Latest Updates
-
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം! -
12 വർഷത്തെ കാത്തിരിപ്പ്: വ്യാഴമാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന അപ്രതീക്ഷിത മാറ്റങ്ങൾ എന്തൊക്കെ? -
ബുധൻ മിഥുനത്തിലേക്ക്: ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ ഉറപ്പ്! -
2026 മെയ് 29: ഗ്രഹനില മാറുന്നു, രാജയോഗത്താൽ ഈ 3 രാശിക്കാർക്ക് ഇനി ധനമഴയും വൻ ഭാഗ്യവും! -
വെള്ളിയാഴ്ചത്തെ ഗ്രഹനില: സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും തേടി വരുന്നു; ഈ 4 രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം! -
കരിയറിൽ വൻ കുതിച്ചുചാട്ടം: 2026 മെയ് 29-ലെ നക്ഷത്രഫലം, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തുന്ന രാശിക്കാർ ഇവർ; ഇന്നത്തെ ശുഭസമയങ്ങൾ അറിയാം -
കഠിനമായ ചൂടിൽ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വർഷങ്ങൾക്കിപ്പുറം ഗുരു പ്രദോഷവും വരിയാൻ യോഗവും ഒന്നിക്കുന്നു; ഈ രാശിക്കാർക്ക് ഭാഗ്യം തെളിയുമോ? അറിയാം! -
കത്തുന്ന വെയിലിലും ചർമ്മം വാടാതെയിരിക്കണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ വേനൽക്കാലത്തെ സുരക്ഷിതമാക്കാം
മഴയെങ്കിലും നിര്‍ജ്ജലീകരണം അത്യന്തം അപകടം, ശ്രദ്ധിക്കണം ഇതെല്ലാം
മഴക്കാലമാണ് അതുകൊണ്ട് ദാഹിക്കുന്നില്ല എന്ന പേരില്‍ പലരും ശരീരത്തിന് ആവശ്യമായ വെള്ളം പോലും കുടിക്കാതിരിക്കുന്ന ഒരു സമയമാണ്. എന്നാല്‍ അതുണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ എത്രത്തോളം ഗുരുതരമാണെന്ന് പിന്നീട് മാത്രമേ മനസ്സിലാവുകയുള്ളൂ. പലപ്പോഴും നിര്‍ജ്ജലീകരണം നിങ്ങളുടെ ആരോഗ്യത്തെ വളരെ മോശമായും ഗുരുതരമായും ബാധിക്കുന്ന ഒന്നാണ്. എത്രയൊക്കെ ശ്രദ്ധിച്ചാലും പലരിലും ഇത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നു. മഴക്കാലമാണെന്ന് അവഗണിക്കാതെ ആരോഗ്യത്തിന് ആവശ്യമായ വെള്ളം കുടിക്കേണ്ടതിന്റെ അനിവാര്യത മനസ്സിലാക്കുകയാണ് ആദ്യം ചെയ്യേണ്ടത്.
കാരണം നമ്മള് അറിഞ്ഞോ അറിയാതേയോ ശരീരത്തില്‍ നിര്‍ജ്ജലീകരണം ഈ സമയവും സംഭവിക്കുന്നുണ്ട്. പലപ്പോഴും ഇത് വിയര്‍പ്പിലൂടേയും അല്ലെങ്കില്‍ ദ്രാവക നഷ്ടത്തിലൂടെയും പുറത്തേക്ക് പോവുന്നുണ്ട് എന്നതാണ് പ്രധാനപ്പെട്ട കാര്യം. പലപ്പോഴും മഴക്കാലമാണ് തണുപ്പാണ് അതുകൊണ്ട് അല്പം വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, അല്ലെങ്കില്‍ ചൂടുള്ള മറ്റഅ പാനീയങ്ങള്‍, മഴക്കാലത്ത് വെള്ളം കുടിക്കുന്നതിലെ കുറവ് എന്നിവയെല്ലാം തന്നെ പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികളും ശരീരത്തില്‍ നിര്‍ജ്ജലീകരണവും ഉണ്ടാക്കിയേക്കാം. മഴക്കാലത്ത് ശരിയായ രീതിയില്‍ ജലാംശം നിലനിര്‍ത്തുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നത് ഊര്‍ജ്ജം, ദഹനം, പ്രതിരോധശേഷി, ചര്‍മ്മത്തിന്റെ ആരോഗ്യം എന്നിവയില്‍ മാറ്റം വരുമ്പോള്‍ അറിയുന്നു. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കാം.

മഴക്കാലത്ത് ജലാംശം എന്തുകൊണ്ട് പ്രധാനം?
പലപ്പോഴും മഴക്കാലമാണ് എന്ന ചിന്ത മനസ്സില്‍ തോന്നിയാല്‍ പിന്നെ പലരും വെള്ളം കുടിക്കുന്നതിന്റെ അളവ് കുറയ്ക്കുന്നു. എന്നാല്‍ വിയര്‍പ്പിലൂടേയും അല്ലെങ്കില്‍ മൂത്രമൊഴിക്കുന്നതിലൂടേയും നഷ്ടപ്പെടുന്ന വെള്ളത്തിന്റെ അളവിനെക്കുറിച്ച് പലരും ചിന്തിക്കുന്നുമില്ല. ഈര്‍പ്പമുള്ള ഈ അന്തരീക്ഷം നിങ്ങളില്‍ ദാഹമുണ്ടാക്കുന്നില്ലെങ്കില് പോലും പലപ്പോഴും ജലാംശം നഷ്ടപ്പെടുത്തുന്നു എന്നതാണ് സത്യം. നിങ്ങളുടെ വൃക്കകളുടെ പ്രവര്‍ത്തനവും അതുപോലെ തന്നെ ദഹനവ്യവസ്ഥയും എല്ലാം നിങ്ങള്‍ പതിവായി കുടിക്കുന്ന വെള്ളത്തിന്റെ അളവിനെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ഇത് പലപ്പോഴും മഴക്കാലത്ത് വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥയിലേക്ക് വരെ എത്താം. മഴക്കാലം വെള്ളം കുടിക്കാത്തതിന്റെ ഫലമായി പലപ്പോഴും തലവേദന, ക്ഷീണം, ദഹന പ്രശ്നങ്ങള്‍, വരണ്ട ചര്‍മ്മം എന്നിവയും സംഭവിക്കാം.
ശ്രദ്ധിക്കേണ്ടത്
നിങ്ങള്‍ മഴക്കാലത്ത് വെറും വെള്ളത്തെ മാത്രം ആശ്രയിക്കരുത്. കാരണം പല വിധത്തിലുള്ള രോഗാവസ്ഥകളും കറങ്ങിനടക്കുന്ന സമയമാണ്. അതുകൊണ്ട് തന്നെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുക എന്ന ഉദ്ദേശ്യം കൂടി ഉണ്ടായിരിക്കണം. അതിനാല്‍ ഇലക്ട്രോലൈറ്റ് സമ്പുഷ്ടവും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതുമായ ഓപ്ഷനുകള്‍ ഉള്‍പ്പെടുത്തുന്നതില്‍ കൂടുതല്‍ ശ്രദ്ധ വേണം. നിങ്ങളുടെ ഒരു ദിവസം ആരംഭിക്കുമ്പോള്‍ തന്നെ ശരീരത്തെ ശുദ്ധീകരിക്കാന്‍ ഒരു തുള്ളി നാരങ്ങയോ തേനോ ചേര്‍ത്ത ചെറുചൂടുള്ള വെള്ളം കുടിക്കാവുന്നതാണ്. എന്നാല്‍ ഇതില്‍ തണുപ്പോ അല്ലെങ്കില്‍ ഐസോ പൂര്‍ണമായും ഒഴിവാക്കണം. കാരണം അവ നിങ്ങളുടെ ദഹനത്തെ പ്രശ്നത്തിലാക്കും
ഹെര്‍ബല്‍ ചായകള്‍ സ്ഥിരമാക്കാം
ഇഞ്ചി-തുളസി അല്ലെങ്കില്‍ ജീരക വെള്ളം പോലുള്ള ഹെര്‍ബല്‍ ചായകള്‍ എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങളുടെ ശരീരത്തില്‍ ജലാംശം വര്‍ദ്ധിപ്പിക്കുകയും കുടലിന്റെ ആരോഗ്യത്തെ മികച്ചതാക്കുകയും ചെയ്യുന്നു. അതുപോലെ തന്നെ തേങ്ങാവെള്ളവും ഇത്തരത്തില്‍ ആരോഗ്യത്തിന് ഏറ്റവും മികച്ച ഒരു തിരഞ്ഞെടുപ്പാണ് മഴക്കാലത്ത്. ഇതിലുള്ള പൊട്ടാസ്യവും ഇലക്ട്രോലൈറ്റുകളും ശരീരത്തെ കൂടുതല്‍ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഇതില്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടത് കഫീന്‍ അടങ്ങിയ പാനീയങ്ങളില്‍ നിയന്ത്രണം വെക്കുക എന്നതാണ്. കാരണം ഇവ നിങ്ങളില്‍ കൂടുതല്‍ നിര്‍ജ്ജലീകരണം ഉണ്ടാക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇക്കാര്യങ്ങളും ഓര്‍മ്മയില്‍ വെക്കണം.

ജലാംശം നല്കുന്ന ഭക്ഷണങ്ങള്‍
ദ്രാവകങ്ങള്‍ക്ക് പുറമേ, ചില പഴങ്ങളിലും പച്ചക്കറികളിലും ഉയര്‍ന്ന അളവില്‍ ജലാംശം അടങ്ങിയിട്ടുണ്ട്. ഇവ മഴക്കാലത്ത് കഴിക്കുന്നതും നല്ലതാണ്. കുക്കുമ്പര്‍, തണ്ണിമത്തന്, ഓറഞ്ച്, പപ്പായ തുടങ്ങിയ പഴങ്ങള്‍ സ്ഥിരമായി നിങ്ങളുടെ ഭക്ഷണത്തില്‍ ചേര്‍ക്കുക. കൂടാതെ ഫ്രഷ് പച്ചക്കറികള്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന സൂപ്പുകളും ലഘുഭക്ഷണങ്ങളും മഴക്കാലത്ത് ആശ്വാസകരവും ജലാംശം നല്കുന്നതുമായിരിക്കും. ഇതെല്ലാം തന്നെ നിങ്ങളുടെ രോഗപ്രതിരോധത്തിനും മികച്ചതാണ് എന്നതില്‍ സംശയം വേണ്ട.
എന്തൊക്കെ ഒഴിവാക്കണം
വറുത്ത ലഘുഭക്ഷണങ്ങള്‍, അമിതമായ ഉപ്പ്, അല്ലെങ്കില്‍ എരിവുള്ള ഭക്ഷണങ്ങള്‍, പുറത്ത് നിന്നുള്ള ഭക്ഷണങ്ങള്‍ എന്നിവ പൂര്‍ണമായും ഒഴിവാക്കുക. കാരണം ഇത് രോഗാവസ്ഥകള്‍ക്കും പലപ്പോഴും രോഗപ്രതിരോധ സംവിധാനം താറുമാറാക്കുന്നതിനും കാരണമാകുന്നു. ഇത്തരം കാര്യങ്ങള്‍ പരമാവധി ശ്രദ്ധിക്കണം. അതുപോലെ തന്നെ നല്ലതു പോലെ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാന്‍ ശ്രദ്ധിക്കുക. കാരണം മഴക്കാലം എന്നത് ജലജന്യ രോഗങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു സമയം കൂടിയാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെല്ലാം വളരെയധികം ശ്രദ്ധിക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications