Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
മഴക്കാലത്തും ആരോഗ്യം പ്രധാനം: ദഹനക്കുറവിനും വയറ് വീര്‍ക്കുന്നതിനും ഭക്ഷണങ്ങള്‍
മഴക്കാലം എപ്പോഴും വളരെയധികം അസ്വസ്ഥതകളും ആരോഗ്യ പ്രശ്നങ്ങളും വര്‍ദ്ധിപ്പിക്കുന്നതാണ്. അതിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് പലരും ശ്രമിക്കുന്നതും. എന്നാല്‍ ആ ശ്രമങ്ങളില്‍ പലതും പാഴായി പോവുകയും ചെയ്യുന്നു. ഇത്തരത്തില്‍ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പ്രധാന പ്രശ്നങ്ങളാണ് പലപ്പോഴും ദഹനക്കുറവും വയറ് വീര്‍ക്കുന്നതും മറ്റ് അസ്വസ്ഥതകളും. അതിനെ പരിഹരിക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ നമുക്ക് ഭക്ഷണത്തില്‍ മാറ്റം വരുത്താം.
മഴക്കാലത്താണ് പലരിലും പല രോഗാവസ്ഥകളും തല പൊക്കുന്നത്. അതിന് കാരണം കുറഞ്ഞ ശാരീരിക പ്രവര്‍ത്തനങ്ങള്‍ അല്ലെങ്കില്‍ വര്‍ദ്ധിച്ച ഈര്‍പ്പം ഭക്ഷണ രീതിയിലുണ്ടാവുന്ന മാറ്റങ്ങള്‍ എന്നിവയെല്ലാമാണ്. എന്നാല്‍ എപ്രകാരം അതിന് പരിഹാരം കാണാം. വയര്‍ വീര്‍ക്കുന്നത് ഉള്‍പ്പടെയുള്ള ആരോഗ്യ പ്രശ്നങ്ങളെ എങ്ങനെ പരിഹരിക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

കുക്കുമ്പര്‍
നിങ്ങള്‍ക്ക് ഈ സമയം വെള്ളം ധാരാളം അടങ്ങിയ കുക്കുമ്പര്‍ കഴിക്കാവുന്നതാണ്. ഇത് നിങ്ങള്‍ക്ക് നല്ലൊരു ഡൈയൂററ്റിക് ആയി പ്രവര്‍ത്തിക്കുന്നു. ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളും അധിക സോഡിയവും പുറന്തള്ളാന്‍ കുക്കുമ്പര്‍ സഹായിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകതയും. കൂടാതെ ഇതിന്റെ തണുപ്പിക്കല്‍ പ്രഭാവം ദഹനവ്യവസ്ഥയെ ക്രമപ്പെടുത്തുന്നതിന് സഹായിക്കുന്നു.
വാഴപ്പഴം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പൊട്ടാസ്യം ധാരാളം അടങ്ങിയ വാഴപ്പഴം എന്തുകൊണ്ടും വളരെയധികം സഹായിക്കുന്നതാണ്. ഇതാകട്ടെ ശരീരത്തിലെ സോഡിയത്തിന്റെ അളവ് കൃത്യമാക്കുന്നതിനും വെള്ളം അമിതമായി ശരീരത്തില്‍ നിലനിര്‍ത്തുന്നത് തടയുന്നതിനും സഹായിക്കുന്നു. ഇവ ദഹനത്തെ പിന്തുണയ്ക്കുന്നതോടൊപ്പം തന്നെ മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു.
ഇഞ്ചി
എത്ര വലിയ ദഹന പ്രശ്നമെങ്കിലും അതിനെ പ്രതിരോധിക്കുന്നതിന് ഇഞ്ചി മികച്ചതാണ്. ഇതിലുള്ള വിരുദ്ധ ബാഹ്യാവിഷ്കാര ഗുണങ്ങള്‍ ശരീരത്തെ മികച്ച മാറ്റങ്ങള്‍ നല്കുന്നതിലേക്ക് എത്തിക്കുന്നു. അത് മാത്രമല്ല മഴക്കാലം രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഇഞ്ചി ഉത്തമമാണ്. വയറ് വീര്‍ക്കല്‍ പോലുള്ള പ്രശ്നങ്ങള്‍ക്ക് പൂര്‍ണമായും പരിഹാരം കാണുന്നതിനും ഇഞ്ചി മികച്ചതാണ്. കൂടാതെ മഴക്കാലത്തുണ്ടാവുന്ന അമിത വിശപ്പിനെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു.

തണ്ണിമത്തന്
പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് തണ്ണിമത്തന്. ഇത് രുചി മാത്രമല്ല ശരീരത്തിലെ അധിക ദ്രാവകങ്ങളെ പുറന്തള്ളുന്നതിനും സഹയിക്കുന്നു. പലപ്പോഴും ഇതിലുള്ള ഉയര്‍ന്ന ജലാംശം സ്വാഭാവികമായ ഡൈറ്റൂറിക് ആയി പ്രവര്‍ത്തിക്കുകയും വയര്‍വീര്‍ക്കല്‍ ഉള്‍പ്പടെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു.
തൈര്
കുടലിന്റെ ആരോഗ്യത്തിന് തൈര് വളരെയധികം സഹായിക്കുന്നതാണ്. ഇത് നിങ്ങളുടെ ശരീരത്തില്‍ വളരെയധികം മാറ്റങ്ങള്‍ വളരെ പെട്ടെന്ന് കൊണ്ട് വരുന്നു. കാരണം തൈരില്‍ ആരോഗ്യകരമായ ബാക്ടീരിയകള്‍ ഉണ്ട്. ഇത് കുടലിന്റെ ആരോഗ്യത്തെ മികച്ചതാക്കുന്നു. അതോടൊപ്പം തന്നെ മികച്ച ദഹനാരോഗ്യം പ്രദാനം ചെയ്യുകയും ചെയ്യുന്നു. ഇത് വഴി ശരീരത്തിന് മലബന്ധം പോലുള്ള പ്രശ്നങ്ങളേയും പ്രതിരോധിക്കുന്നു.
നാരങ്ങാവെള്ളം
മഴക്കാലം നിര്‍ബന്ധമായും ഭക്ഷണത്തില്‍ ചേര്‍ക്കേണ്ടതാണ് നാരങ്ങ വെള്ളം. കാരണം ഇത് രോഗപ്രതിരോധത്തിന് സഹായിക്കുന്നതോടൊപ്പം തന്നെ ശരീരത്തിനുണ്ടാവുന്ന പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. നാരങ്ങയിലുള്ള വിറ്റാമിന്‍ സി ആണ് ഡൈറ്റൂറിക് ആയി പ്രവര്‍ത്തിക്കുന്നത്. ഇത് ശരീരത്തിലെ വീക്കവും അസ്വസ്ഥതകളും കുറയ്ക്കുകയും ചെയ്യുന്നു. പലപ്പോഴും ആരോഗ്യഗുണങ്ങളില്‍ മഴക്കാലത്ത് മുന്നിലാണ് നാരങ്ങ. ഇളം ചൂടുള്ള നാരങ്ങവെള്ളം മഴക്കാലം ഇന്ന് മുതല്‍ തന്നെ സ്ഥിരമാക്കൂ.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
