Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
രാവിലെ 6-നും 12-നും ഇടയിലുള്ള അസ്വസ്ഥത ചിലപ്പോള്‍ ജീവനെടുക്കും
ആരോഗ്യത്തിന്റെ കാര്യത്തില്‍ എപ്പോഴും അതീവ ശ്രദ്ധാലുക്കളായിരിക്കണം നാം ഓരോരുത്തരും. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടാവസ്ഥകള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നു. ഹൃദയാഘാതം ഇന്നത്തെ കാലത്ത് പലരിലും പല വിധത്തിലുള്ള ഗുരുതരാവസ്ഥകള്‍ സൃഷ്ടിക്കുന്ന ഒന്നാണ്. പലപ്പോഴും നമ്മുടെ അറിവില്ലായ്മയാണ് രോഗാവസ്ഥയെ ഗുരുതരമാക്കുന്നത്. ശ്രദ്ധയോടെ ലക്ഷണങ്ങള്‍ ഓരോന്നും കൊണ്ട് പോയാല്‍ അത് പലപ്പോഴും നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നതാണ്.
എല്ലാ പ്രായത്തിലുള്ള സ്ത്രീകളിലും പുരുഷന്മാരിലും ഇത്തരം അസ്വസ്ഥതകള്‍ ഉണ്ടാവാം. പലപ്പോഴും പലരും ഇതിനെ വേണ്ടത്ര ഗൗനിക്കാതെ വിടുന്നത് ഗുരുതരാവസ്ഥയുണ്ടാക്കുന്നു. ഗുരുതരമായ ഹൃദയാഘാതത്തിന് പിന്നില്‍ ശരീരം രാവിലെ തന്നെ ചില ലക്ഷണങ്ങളെ കാണിക്കുന്നു. ഇത്തരം അവസ്ഥയില്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കേണ്ടത് അനിവാര്യമാണ്. ഇതെങ്ങനെ തിരിച്ചറിയാം എന്നതാണ് നോക്കേണ്ടത്.

ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍
ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിയുമ്പോള്‍ അത് ശ്രദ്ധിക്കേണ്ടത് വളരെയധികം അത്യാവശ്യമാണ്. രാവിലെ തന്നെ പലപ്പോഴും നിങ്ങളില്‍ ഗുരുതരമായ അവസ്ഥകള്‍ ഉണ്ടാവുന്നു. ഹൃദയാഘാതത്തിന്റെ ചില സുപ്രധാന സൂചനകള്‍ അപകടകരമായ അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. പലപ്പോഴും ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം നിങ്ങളെ സഹായിക്കുന്നു.
നെഞ്ചില്‍ പെട്ടെന്നുള്ള അസ്വസ്ഥത
നെഞ്ചില്‍ പലപ്പോഴും അസ്വസ്ഥത ഉണ്ടാവുന്നതാണ് ഗുരുതരമായ അവസ്ഥകളിലേക്ക് നിങ്ങളെ നയിക്കുന്നത്. ഹൃദയാഘാതം പലപ്പോഴും അസുഖകരമായ ഒരു പ്രതിസന്ധിയെയാണ് സൂചിപ്പിക്കുന്നത്. ഇത് സമ്മര്‍ദ്ദം പോലെ, ഇറുകിയതോ അല്ലെങ്കില്‍ അതിന് കണക്കായ വേദനയോ ഉണ്ടാവുന്നത് പോലെയായാരിക്കും പലര്‍ക്കും അനുഭവപ്പെടുന്നു. കൃത്യമായ നെഞ്ച് വേദന തന്നെ ആയിരിക്കണം എന്നില്ല. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.
ശരിയായി ശ്വസിക്കാന്‍ കഴിയുന്നില്ല
പലപ്പോഴും രാവിലെയുണ്ടാവുന്ന ശ്വാസതടസ്സത്തെ പലരും നിസ്സാരമാക്കി വിടുന്നു. പലപ്പോഴും ശ്വാസോച്ഛ്വാസത്തിനുള്ള ബുദ്ധിമുട്ട് നിങ്ങളില്‍ കൂടുതല്‍ അപകടാവസ്ഥയുണ്ടാക്കുന്നു എന്നതും ശ്രദ്ധിക്കണം. നെഞ്ചിലെ അസ്വസ്ഥതയോടൊപ്പം ശ്വാസമെടുക്കുന്നതിനുള്ള ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കില്‍ അത് അല്പം ശ്രദ്ധിക്കണം. ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ് എന്നതാണ് അറിഞ്ഞിരിക്കേണ്ടത്.
ഓക്കാനം അല്ലെങ്കില്‍ ഛര്‍ദ്ദി
രാവിലെ എഴുന്നേല്ക്കുമ്പോള് തന്നെ ഇത്തരം അസ്വസ്ഥതകളോടെയാണ് നിങ്ങള്‍ എഴുന്നേല്‍ക്കുന്നത് എങ്കില്‍ അല്പം ശ്രദ്ധിക്കണം. കാരണം ഇത് നിങ്ങളുടെ ഹൃദയാഘാത സാധ്യതയെ സൂചിപ്പിക്കുന്നതാണ് എന്നതില്‍ തര്‍ക്കം വേണ്ട. പലപ്പോഴും ദഹനക്കേട് വരെ ഒരു ലക്ഷണമായി നമുക്ക് കണക്കാക്കാവുന്നതാണ്. ഒരിക്കലും ഈ പ്രതിസന്ധികളെ നിങ്ങള്‍ക്ക് പരിഹരിക്കാതിരിക്കാന്‍ സാധിക്കുകയില്ല.
കഠിനമായ ക്ഷീണം അല്ലെങ്കില്‍ ബലഹീനത
എത്രയൊക്കെ ഉറക്കം കഴിഞ്ഞ് എഴുന്നേറ്റാലും കഠിനമായ ക്ഷീണവും ബലഹീനതയും നിങ്ങള്‍ക്കുണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നതും രാവിലെയുള്ള ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങളില്‍ ഒന്നിനെ തന്നെയാണ്. പലപ്പോഴും എഴുന്നേല്ക്കാന് സാധിക്കാത്ത രീതിയിലേക്ക് ക്ഷീണവും അസ്വസ്ഥതയും മാറുകയാണെങ്കില്‍ അത് ഗുരുതരമായ അവസ്ഥയിലേക്കുള്ള തുടക്കമാണ് എന്നത് തിരിച്ചറിയണം.
തലകറക്കം
പല കാരണങ്ങള്‍ കൊണ്ടും തലകറക്കം സംഭവിക്കാം. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് മുന്‍പ് അത് എന്തെങ്കിലും തരത്തിലുള്ള രോഗങ്ങളുടെ ലക്ഷണങ്ങള്‍ ആണോ എന്നത് തിരിച്ചറിയേണ്ടതാണ്. പ്രത്യേകിച്ച് രാവിലെയുള്ള തലകറക്കം നിങ്ങളില്‍ ഹൃദയ സംബന്ധമായ പ്രശ്നങ്ങളെ സൂചിപ്പിക്കുന്നത് തന്നെയാണ്. ഒരിക്കലും ഇതിനെ നിസ്സാരവത്കരിക്കരുത് എന്നത് ശ്രദ്ധിക്കണം. കാരണം ഇത്തരം ലക്ഷണങ്ങള്‍ പലപ്പോഴും ഉടനടി നടപടിയെടുക്കാന്‍ ആവശ്യപ്പെടുന്ന ഹൃദ്രോഗത്തെക്കുറിച്ച് സൂചന നല്‍കിയേക്കാം.
വിയര്‍ക്കുന്നത്
പലപ്പോഴും കാലാവസ്ഥ മാറ്റങ്ങള്‍ വിയര്‍പ്പിലേക്ക് നിങ്ങളെ എത്തിച്ചേക്കാം. എന്നാല്‍ ഇതല്ലാതെ തന്നെ രാവിലെ എഴുന്നേല്ക്കുമ്പോള് അസാധാരണമായ വിയര്‍പ്പ് പലപ്പോഴും നിങ്ങളുടെ ഹൃദയം ശരിയായല്ല പ്രവര്‍ത്തിക്കുന്നത് എന്നതിന്റെ സൂചനയായേക്കാം. ഇത്തരം കാര്യങ്ങളോടൊപ്പം തന്നെ വിയര്‍പ്പ് അമിതമാവുന്നത് പലപ്പോഴും കൂടുതല്‍ ഗുരുതരമായ അവസ്ഥയിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. ഒരിക്കലും നിസ്സാരവത്കരിക്കരുത് ഇത്തരം ലക്ഷണങ്ങളെയെല്ലാം. അതോടൊപ്പം തന്നെ നെഞ്ചിലെ അസ്വസ്ഥതയോ ശ്വാസതടസ്സമോ പോലുള്ള മറ്റ് ലക്ഷണങ്ങളും നിങ്ങള്‍ക്കുണ്ടെങ്കില്‍ ശ്രദ്ധിക്കണം.
മുകളിലെ ശരീരത്തില്‍ അസാധാരണമായ അസ്വസ്ഥത
നിങ്ങളുടെ ശരീരത്തില്‍ നെഞ്ച്, തോള്, കൈകള്‍, കഴുത്ത് തുടങ്ങിയ ഭാഗങ്ങളില്‍ അതി ഭീകരമായ അസ്വസ്ഥത ഉണ്ടെങ്കിലും അല്പം ശ്രദ്ധിക്കണം. കാരണം അപകടകരമായ സാധ്യതയെ ആണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമാക്കരുത്. അപകടകരമായ അവസ്ഥ നിങ്ങളില്‍ ഉണ്ടെന്നതാണ് ഇതിലൂടെ അര്‍ത്ഥമാക്കുന്നത്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications