Latest Updates
-
സെപ്റ്റംബർ 12 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? നിങ്ങളുടെ രാശിയുടെ പ്രത്യേകതകൾ അറിയാം -
ഗണേഷ് ചതുർത്ഥി 2026: ചന്ദ്രനെ കണ്ടാൽ ദോഷം? വിവിധ നഗരങ്ങളിലെ ഒഴിവാക്കേണ്ട സമയം ഇതാ -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ ഇന്ന് കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ഈ വഴികൾ ഒഴിവാക്കുക! -
2026 സെപ്റ്റംബർ 12: ഇന്നത്തെ ശുഭയോഗങ്ങൾ ഇല്ല, ത്രിപുഷ്കര യോഗം മാത്രം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഗണേശചതുർത്ഥി ദർശനം: വിയർപ്പിലും മേക്കപ്പ് മങ്ങാതെ തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്പുകൾ പരീക്ഷിക്കൂ -
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ്
മഴക്കാലം ആദ്യം ശ്രദ്ധ വേണ്ടത് ഭക്ഷണത്തിന്: ഒഴിവാക്കേണ്ടവ ഒഴിവാക്കുക തന്നെ വേണം
മഴക്കാലം ആരംഭമായി, എന്നാല്‍ അത് ഭക്ഷണത്തില്‍ എന്തൊക്കെ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു എന്നത് പലപ്പോഴും പലര്‍ക്കും അറിയില്ല. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നവര്‍ മഴക്കാലത്ത് ഭക്ഷണത്തിന്റെ കാര്യത്തിലും അല്പം ശ്രദ്ധിക്കേണ്ടതുണ്ട്. തുടര്‍ച്ചയായി മഴ പെയ്യുന്ന സാഹചര്യത്തില്‍ അത് എത്രത്തോളം ആരോഗ്യത്തെ പ്രശ്നത്തിലാക്കുന്നു എന്നതാണ് ശ്രദ്ധിക്കേണ്ടത്. മഴ പെയ്യുമ്പോള്‍ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ചില ഭക്ഷണങ്ങളുണ്ട്. ചിലര്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതായി വരുന്നുണ്ട്.
ഏതൊക്കെ ഭക്ഷണങ്ങളാണ് ഒഴിവാക്കേണ്ടത്, ഏതൊക്കെ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത് എന്നത് പലപ്പോഴും പലരിലും ആശയക്കുഴപ്പം ഉണ്ടാക്കുന്നു. എന്നാല്‍ മഴക്കാലത്ത് ഭക്ഷണത്തിലും വെള്ളത്തിലും വളരെയധികം ശ്രദ്ധിക്കേണ്ടി വരുന്നുണ്ട്. പലപ്പോഴും ഇവയില്‍ നിന്ന് അണുബാധയും ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. അത് മാത്രമല്ല ആരോഗ്യത്തോടെ ഇരിക്കുന്നതിന് വേണ്ടി ഏതൊക്കെ ഭക്ഷണങ്ങളാണ് ഒഴിവാക്കേണ്ടത് എന്ന് നോക്കാം.

മധുരം
മഴക്കാലത്ത് പൂര്‍ണമായും മധുരം ഒഴിവാക്കേണ്ടതാണ് എന്ന് പറയാന്‍ സാധിക്കുകയില്ല. എന്നാല്‍ കഴിക്കുന്നതിന്റെ അളവ് വളരെയധികം കുറയ്ക്കുന്നത് നല്ലതാണ്. കാരണം വയറിന്റെ പ്രശ്നങ്ങള്‍ ഒന്നിടവിട്ട് സംഭവിക്കുന്ന സമയമാണ് മഴക്കാലം. പ്രത്യേകിച്ച് എണ്ണയില്‍ വറുത്ത് കോരിയ പലഹാരങ്ങള്‍ ജിലേബി, ലഡൂ തുടങ്ങിവയും ഒഴിവാക്കണം. ഇതെല്ലാം ഈ സമയം വയറ്റില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കാം. അത് മാത്രമല്ല അമിതമായ പഞ്ചസാര ഈ സമയം നല്ലതല്ല.
ചായ-കാപ്പി
മഴയില്‍ ചൂടോടെ അല്പം ചായയും കാപ്പിയും കുടിക്കാന്‍ പലരും ആഗ്രഹിക്കും. എന്നാല്‍ ഇത് കഴിക്കുന്നത് അല്പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഈ കാലാവസ്ഥയില്‍ ചായയും കാപ്പിയും കുടിക്കുന്നത് വയറ്റില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഈ സമയം ചായയും കാപ്പിയും കുടിക്കുന്നത് പരമാവധി കുറയ്ക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അത് മാത്രമല്ല ഇത് ആരോഗ്യത്തില്‍ വളരെ വലിയ പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നു. ഇത്തരം അവസ്ഥയില്‍ മഴക്കാലം ആരോഗ്യകരമാക്കുന്നതിന് ചായയും കാപ്പിയും ഒഴിവാക്കണം.
പാല് ഉത്പന്നങ്ങള്‍
പോഷകാഹാര വിദഗ്ദ്ധരുടെ അഭിപ്രായത്തില്‍, പാല് ഒരു സമീകൃതാഹാരമാണ്. ശരീരത്തിന് ആവശ്യമായ കാല്‍സ്യം, വിറ്റാമിന്‍, പ്രോട്ടീന്‍, ധാതുക്കള്‍ എന്നിവ പാലില്‍ അടങ്ങിയിട്ടുണ്ടെന്ന് നമുക്കറിയാം. എന്നാല്‍ ഇത് മഴക്കാലത്ത് കഴിക്കുന്നത് പലപ്പോഴും വയറിന് അസുഖം വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. കാരണം, പാലില്‍ അടങ്ങിയ ലാക്ടോസ് എളുപ്പത്തില്‍ ദഹിക്കണമെന്നില്ല. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നതിന് പകരം പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നു.

മുറിച്ച് വെച്ച പഴങ്ങള്‍
വീട്ടിലാണെങ്കിലും പുറത്താണെങ്കിലും ഒരിക്കലും മുറിച്ച് വെച്ച പഴങ്ങള്‍ കഴിക്കരുത്. കാരണം അത് നിങ്ങളുടെ ആരോഗ്യത്തെ പ്രശ്നത്തിലാക്കുന്നു. പ്രത്യേകിച്ച് മഴക്കാലത്ത് ഇത്തരം പഴങ്ങള്‍ കഴിക്കുന്നത് അല്പം ശ്രദ്ധിച്ച് വേണം. കാരണം ഇത് കൂടുതല്‍ അപകടരവും അനാരോഗ്യകരവുമായി മാറുന്നതിനുള്ള സാധ്യത ഈ സമയത്താണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച് വേണം ഇത്തരം മുറിച്ച് വെച്ച പഴങ്ങള്‍ കഴിക്കുന്നതിന്. പഴത്തില്‍ ഈച്ചയും പൊടിയും ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകള്‍ ഒരിക്കലും നിസ്സാരമല്ല എന്ന് കഴിക്കുന്നതിന് മുന്‍പ് ഓര്‍ക്കേണ്ടതാണ്.
വേവിക്കാത്ത മാംസാഹരങ്ങളും മീനും
മുഴുവനായി വേവിക്കാത്ത മാംസാഹാരങ്ങളും മീനും കഴിക്കുന്നതും ശ്രദ്ധിച്ച് വേണം. കാരണം അത് നിങ്ങളുടെ ആരോഗ്യത്തെ പ്രതിസന്ധിയിലാക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത്തരം അവസ്ഥയില്‍ നിങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതായി വരുന്നു. ഇത് ഭക്ഷ്യവിഷബാധ പോലുള്ളവയിലേക്ക് വരെ നിങ്ങളെ എത്തിക്കുന്നു. ഈ കാര്യങ്ങള്‍ ഒട്ടും തന്നെ നിസ്സാരമല്ല എന്ന് മനസ്സിലാക്കി വേണം മുന്നോട്ട് പോവുന്നതിന്. ഇനി മഴക്കാലമല്ലെങ്കിലും നല്ലതുപോലെ വേവിച്ചതിന് ശേഷം മാത്രം മത്സ്യമാംസാദികള്‍ കഴിക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
