Latest Updates
-
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം
മഴക്കാലം തുടങ്ങിയാല്‍ വയറിന് പ്രശ്നമോ, ഭക്ഷണത്തില്‍ ഇതെല്ലാം ചേര്‍ക്കൂ
മഴക്കാലം എപ്പോഴും ആരോഗ്യ പ്രശ്നങ്ങളുടേതാണ് എന്ന് പറഞ്ഞാല്‍ തെറ്റില്ല. കാരണം അത്രയധികം ആരോഗ്യ പ്രതിസന്ധികളാണ് നിങ്ങളെ ബാധിക്കുന്നത് എന്നതാണ് സത്യം. രോഗപ്രതിരോധ ശേഷി കാര്യമായി തന്നെ കുറയുന്നതും ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തുന്നതും എല്ലാം അല്പം ശ്രദ്ധിക്കേണ്ടത് തന്നെയാണ്. പലപ്പോഴും നമ്മുടെ ആരോഗ്യത്തെ കൂടുതല്‍ ഇല്ലാതാക്കുന്ന അവസ്ഥയാണ് അശ്രദ്ധ മൂലം മഴക്കാലം നിങ്ങള്‍ക്ക് നല്‍കുന്നത്. പലപ്പോഴും ആരോഗ്യത്തെക്കുറിച്ച് പലരും വേണ്ടത് പോലെ ചിന്തിക്കാത്തതാണ് ഇത്തരം പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നത്.
എന്നാല്‍ മഴക്കാലത്ത് ഏറ്റവും കൂടുതല്‍ ആളുകളില്‍ കണ്ട് വരുന്ന ഒന്നാണ് വയറിനുണ്ടാവുന്ന അസ്വസ്ഥത. ഇത് നിങ്ങളുടെ ആരോഗ്യത്തെ കൂടുതല്‍ കൂടുതല്‍ പ്രതിസന്ധിയിലേക്കാണ് എത്തിക്കുന്നത് എന്നതാണ് സത്യം. എന്നാല്‍ അതിന് പരിഹാരം കാണുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും വേണ്ടി മഴക്കാലം നാം ശീലമാക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്. ഇത് മികച്ച ദഹനാരോഗ്യത്തിനും അതുപോലെ തന്നെ രോഗപ്രതിരോധത്തിനും സഹായിക്കുന്നു എന്നതാണ് സത്യം.

വെറും വയറ്റില്‍ കഴിക്കുക
വെറും വയറ്റില്‍ വേണം ഇത്തരം ഭക്ഷണങ്ങള്‍ എല്ലാം തന്നെ കഴിക്കുന്നതിന്. അത് നിങ്ങളുടെ ദഹനാരോഗ്യത്തിനും മികച്ച മാറ്റത്തിനും സഹായിക്കുന്നു. അത് മാത്രമല്ല നിങ്ങള്‍ക്ക് മഴക്കാലത്തുണ്ടാവുന്ന വയറിളക്കം പോലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും ഈ ഭക്ഷണങ്ങള്‍ സഹായിക്കുന്നു. വയറിന് അപകടകരമായ അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്ന അവസ്ഥയില്‍ പോലും ഇത്തരം ഭക്ഷണങ്ങള്‍ മികച്ച മാറ്റങ്ങള്‍ നല്കുന്നു എന്നതാണ് സത്യം. ഇവയെല്ലാം തന്നെ ആരോഗ്യത്തിനും മഴക്കാല രോഗങ്ങള്‍ക്കെതിരേയും ശക്തമായ പ്രതിരോധം തീര്‍ക്കുന്നു. ഏതൊക്കെ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത് എന്ന് നോക്കാം.
പഴം
ആരോഗ്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ആലോചിക്കാതെ കഴിക്കാവുന്ന ഒന്നാണ് പഴം. എന്നാല്‍ പലപ്പോഴും ഇത് കഴിക്കുന്നത് വഴി നിങ്ങളുടെ ആരോഗ്യം മികച്ച് നില്ക്കുന്നു. പ്രത്യേകിച്ച് മഴക്കാലത്ത് , കാരണം ഇതിലുള്ള അന്റാസിഡുകള്‍ അതുപോലെ തന്നെ പൊട്ടാസ്യം എന്നിവ വയറ്റിലെ അസ്വസ്ഥതകളെ കുറയ്ക്കുന്നതിന് സഹായിക്കുന്നു. പലപ്പോഴും മഴക്കാല രോഗങ്ങളില്‍ മുന്നിലാണ് വയറിളക്കവും ഛര്‍ദ്ദിയും എല്ലാം. എന്നാല്‍ ഇതിനെ പ്രതിരോധിക്കുന്നതിനും ഇത് മൂലമുണ്ടാവുന്ന അസ്വസ്ഥതകളെ ചെറുക്കുന്നതിനും നിങ്ങള്‍ക്ക് പഴം രാവിലെ കഴിക്കാവുന്നതാണ്. ഇത് ശരീരത്തിന് ആവശ്യമായ ഊര്‍ജ്ജം നല്കുന്നു, അതോടൊപ്പം തന്നെ ക്ഷീണത്തേയും തളര്‍ച്ചയേയും ഇല്ലാതാക്കുകയും ചെയ്യുന്നു.

ഇഞ്ചി ചായ
പലപ്പോഴും രോഗപ്രതിരോധ ശേഷി ഏറ്റവും കുറഞ്ഞ് നില്ക്കുന്ന സമയമാണ് വരാന്‍ പോവുന്നത്. പ്രത്യേകിച്ച് മഴക്കാലത്ത്. ഒരു തുമ്മലും ചുമയും അടുത്ത് കൂടി പോയാല്‍ പോലും വീഴുന്നവരാണോ നിങ്ങള്‍? എന്നാല്‍ അവര്‍ക്ക് ഏറ്റവും മികച്ചതാണ് ഇഞ്ചിച്ചായ എന്നതില്‍ സംശം വേണ്ട. അത് മാത്രമല്ല വയറിളക്കവും ഛര്‍ദ്ദിയും മഴക്കാലത്തെ സമ്മാനങ്ങളാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടിയും ഇഞ്ചിച്ചായ കഴിക്കാവുന്നതാണ്. ഇത് കൂടാതെ കൈകാല്‍ കടച്ചിലും വേദനയും പ്രതിരോധിക്കുന്നതിന് ഏറ്റവും മികച്ചതാണ് ഇഞ്ചിച്ചായ എന്നതില്‍ സംശയം വേണ്ട. ശരീരത്തിലെ നീര്‍ക്കെട്ട് കുറയ്ക്കുന്നതൊടൊപ്പം തന്നെ രോഗപ്രതിരോധത്തിനും മികച്ചതാണ്.
തയ്യാറാക്കുന്ന വിധം
എപ്രകാരം ഇഞ്ചിച്ചായ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം. അതിനായി ഒരു പാത്രത്തില്‍ ഒരു ഗ്ലാസ് വെള്ളം ചേര്‍ത്ത് നല്ലതുപോലെ തിളപ്പിച്ചെടുക്കാം. അതിലേക്ക് ചെറുതായി അരിഞ്ഞ ഇഞ്ചിയും രണ്ട് ചെറിയ ഉള്ളിയും ചേര്‍ത്ത് വേണമെങ്കില്‍ ഒരു ചെറിയ കഷ്ണം ശര്‍ക്കരയും ചേര്‍ത്ത് തിളപ്പിച്ചെടുക്കാം. ഇത് നല്ലതുപോലെ തിളപ്പിച്ചതിന് ശേഷം അതിലേക്ക് അല്പം ചെറുനാരങ്ങ നീര് കൂടി ചേര്‍ത്ത് കുടിക്കാവുന്നതാണ്.
ഓട്സ്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഓട്സ് വളരെ മികച്ചതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കും പ്രത്യേകിച്ച് മഴക്കാലത്ത് എന്നതില്‍ സംശയം വേണ്ട. ശരീരഭാരം കുറയ്ക്കുന്നതിന് മാത്രമല്ല മഴക്കാലത്തുണ്ടാവുന്ന ശാരീരിക അസ്വസ്ഥതകളെ ചെറുക്കുന്നതിനും ഓട്സ് സഹായിക്കുന്നു. അതിനായി ഓട്സ് അല്പം വെള്ളത്തിലോ പാലിലോ ചേര്‍ത്ത് തിളപ്പിച്ച് കുടിക്കാവുന്നതാണ്. പാല് ഉപയോഗിക്കുന്നത് നിങ്ങള്‍ക്ക് അസ്വസ്ഥതയോ അലര്‍ജിയോ ഉണ്ടാക്കുന്നുവെങ്കില്‍ അതിന് പകരമായി ബദാം മില്‍ക്കോ അല്ലെങ്കില്‍ സോയ മില്‍ക്കോ ഉപയോഗിക്കാം. ഇതിലേക്ക് പഴങ്ങളും ബെറികളും ചേര്‍ത്ത് കഴിക്കുന്നത് വയറിളക്കം കുറയ്ക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കും. കൂടാതെ ദഹന പ്രശ്നങ്ങളെ പരിഹരിക്കുന്നതിനും സാധിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
