Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
കഠിനാധ്വാനം വേണ്ട, രാവിലെ തന്നെ വയറൊതുക്കാന്‍ ഇക്കാര്യങ്ങള്‍ ശീലിച്ചാല്‍ മതി
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ എപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്നതാണ് അമിതവണ്ണം എന്നത്. അമിതവണ്ണം മാത്രമല്ല അനാരോഗ്യകരമായ പല കാര്യങ്ങളും ഇത് മൂലം സംഭവിക്കുന്നു. നിങ്ങളുടെ ഒരു ദിവസത്തെ ശീലങ്ങളാണ് ഇത് ദിനംപ്രതിവയറ് കൂട്ടുന്നത് എന്നതാണ് സത്യം. പലപ്പോഴും അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നത് പലര്‍ക്കും അറിയില്ല. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിച്ചാല്‍ ഫലപ്രദമായി നമുക്ക് ഇതിനെ പരിഹരിക്കാന്‍ സാധിക്കും.
അമിതവണ്ണവും കുടവയറും എല്ലാം പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അതിരാവിലെ തന്നെ നിങ്ങള്‍ക്ക് ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാം. അത് മാത്രമല്ല സ്ഥിരമായി നിങ്ങള്‍ അതിരാവിലെ ഇത് ചെയ്യുന്നത് വഴി തടി കുറയ്ക്കുകയും വയറൊതുക്കുകയും ചെയ്യാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ നല്‍കും. എന്തൊക്കെയാണ് ചെയ്യേണ്ട കാര്യങ്ങളെന്ന് നമുക്ക് നോക്കാം.

ഉണര്‍ന്ന ഉടനെ വെള്ളം കുടിക്കുക
അതിരാവിലെ ഉണര്‍ന്ന ഉടന്‍ തന്നെ വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അതി നിങ്ങളുടെ ശരീരത്തില്‍ നിന്നുള്ള നിര്‍ജ്ജലീകരണത്തിന് പരിഹാരം കാണുന്നതിന് സാധിക്കും. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ 1-2 ഗ്ലാസ്സ് വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് ശരീരത്തിലെ ജലാംശം പുന:സ്ഥാപിക്കുന്നതിനും മികച്ച മെറ്റബോളിസത്തിനും സഹായിക്കും. ഇത് വഴി ശരീരത്തില്‍ മികച്ച ദഹനം നടക്കുന്നു. കൂടാതെ അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയുകയും ചെയ്യുന്നു. സ്ഥിരമായി രാവിലെ വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കണം.
പ്രഭാത ഭക്ഷണത്തില്‍ ശ്രദ്ധിക്കാം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ രാവിലെ കഴിക്കുന്ന ഭക്ഷണം വളരെയധികം പ്രധാനപ്പെട്ടതാണ്. അതിനായി രാവിലെയുള്ള ഭക്ഷണത്തില്‍ ഉയര്‍ന്ന പ്രോട്ടീന്‍, നാരുകള്‍ അടങ്ങിയിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. പ്രോട്ടീന്‍ (മുട്ട, തൈര് അല്ലെങ്കില്‍ വിത്തുകള്‍ പോലുള്ളവ) കൂടാതെ നാരുകള്‍ (മുഴുവന്‍ ധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍) തുടങ്ങിയവ ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് വഴി നിങ്ങളുടെ ആരോഗ്യം മികച്ചതാവുന്നു. ഇത് വയറ് നിറയ്ക്കുന്നതിനും ആരോഗ്യ സംരക്ഷണത്തിനും സഹായിക്കുന്നു. കൂടാതെ അമിതവണ്ണം കുടവയര്‍ പോലുള്ള പ്രശ്‌നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും സഹായിക്കും. കൂടാതെ പ്രമേഹത്തെ പ്രതിരോധിക്കുന്നതിന് സാധിക്കുന്നു.
ദിവസം മുഴുവന്‍ ഊര്‍ജ്ജം
ദിവസവും രാവിലെ നടത്തം, യോഗ, സ്‌ട്രെച്ചിംഗ് അല്ലെങ്കില്‍ ലൈറ്റ് കാര്‍ഡിയോ പോലുള്ള വ്യായാമങ്ങള്‍ ചെയ്യുന്നത് നിങ്ങള്‍ ശ്രദ്ധിക്കണം. അത് മാത്രമല്ല കലോറി കത്തിക്കുന്നതിനും മാനസികാരോഗ്യത്തിനും എല്ലാം സഹായിക്കുന്നതാണ് രാവിലെയുള്ള ഈ വ്യായാമങ്ങള്‍. മാനസികമായും ശാരീരികമായും മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് സ്ഥിരമായി ചെയ്യുന്നതിന് ശ്രദ്ധിക്കണം.

പഞ്ചസാര മധുരമുള്ള പാനീയങ്ങള്‍ ആദ്യം ഒഴിവാക്കുക
അതിരാവിലെ കഴിക്കുന്ന മധുരമുള്ള പാനീയങ്ങള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇവ തടി കൂട്ടുന്നതിനും വയറ് ചാടുന്നതിനും കാരണമാകുന്നു. പ്രത്യേകിച്ച് കാപ്പി, സോഡ മുതലായവ കഴിക്കുന്നതിന് വിലക്കേര്‍പ്പെടുത്തണം. അത് മാത്രമല്ല ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുകയും ഊര്‍ജ്ജത്തെ ഇല്ലാതാക്കുന്നതിനും സഹായിക്കും. നിങ്ങള്‍ക്ക് വേണമെങ്കില്‍ രാവിലെ മധുരമില്ലാത്ത ചായ, അല്‍പം വെള്ളം, കാപ്പി എന്നിവ കുടിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ അമിതവണ്ണത്തിന് പരിഹാരം കാണുന്നതിന് സഹായിക്കും.
മെഡിറ്റേഷന്‍
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ രാവിലെ ചെയ്യേണ്ടതാണ് മെഡിറ്റേഷന്‍ അഥവാ ധ്യാനം. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നതിന് സഹായിക്കും. ശാരീരികമായും മാനസികമായും മികച്ച മാറ്റങ്ങളാണ് ഇത് രാവിലെ തന്നെ നല്‍കുന്നത്. ഭക്ഷണം കൃത്യമാക്കുന്നതിനും സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും വൈകാരിക ആരോഗ്യത്തിനും എല്ലാം സഹായിക്കുന്നതാണ് മെഡിറ്റേഷന്‍. ഇത് രാവിലെ ചെയ്യുന്നത് നല്ലതാണ്. അത് വഴി നിങ്ങള്‍ക്ക് അമിതവണ്ണം മൂലമുണ്ടാവുന്ന മാനസിക അസ്വാരസ്യങ്ങളെ കുറയ്ക്കുന്നതിന് സാധിക്കും.
എന്ത് കഴിക്കണം എന്ന് തീരുമാനിക്കുക
രാവിലെ എന്താണ് കഴിക്കേണ്ടത് എന്ന് തീരുമാനിക്കേണ്ടതാണ്. ഇത് ചെയ്യുന്നത് വഴി നിങ്ങള്‍ക്ക് ആശങ്കള്‍ അകറ്റുന്നതിനും ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിനും സാധിക്കുന്നു. അല്‍പ സമയം എന്താണ് കഴിക്കേണ്ടത് എന്തൊക്കെയാണ് കഴിക്കേണ്ടത് എന്നതിനെക്കുറിച്ച് കൃത്യമായി മനസ്സിലാക്കണം. എളുപ്പപ്പണിക്കായി വേഗത്തിലുള്ളതും ആരോഗ്യകരമല്ലാത്തതുമായ ഭക്ഷണങ്ങളെ ആശ്രയിക്കുന്നതിന് ഇത് വഴി പരിഹാരം കാണാന്‍ സാധിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications











