മഴക്കാലം ആരോഗ്യം ഉറപ്പിക്കാം, രോഗങ്ങളെ അകറ്റാം: 4 തരം കഞ്ഞികള്‍ ശീലമാക്കൂ

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മഴക്കാലം എപ്പോഴും വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. എന്നാല്‍ അത് നിങ്ങളുടെ ആരോഗ്യത്തെ എത്രത്തോളം ബാധിക്കുന്നു എന്ന് പലരും ചിന്തിക്കുന്നില്ല. വിടാതെ നില്‍ക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ പലതും മഴ കാരണം തന്നെയായിരിക്കും. പലപ്പോഴും രോഗങ്ങളില്‍ നിന്ന് പരിഹാരം കാണാന്‍ ആദ്യം ശ്രദ്ധിക്കേണ്ടത് ഭക്ഷണം തന്നെയായിരിക്കും. അത് എന്തൊക്കെയാണെന്നും ഏതൊക്കെയാണെന്നതും അറിയേണ്ടതാണ്. രോഗങ്ങളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാവുന്നതാണ്. അതില്‍ ഭക്ഷണം വളരെ പ്രധാനപ്പെട്ടതാണ്.

കഞ്ഞി മഴക്കാലത്ത് എന്തുകൊണ്ടും ആരോഗ്യത്തിന് ഗുണം ചെയ്യുന്നതാണ്. നമ്മുടെ നാട്ടില്‍ പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി എന്തുകൊണ്ടും കഞ്ഞി സ്ഥിരമാക്കാവുന്നതാണ്. അതുകൊണ്ട് തന്നെയാണ് കഞ്ഞി മഴക്കാലത്ത് നമ്മുടെ വീടുകളില്‍ സാധാരണയായി പലരും കഴിക്കുന്നത്. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ച മാറ്റങ്ങളിലേക്ക് എത്തിക്കുന്നു എന്നതില്‍ സംശയം വേണ്ട. എന്നാല്‍ എന്തുകൊണ്ടാണ് കഞ്ഞി കുടിക്കേണ്ടത്, എന്തൊക്കെയാണ് ആരോഗ്യഗുണങ്ങള്‍, ഏതൊക്കെയാണ് കഞ്ഞികള്‍ എന്ന് നമുക്ക് നോക്കാം.

Benefits of Traditional Porridge

എന്തുകൊണ്ട് കഞ്ഞി മഴക്കാല ആരോഗ്യത്തിന്?
കഞ്ഞി എന്തുകൊണ്ടാണ് മഴക്കാലത്ത് ആരോഗ്യത്തിന് സഹായിക്കുന്നത് എന്ന കാര്യത്തില്‍ പലര്‍ക്കും കൃത്യമായ വ്യക്തതയില്ല. ഇത് ശരീരത്തിന്റെ ദഹനത്തെ മികച്ചതാക്കുന്നു. എന്ന് മാത്രമല്ല ശരീരത്തില്‍ അണുബാധകള്‍ക്ക് പരിഹാരം കാണുന്നതിനും ക്ഷീണത്തേയും പ്രതിസന്ധികളേയും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. ഇതിനെല്ലാം കഞ്ഞി മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ദഹനാരോഗ്യത്തോടൊപ്പം തന്നെ മികച്ച മാറ്റങ്ങളിലേക്കും നിങ്ങളെ എത്തിക്കുന്നു.

എളുപ്പത്തില്‍ ദഹിക്കുന്നു
ആരോഗ്യ സംരക്ഷണത്തിന് മഴക്കാലം എന്നത് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. എന്നാല്‍ പലപ്പോഴും വേണ്ട പോലെ ശ്രദ്ധിച്ചില്ലെങ്കില്‍ അത് ഗുരുതരമായ മഴക്കാല രോഗങ്ങളിലേക്കും നിങ്ങളെ എത്തിക്കുന്നു. ഗോതമ്പ്, റാഗി, അരി എന്നിവയെല്ലാം തന്നെ വളരെ എളുപ്പത്തില്‍ ദഹിക്കുന്നതും വയറിന് അധികം കനം നല്‍കാത്തതും ആയിരിക്കും. ഇതെല്ലാം തന്നെ ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങള്‍ നല്‍കുന്നു എന്നതാണ് സത്യം.

Take a Poll

നിര്‍ജ്ജലീകരണത്തിന് പരിഹാരം
മഴക്കാലമായത് കൊണ്ട് തന്നെ പലരും വെള്ളം കുടിക്കുന്നത് കുറവായിരിക്കും. എന്നാല്‍ ഇത് പലപ്പോഴും ശരീരത്തിന് വേണ്ടത് പോലെ ജലം ലഭിക്കാത്ത അവസ്ഥയുണ്ടാവുന്നു. എന്നാല്‍ മഴക്കാലത്ത് ആരോഗ്യ സംരക്ഷണത്തിന് വേണ്ടിയും നിര്‍ജ്ജലീകരണത്തെ ഇല്ലാതാക്കുന്നതിന് വേണ്ടിയും കഞ്ഞി കുടിക്കുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കും എന്ന് മാത്രമല്ല ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സഹായിക്കുന്നു. പ്രത്യേകിച്ച് നമ്മള്‍ കുറച്ച് വെള്ളം കുടിക്കുന്ന മഴക്കാലത്ത് ഇത് വളരെ പ്രധാനപ്പെട്ടതാണ്.

Benefits of Traditional Porridge

രോഗപ്രതിരോധശേഷിക്ക്
രോഗപ്രതിരോധ ശേഷിക്ക് വളരെയധികം സഹായിക്കുന്നതാണ് എന്തുകൊണ്ടും കഞ്ഞി. ഇതിലെ ചേരുവകള്‍ നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു. വെളുത്തുള്ളി, ജീരകം, ചെറിയ ഉള്ളി, മുരിങ്ങ ഇല എന്നിവയെല്ലാം കഞ്ഞിയില്‍ ചേരുമ്പോള്‍ അത് ഗുണാനുഭവങ്ങള്‍ ഇരട്ടിയാക്കുന്നു. മഴക്കാലത്തുണ്ടാവുന്ന ചുമ, ജലദോഷം, സീസണല്‍ രോഗങ്ങള്‍ എന്നിവയെല്ലാം തന്നെ ഇല്ലാതാക്കുന്നതിനും രോഗപ്രതിരോധ ശേഷിക്കും സഹായിക്കുന്നു കഞ്ഞി.

ടോക്‌സിന്‍ പുറന്തള്ളുന്നതിന്
ശരീരത്തിലെ ടോകാസിനെ പുറന്തള്ളുന്നതിന് സഹായിക്കുന്നതാണ് എന്തുകൊണ്ടും കഞ്ഞി. ഇത് നിങഅങളുടെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും ശരീരത്തിനെ ശുദ്ധീകരിക്കുന്നതിനും സഹായിക്കുന്നു. അത് മാത്രമല്ല ചൂടോടെ കഞ്ഞി കുടിക്കുന്നത് നിങ്ങള്‍ക്ക് പല രോഗങ്ങളില്‍ നിന്ന് പരിഹാരവും അതോടൊപ്പം തന്നെ ആശ്വാസവും ഊഷ്മളതയും പ്രദാനം ചെയ്യുന്നു. പ്രത്യേകിച്ച് നല്ല മഴ പെയ്യുന്ന ദിവസങ്ങളില്‍ ഇത് മികച്ചതാണ്.

ഏതൊക്കെ കഞ്ഞിയാണ് ആരോഗ്യം?
ആരോഗ്യത്തിനായി ഏതൊക്കെ തരത്തിലുള്ള കഞ്ഞികളാണ് നല്ലത് എന്ന് നോക്കാം. പുഴുക്കല്ലരി ചേര്‍ത്തുണ്ടാക്കുന്ന കഞ്ഞിയും, ദഹനത്തിന് ഏറെയധികം സഹായിക്കുന്ന ജീരകക്കഞ്ഞിയും നിങ്ങള്‍ക്ക് ശീലമാക്കാവുന്നതാണ്. റാഗി ഉപയോഗിച്ച് തയ്യാറാക്കാവുന്ന കഞ്ഞി മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഏത് കാലാവസ്ഥയിലും മികച്ചതാണ്. കര്‍ക്കിടക മാസത്തില്‍ ഉലുവ കഞ്ഞി കുടിക്കുന്നതും നല്ലതാണ്. ഇത് ശരീരത്തിലെ വീക്കം കുറയ്ക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സഹായിക്കുന്നു.

റാഗി കഞ്ഞി തയ്യാറാക്കാം
ചേരുവകള്‍
റാഗി- അരക്കപ്പ്
ശര്‍ക്കര- അരക്കപ്പ്
നെയ്യ്- രണ്ട് ടീസ്പൂണ്‍
എലക്കായ- 1
ആവശ്യത്തിന് വെള്ളം

Benefits of Traditional Porridge

തയ്യാറാക്കുന്ന വിധം:
ഒരു പാത്രത്തില്‍ അരക്കപ്പ് ശര്‍ക്കര എടുത്ത് ഇതിലേക്ക് റാഗി പൗഡര്‍ ചേര്‍ക്കുക. പിന്നീട് ആവശ്യത്തിന് വെള്ളം ചേര്‍ത്ത് കട്ട കെട്ടാതെ ഇളക്കുക. അതിന് ശേഷം ഇതിലേക്ക് അല്‍പം നെയ്യ് ചേര്‍ക്കാം. പിന്നീട് ഏലക്കായ പൊടിച്ചതും ചേര്‍ത്ത് കുറുക്കിയെടുത്ത് ഉപയോഗിക്കാം.

ജീരകക്കഞ്ഞി തയ്യാറാക്കാം
കുത്തരി - അരക്കപ്പ്
ജീരകപ്പൊടി- ഒരു ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
മഞ്ഞള്‍പ്പൊടി- ഒരു നുള്ള്
നെയ്യ് - അര ടീസ്പൂണ്‍
തേങ്ങാപ്പാല്‍ - ഒരു കപ്പ്

തയ്യാറാക്കുന്ന വിധം:
ആദ്യം തന്നെ കുത്തരി വേവിക്കുന്നതിന് ആവശ്യമായ വെള്ളം ഒഴിച്ച് നല്ലതുപോലെ വേവിച്ചെടുക്കണം. പിന്നീട് ഇതിലേക്ക് ജീരകപ്പൊടിയും മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് നല്ലതുപോലെ ഇളക്കണം. അതിന് ശേഷം ഇതിലേക്ക് തേങ്ങാപ്പാല്‍ ചേര്‍ത്ത് നെയ്യും ചേര്ത്ത് ഇറക്കി വെക്കണം. മഴക്കാലത്ത് ആരോഗ്യത്തിന് ഏറ്റവും ഉത്തമമാണ് എന്നതില്‍ തര്‍ക്കമില്ല.

ഉലുവക്കഞ്ഞി തയ്യാറാക്കാം
പുഴുക്കല്ലരി - ഒരുകപ്പ്
ഉലുവ - കാല്‍ക്കപ്പ്
തേങ്ങാപ്പാല്‍- ഒന്നാം പാല്‍ അരക്കപ്പ്
രണ്ടാം പാല്‍ - ഒരു കപ്പ്
ആവശ്യത്തിന് വെള്ളം
ശര്‍ക്കര

തയ്യാറാക്കുന്ന വിധം
ഉലുവ നല്ലതുപോലെ കഴുകി ചുരുങ്ങിയത് 7-8 മണിക്കൂറെങ്കിലും കുതിര്‍ത്ത് വെക്കണം. അതിന് ശേഷം കുക്കറിലേക്ക് ഉലുവ ചേര്‍ത്ത് ഇതിലേക്ക് അരി കഴുകിയതും ചേര്‍ത്ത് വേവിക്കാന്‍ ആവശ്യമായ വെള്ളവും ചേര്‍ത്ത് അടച്ച് വെക്കണം. 3-4 വിസില്‍ വരെ വന്നാല്‍ കുക്കര്‍പ്രഷര്‍ മുഴുവന്‍ പോയതിന് ശേഷം രണ്ടാം പാലും ശര്‍ക്കരയും ചേര്‍ക്കണം. പിന്നീട് ഇതി തിളക്കുമ്പോള്‍ ഒന്നാം പാല്‍ കൂടി ചേര്‍ത്ത് ഇളക്കി എടുക്കണം.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

X
Desktop Bottom Promotion