Latest Updates
-
ബുധാദിത്യ യോഗം ഇന്ന് അവസാനിക്കുന്നു: പ്രധാന ജോലികൾ തീർക്കാൻ ഇനി മണിക്കൂറുകൾ മാത്രം! -
വൃദ്ധി യോഗം ഇന്ന് ഉച്ചയ്ക്ക് 1:17 മുതൽ: ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ വിസർജനത്തിന് ശേഷം ചർമ്മവും മുടിയും സുരക്ഷിതമാക്കാം; അണുബാധയൊഴിവാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
പിതൃപക്ഷം തുടങ്ങുന്നു; വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം വരും -
ചന്ദ്രൻ മീനം രാശിയിലേക്ക്: ഇന്ന് വൈകുന്നേരം ആകാശത്ത് കാണാം അപൂർവ്വ കാഴ്ച -
കേരളത്തിൽ കള്ളക്കടൽ ഭീഷണി; തീരദേശത്ത് റെഡ് അലർട്ട്, ഈ ജില്ലകളിൽ അതീവ ജാഗ്രത! -
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം -
പിതൃപക്ഷം 2026: സെപ്റ്റംബർ 27 മുതൽ; ഈ ദിവസങ്ങളിൽ പുതിയ തുടക്കങ്ങൾ വേണ്ട, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഒരു കപ്പ് തേങ്ങാവെള്ളത്തില്‍ അരമുറി നാരങ്ങ നീര്: വെറും വയറ്റിലെങ്കില്‍ ദിവസം മുഴുവന്‍ ഉഷാറാവാം
വേനല്‍ പിടിമുറുക്കിയിരിക്കുന്ന ഈ കാലഘട്ടത്തില്‍ പലപ്പോഴും ശരീരത്തിലെ ജലാംശവും ഊര്‍ജ്ജസ്വലതയും എല്ലാം നഷ്ടപ്പെടുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. വേനല്‍ക്കാലത്ത് ശരീരത്തില്‍ നിര്‍ജ്ജലീകരണം എന്നത് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്. ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നാം വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ഇടക്കിടെ വെള്ളം കുടിക്കുന്നതിനും ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിനും വളരെയധികം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ജീവിതത്തില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നു.
എന്നാല്‍ നിരവധി ഗുണങ്ങളുള്ള തേങ്ങാവെള്ളവും നാരങ്ങ വെള്ളവും മിക്സ് ചെയ്ത് കഴിക്കുന്നത് വഴി നിങ്ങളുടെ വേനല്‍ക്കാല അസ്വസ്ഥതകളെ നമുക്ക് കുറക്കാന്‍ സാധിക്കും. സ്ഥിരമായി ഇവ കഴിക്കുന്നത് വഴി ശരീരത്തിന് വളരെയധികം മാറ്റങ്ങള്‍ ഉണ്ടാവുന്നു. പ്രത്യേകിച്ച് വേനല്‍ക്കാലത്ത് നിങ്ങളില്‍ ഉണ്ടാവുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളും എങ്ങനെ തേങ്ങാവെള്ളവും നാരങ്ങ നീരും മിക്സ് ചെയ്ത് ഉപയോഗിക്കാം എന്നും നോക്കാം.

നിര്‍ജ്ജലീകരണം ഇല്ലതാവുന്നു
നിര്‍ജ്ജലീകരണം പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഈ പാനീയം കുടിക്കാവുന്നതാണ്. ഇത് ഏറ്റവും മികച്ച ഒരു ഓപ്ഷനാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. തേങ്ങാവെള്ളവും നാരങ്ങനീരും ധാരാളം ഇലക്ട്രോലൈറ്റുകള്‍ അടങ്ങിയതാണ്. ഇത് അമിതവിയര്‍പ്പിനെ തടയുകയും ആരോഗ്യത്തിന് സഹായിക്കുകയും ചെയ്യുന്നു.
ഇലക്ട്രോലൈറ്റുകള്‍
ശരീരത്തില്‍ എന്തുകൊണ്ടാണ് ഇലക്ട്രോലൈറ്റുകള്‍ ആവശ്യം എന്നത് പലര്‍ക്കപം അറിയിവല്ല. ഇത് പലപ്പോഴും ശരിയായ ദ്രാവക സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനും അത് വഴി നാഡികളുടെ പ്രവര്‍ത്തനത്തില്‍ മാറ്റം വരുത്തുന്നതിനും, പേശികളുടെ സങ്കോചം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. കൂടാതെ നാരങ്ങയിലെ പൊട്ടാസ്യവും സോഡിയവും എല്ലാം നിങ്ങളുടെ ശരീരത്തില അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. ശരീരത്തില്‍ ഇലക്ട്രോലൈറ്റ് ബാലന്‍സ് നിലനിര്‍ത്തുന്നതിനും ഇതിലൂടെ സാധിക്കുന്നു.
വിറ്റാമിന്‍ സി
തേങ്ങാവെള്ളത്തിലും നാരങ്ങയിലും വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്, എന്ന് നമുക്ക് നോക്കാവുന്നതാണ്. അത് മാത്രമല്ല ശരീരത്തിലെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. ഇതിലുള്ള ആന്റി ഓക്സിഡന്റ് ശരീരത്തിന്റെ വീക്കത്തെ പ്രതിരോധിക്കുന്നതിനും ചര്‍മ്മാരോഗ്യം കൂടി മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ശരീരത്തിനുണ്ടാക്കുന്ന പല അസ്വസ്ഥതകളേയും ഇല്ലാതാക്കുന്നതിലൂടെ അത് ശരീരത്തിന് ഉണ്ടാക്കുന്ന നേട്ടങ്ങള്‍ നിരവധിയാണ്.
ശാരീരിക ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു
ശാരീരിക ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ തേങ്ങാവെള്ളവും നാരങ്ങ നീരും മിക്സ് ചെയ്ത് കഴിക്കുന്നത് വഴി അത് നിങ്ങളുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. കാരണം ഇവയില്‍ രണ്ടിലും ഇലക്ട്രോലൈറ്റുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍ എന്നിവയെല്ലാം തന്നെ ആരോഗ്യത്തിന് ഗുണം നല്കുന്നു. ഇത് ദിവസം മുഴുവന്‍ ഊര്‍ജ്ജസ്വലമായി ഇരിക്കുന്നതിന് വേണ്ടി നിങ്ങളെ സഹായിക്കുന്നു.
ശ്രദ്ധിക്കേണ്ടത്
എന്നാല്‍ ഏത് ഭക്ഷണത്തിനും അതിന്റേതായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാവുന്നു. നാരങ്ങ വെള്ളവും തേങ്ങാവെള്ളവും കഴിക്കുന്നതിലൂടെ അത് പലപ്പോഴും കലോറി വര്‍ദ്ധിപ്പിക്കുന്നതിനുള്ള സാധ്യതയുണ്ട്. ഇത് മാത്രമല്ല ശരീരത്തില്‍ ഷുഗര്‍ അളവ് വര്‍ദ്ധിക്കുന്നു. അതുകൊണ്ട് തന്നെ കഴിക്കുന്നതിന്റെ അളവ് വളരെയധികം ശ്രദ്ധിക്കണം. ചിലരില്‍ അസിഡിറ്റി കൂടുതലാവുന്നതിനുള്ള സാധ്യത നാരങ്ങ നീര് ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ ഉപയോഗത്തില്‍ അല്പം ശ്രദ്ധിക്കണം.
തയ്യാറാക്കുന്നത്
അല്പം തേങ്ങാവെള്ളത്തില്‍ നാരങ്ങ നീര് പിഴിഞ്ഞ് കുടിക്കുന്നത് വഴി മുകളില്‍ പറഞ്ഞ ഗുണങ്ങള്‍ എല്ലാം തന്നെ ലഭിക്കുന്നു. അല്പം മിന്റ് കൂടി ചേര്‍ക്കുന്നത് ആരോഗ്യത്തിന് നിരവധി മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. എന്നാല്‍ എന്തെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവരെങ്കില്‍ കുടിക്കുന്നതിന് മുന്‍പ് നല്ലൊരു ഡോക്ടറെ കണ്ടതിന് ശേഷം മാത്രം ഇത്തരം പാനീയങ്ങള്‍ പരീക്ഷിക്കേണ്ടതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
