Latest Updates
-
ഓഗസ്റ്റ് 20 സിദ്ധയോഗം: പുതിയ തുടക്കത്തിന് ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ശ്രദ്ധിക്കൂ -
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ് -
ശനിയുടെ രേവതി മാറ്റം: ഓണം 2026-ൽ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ഓണം: ഈ രാശിക്കാർക്ക് ഭാഗ്യകാലം! ഓണത്തിന് സ്വർണം വാങ്ങാൻ ശുഭമുഹൂർത്തം എപ്പോൾ? -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ശ്രദ്ധിക്കൂ; കണ്ണാടിയും ക്ലോക്കും വെക്കേണ്ടത് ഇങ്ങനെ, ഐശ്വര്യം കൂടും -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; മണിപ്ലാന്റും തുളസിയും വെക്കേണ്ടത് ഈ ദിശയിൽ! -
ഓണം സദ്യ ഒരുക്കാൻ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഭാഗ്യം കൂടെയുണ്ടാകും!
കര്‍ക്കിടകത്തില്‍ ഇവ ഒഴിവാക്കണം: കാത്തിരിക്കുന്നത് അപകടം
കര്‍ക്കിടക മാസം പൊതുവേ ആരോഗ്യത്തിന് അത്ര നല്ല മാസമല്ല, അതിന് കാരണം മഴയും തണുപ്പും എല്ലാം ആണ്. പഞ്ഞ മാസം എന്നാണ് കര്‍ക്കിടക മാസത്തെ കണക്കാക്കുന്നത്. എന്നാല്‍ അതിനെ എത്രത്തോളം പരിഹാരം കാണണം എന്നത് ശ്രദ്ധേയമായ കാര്യമാണ്. ഭക്ഷണത്തിന്റെ കാര്യത്തില്‍ അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. പലപ്പോഴും ചെറിയ ചില മാറ്റങ്ങള്‍ പോലും നിങ്ങളുടെ ആരോഗ്യത്തെ വളരെ വലിയ തോതില്‍ സ്വാധീനിച്ചേക്കാം. ദഹനാരോഗ്യമുള്പ്പടെയുള്ളവയെ കര്‍ക്കിടകം സ്വാധീനിക്കുന്നു.
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ കര്‍ക്കിടകത്തില്‍ കഴിക്കേണ്ടതും കഴിക്കാന്‍ പാടില്ലാത്തതുമായ ചില കാര്യങ്ങളുണ്ട്. അത് എത്രത്തോളം നിങ്ങളെ ആരോഗ്യത്തെ സ്വാധീനിക്കുന്നു എന്നതും ശ്രദ്ധേയമായ കാര്യമാണ്. ഏതൊക്കെ ഭക്ഷണങ്ങള്‍ കഴിക്കണം, ഏതൊക്കെ ഭക്ഷണങ്ങള്‍ കഴിക്കാന്‍ പാടില്ല എന്ന് നമുക്ക് നോക്കാം.

എണ്ണമയമുള്ളതും വറുത്തതുമായ ഭക്ഷണങ്ങള്‍
പലപ്പോഴും കര്‍ക്കിടക മാസത്തില്‍ എണ്ണമയമുള്ളതും വറുത്തതുമായ ഭക്ഷണങ്ങള്‍ പാടേ ഒഴിവാക്കുന്നതാണ് നല്ലത്. കാരണം പലപ്പോഴും നിങ്ങളുടെ കഫദോഷത്തെ വര്‍ദ്ധിപ്പിക്കുകയും ദഹനാരോഗ്യത്തെ മോശമായി ബാധിക്കുകുയം ചെയ്യുന്നു. ഇത്തരം കാര്യങ്ങള്‍ ഒട്ടും തന്നെ നിസ്സാരമല്ല. പ്രത്യേകിച്ച് ചിപ്സ്, പൂരികള്‍ തുടങ്ങിയ വറുത്ത ലഘുഭക്ഷണങ്ങള്‍ ഒഴിവാക്കുക. കൂടാതെ അമിതവണ്ണത്തിനും ഇത് കാരണമാകുന്നു.
എരിവും മസാലയും കൂടുതലുള്ള വിഭവങ്ങള്‍
കര്‍ക്കിടക മാസത്തില്‍ അധികം മസാലകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുന്നതാണ് നല്ലത്. ഇത് നിങ്ങളുടെ ആമാശയ പാളിയെ പ്രകോപിപ്പിക്കുകയും ദഹനാരോഗ്യത്തെ പ്രശ്നത്തിലാക്കുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങള്‍ ഒട്ടും നിസ്സാരമായി കാണേണ്ടതല്ല. ഇനിയെങ്കിലും കര്‍ക്കിടകത്തില്‍ ഇവ കഴിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കണം.
തണുത്ത ഭക്ഷണവും പാനിയവും
തണുത്ത ഭക്ഷണവും പാനീയങ്ങളും ഈ സമയം കഴിക്കുന്നതും നല്ലതല്ല. കാരണം ഇവ പലപ്പോഴും ദഹനത്തിന് വെല്ലുവിളി ഉണ്ടാക്കുകയും വയറിന് അ്സ്വസ്ഥതകള് വര്ദ്ധിപ്പിക്കുകുയം ചെയ്യുന്നു. കൂടാതെ രോഗപ്രതിരോധത്തെ ദുര്‍ബലമാക്കുന്നതോടൊപ്പം ജലദോഷം, ചുമ അല്ലെങ്കില്‍ സൈനസ് പ്രശ്നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും.

നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം
മാംസാഹാരങ്ങള്‍ കഴിവതും ഈ സമയം ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. പ്രത്യേകിച്ച് കട്ടിയുള്ള മാംസാഹാരങ്ങള്‍, കാരണം ഇത് പലപ്പോഴും ദഹിക്കാന്‍ കൂടുതല്‍ പ്രയാസമുണ്ടാവുന്നു. അത് മാത്രമല്ല കര്‍ക്കിടക മാസത്തില്‍ ഇത്തരം ഭക്ഷണക്രമം ആയുര്‍വ്വേദം നിര്‍ദ്ദേശിക്കുന്നുമില്ല. ഇത് പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതിനാണ് കാരണമാകുന്നത്.
പുളിപ്പിച്ച ഭക്ഷണങ്ങള്‍
ദോശ, ഇഡ്ഡലി, അച്ചാറുകള്‍ തുടങ്ങിയ ഇനങ്ങള്‍ അസിഡിറ്റി വര്‍ദ്ധിപ്പിക്കുന്നതിന് പലപ്പോഴും കാരണമാകുന്നു. പ്രത്യേകിച്ച് ഈര്‍പ്പമുള്ള കാലാവസ്ഥയില്‍ ഇത് അണുബാധയിലേക്കും എത്തിക്കും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. കര്‍ക്കിടക മാസത്തില്‍ ഇത്തരത്തില്‍ പുളിപ്പിച്ച ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കണം.

ഇലക്കറികള്‍ ശ്രദ്ധിക്കണം
പലപ്പോഴും ആരോഗ്യത്തിന് കര്‍ക്കിടക മാസത്തില്‍ വെല്ലുവിളി ഉയര്‍ത്തുന്ന ചില ഇലക്കറികള്‍ ഉണ്ട്. പ്രത്യേകിച്ച് വെള്ളം കെട്ടിക്കിടക്കുന്നതും വൃത്തിഹീനമായ സാഹചര്യത്തില്‍ വളരുന്നതുമായവ. ഇവയില്‍ പലപ്പോഴും അണുബാധയോ അല്ലെങ്കില്‍ പുഴുക്കളോ ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ഇത് ആരോഗ്യ പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നു.
രാത്രിയില്‍ തൈരും മോരും
കര്‍ക്കിടകത്തില്‍ മാത്രമല്ല ഏത് കാലാവസ്ഥയിലും രാത്രിയില്‍ മോരും തൈരും കഴിക്കുന്നത് നല്ലതല്ല. കാരണം ഇത് നിങ്ങളില്‍ കഫക്കെട്ട് പോലുള്ളവ ഉണ്ടാക്കുന്നു. പകല്‍ സമയത്ത് ഇത് കഴിക്കാന്‍ ശ്രദ്ധിക്കുക. അല്ലാത്ത സമയം അത് കൂടുതല്‍ അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുന്നു. പ്രത്യേകിച്ച് മഴക്കാലത്ത് ഇത് കൂടുതല്‍ പ്രശ്നങ്ങളുണ്ടാക്കുകയാണ് ചെയ്യുന്നത്.
അമിതഭക്ഷണവും രാത്രി ഭക്ഷണവും
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ അമിത ഭക്ഷണം എപ്പോഴും വെല്ലുവിളികള്‍ ഉയര്‍ത്തുന്നതാണ്. അത് കര്‍ക്കിടക മാസത്തില്‍ വളരെയധികം വെല്ലുവിളികളും ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാവുന്നു. പലപ്പോഴും ഇത് ടോക്സിനെ വര്‍ദ്ധിപ്പിക്കുന്നതിനും ദഹനത്തെ പ്രതിസന്ധിയിലേക്ക് എത്തിക്കുന്നു. അതുകൊണ്ട് ഈ സമയത്ത് ലഘുവായതും രാവിലേയും ഭക്ഷണം കഴിക്കേണ്ടതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
