളില്‍ പറഞ്ഞ ജ്യൂസുകള്‍ എല്ലാം തന്നെ.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications