Latest Updates
-
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം! -
സെപ്റ്റംബർ 12, 13: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, പണവും പ്രണയവും തേടിയെത്തും! -
സെപ്റ്റംബർ 12 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്! -
സെപ്റ്റംബർ 11 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
ചാടിയ വയറ് കുറയുന്നില്ലേ, പെട്ടെന്ന് പരിഹരിക്കാന്‍ രാവിലെ ഇക്കാര്യങ്ങള്‍ മാത്രം
Weight loss: അമിതവണ്ണം എന്നത് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. അതോടൊപ്പം തന്നെ കുടവയര്‍ വളരെയധികം പ്രശ്നങ്ങളുണ്ടാക്കുന്നു. ശരീരഭാരം കൂടുന്നത് പലപ്പോഴും സൗന്ദര്യത്തിന് മാത്രമല്ല ആരോഗ്യത്തിനും വെല്ലുവിളി ഉയര്‍ത്തുന്നതാണ്. പലപ്പോഴും അടിവയറ്റിലെ കൊഴുപ്പാണ് ഇത് ഗുരുതരമായ അവസ്ഥകളിലേക്ക് എത്തിക്കുന്നത്. ഫാറ്റി ലിവര്‍, പ്രമേഹം, കൊളസ്ട്രോള്‍ എന്നിവയെല്ലാം തന്നെ ഗുരുതരമായ അവസ്ഥയാണ് നിങ്ങള്‍ക്ക് ഉണ്ടാക്കുന്നത്. ഇതിനെല്ലാം കാരണം പലപ്പോഴും നിങ്ങളുടെ കുടവയര്‍ കൂടിയാണ് എന്നതില്‍ സലംശയം വേണ്ട. കാരണം ഇത്തരം ജീവിത ശൈലി രോഗങ്ങള്‍ക്ക് പരിഹാരം കാണാന്‍ കുടവയര്‍ കുറക്കേണ്ടത് അത്യാവശ്യമാണ്.
എന്നാല്‍ രാവിലെ നമ്മള് ചെയ്യുന്ന ചില കാര്യങ്ങളിലൂടെ ഇത്തരം പ്രശ്നങ്ങളെ നമുക്ക് പരിഹരിക്കാവുന്നതാണ്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഇല്ലാതാക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. പലപ്പോഴും വയറ്റിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും ആരോഗ്യ സംരക്ഷണത്തിനും വേണ്ടി ചില കാര്യങ്ങള്‍ നമുക്ക് രാവിലെ തന്നെ ചെയ്യാവുന്നതാണ്. എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന് നോക്കാം.

ഒരു ഗ്ലാസ്സ് വെള്ളം കുടിക്കാം
രാവിലെ ഉറക്കമുണര്‍ന്നാല്‍ ഉടന്‍ തന്നെ ഒരു ഗ്ലാസ്സ് വെള്ളം കുടിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ശരീരത്തിന് ഉന്മേഷം നല്‍കുന്നതോടൊപ്പം തന്നെ ആരോഗ്യത്തിനും സഹായിക്കുന്നു. അത് മാത്രമല്ല ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതിനും ദഹനാരോഗ്യത്തിനും എല്ലാം ദിവസവും ഒരു ഗ്ലാസ്സ് വെള്ളം കുടിക്കുന്നത് നല്ലതാണ്. ഇത് സ്ഥിരമായി ചെയ്യുന്നത് വഴി ആരോഗ്യം മികച്ചതാവുന്നു. വയറ്റിലെ കൊഴുപ്പിനെ കുറയ്ക്കുന്ന കാര്യത്തില്‍ സ്ഥിരമായി രാവിലെ ഒരു ഗ്ലാസ്സ് വെള്ളം വെറും വയറ്റില്‍ കുടിക്കാവുന്നതാണ്.
വ്യായാമം സ്ഥിരമാക്കുക
ശരീരത്തിന് ആരോഗ്യവും കരുത്തും നല്‍കുന്നതിന് വ്യായാമം ശീലമാക്കുക എന്നതാണ് ആദ്യത്തെ കാര്യം. അതില്‍ വ്യായാമത്തിനുള്ള പങ്ക് ഒട്ടും നിസ്സാരമല്ല. ജിമ്മിലും മറ്റും പോയി വ്യായാമം ചെയ്യുന്നത് നല്ലതാണ്. എന്നാല്‍ അതിന് സാധിക്കാത്തവര്‍ക്ക് വീട്ടിലും അല്പ സമയം വ്യായാമം ചെയ്യേണ്ടതാണ്. ഇ്ത് ശരീരത്തിന് ഊര്‍ജ്ജം നല്‍കുകയും ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ നല്‍കുകയും കുടവയറിന് പരിഹാരം കാണുകയും ചെയ്യുക.
പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം
ആരോഗ്യ സംരക്ഷണത്തിന് വേണ്ടി പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം സ്ഥിരമായി കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ പേശികള്‍ക്ക് കരുത്തും ആരോഗ്യവും സഹായിക്കുന്നു. പേശികളും ആരോഗ്യത്തിനും കൊഴുപ്പ് കുറയ്ക്കുന്നതിനും വേണ്ടി വിശപ്പിനെ നിയന്ത്രിക്കുകയും അത് മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കുകയും ചെയ്യുന്നു. അതിനായി രാവിലെ തന്നെ ബ്രേക്ക്ഫാസ്റ്റില്‍ ധാരാളം പ്രോട്ടീന്‍ ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. പാല്, പനീര്‍, തൈര്, ചിക്കന്‍, മുട്ട, മീന്‍ എന്നിവ കഴിക്കാവുന്നതാണ്.

ഫൈബറും ശീലമാക്കാം
ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ശ്രമിക്കുമ്പോള്‍ അതില്‍ പ്രോട്ടീന്‍ വളരെ അനിവാര്യമാണ്. ഇത് തടി കുറയ്ക്കുന്നതോടൊപ്പം തന്നെ ആരോഗ്യത്തിനും സഹായിക്കുന്നു. അതുപോലെ തന്നെ ഫൈബറിന്റെ കാര്യത്തിലും ശ്രദ്ധ കൊടുക്കണം. കാരണം പലപ്പോഴും ഫൈബര്‍ അടങ്ങിയ ഭക്ഷണം രാവിലെ തന്നെ കഴിക്കുന്നത് നിങ്ങളുടെ വയറ് നിറഞ്ഞതായി കണക്കാക്കുന്നതിന് സഹായിക്കുന്നു. അതിനായി ഇലക്കറികളും പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും എല്ലാം ധാരാളം കഴിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുകുയം അതുപോലെ തന്നെ അടിവയറ്റിലെ കൊഴുപ്പിനെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു.
ശ്രദ്ധിക്കേണ്ടത്
നിങ്ങള്‍ അമിതവണ്ണത്തിനും കുടവയറിനും പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അതില്‍ അമിതമായി ഭക്ഷണം കഴിക്കുന്ന ശീലമുള്ള വ്യക്തിയെങ്കില്‍ അത് ആദ്യം ഒഴിവാക്കണം. അത് മാത്രമല്ല ഭക്ഷണം കഴിക്കുമ്പോള്‍ തന്നെ പല തവണയായി കഴിക്കുന്നതിന് ശ്രദ്ധിക്കുക. അമിതമായി മധുരം കഴിക്കുന്നത് ഒഴിവാക്കേണ്ടതാണ്. മധുരമുള്ള ആര്‍ട്ടിഫിഷ്യല്‍ ജ്യൂസുകള്‍ കഴിക്കുന്നത് അല്പം ശ്രദ്ധിക്കണം. ഇതെല്ലാം നിങ്ങളില്‍ ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ അത് മാത്രമല്ല ഭക്ഷണത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതിന് മുന്‍പ് നല്ലൊരു ഡയറ്റീഷ്യനേയോ ഡോക്ടറേയോ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
