Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
മഴക്കാലം ആരോഗ്യത്തിന് എങ്കില്‍ ഈ പച്ചക്കറികള്‍ ഒഴിവാക്കണം
മഴക്കാലം ശക്തി പ്രാപിക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ് എന്നതാണ് പ്രധാനപ്പെട്ട കാര്യം. പലപ്പോഴും ഏറ്റവും കൂടുതല്‍ രോഗാവസ്ഥകള്‍ ബാധിക്കുന്നത് മഴക്കാലത്താണ്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിച്ച് വേണം ഒരു ഗ്ലാസ്സ് വെള്ളം പോലും കുടിക്കുന്നതിന്. കാരണം അത് നിങ്ങളില്‍ എത്രത്തോളം ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു എന്നത് പലപ്പോഴും മനസ്സിലാക്കാന്‍ സാധിക്കുന്നില്ല എന്നതാണ് സത്യം.
കഴിക്കുന്ന ഭക്ഷണത്തില്‍ അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം വളരെ പെട്ടെന്നാണ് വയറ്റില്‍ അസ്വസ്ഥതകള്‍ വര്‍ദ്ധിക്കുന്നത്. അതിന് കാരണം നാം കഴിക്കുന്ന ഭക്ഷണം വളരെ പ്രധാനപ്പെട്ടതാണ്. മണ്‍സൂണ്‍ നിങ്ങളുടെ ആരോഗ്യത്തിന് എത്രത്തോളം വെല്ലുവിളികള്‍ ഉണ്ടാക്കുന്നു എന്നത് ശ്രദ്ധിക്കണം. ജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ട ചില പച്ചക്കറികള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

ഇലക്കറികള്‍
ഇലക്കറികള്‍ പരമാവധി മഴക്കാലത്ത് ഒഴിവാക്കേണ്ടതാണ്. കാരണം അവ നിലത്തോട് ചേര്‍ന്ന് വളരുന്നതാണ്. എന്ന് മാത്രമല്ല ഇതില്‍ ബാക്ടീരിയും പുഴുക്കളും ധാരാലം കാണപ്പെടുന്നു. ഇത്തരം ഇലക്കറികള്‍ പലപ്പോഴും അണുബാധ, ഭക്ഷ്യവിഷബാധ, ദഹനക്കേട് എന്നിവക്ക് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഇവ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം.
കോളിഫ്ളവര്‍
ആരോഗ്യ സംരക്ഷണത്തിന് ധാരാളം ഗുണങ്ങള്‍ നല്‍കുന്നതാണ് എപ്പോഴും കോളിഫ്ളവര്‍. എന്നാല്‍ ഇവയെ പൂര്‍ണമായും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. അത് മാത്രമല്ല പ്രാണികളുടേയും പുഴുക്കളുടേയും ആക്രമണം ഈ സമയം വര്‍ദ്ധിക്കുന്നു. അത് വഴി പലപ്പോഴും നിങ്ങളുടെ ആരോഗ്യം പ്രശ്നത്തിലാക്കുന്നു. വയറ്റില്‍ അണുബാധയും അസിഡിറ്റിയും വര്‍ദ്ധിക്കുന്നു. അതുകൊണ്ട് കോളിഫ്ളവര്‍ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്.
കാബേജ്
പലരും കാബേജ് ഈ സമയം കഴിക്കും, എന്നാല്‍ മഴക്കാലം ഉയര്‍ന്ന ഈര്‍പ്പം നിലനില്‍ക്കുന്നതിന് കാരണമാകുന്നു. ഇത്തരം അവസ്ഥയില്‍ അത് ബാക്ടീരിയ കൂടുതല്‍ വര്‍ദ്ധിക്കുന്നതിലേക്ക് എത്തിക്കുന്നു. പലരും സാലഡിലും മറ്റും കാബേജ് പച്ചക്ക് ചേര്‍ക്കുന്നതിനാല്‍ അത് പ്രശ്നങ്ങള്‍ ഇരട്ടിയാക്കും. പലപ്പോഴും വയറിനും അസ്വസ്ഥതകള്‍ക്കും ഇത് കാരണമാകുന്നതിനാല്‍ മഴക്കാലത്ത് കഴിവതും ഒഴിവാക്കാന്‍ ശ്രദ്ധിക്കുക.

കൂണ്
കൂണും മഴക്കാലത്ത് ഒഴിവാക്കേണ്ട ഭക്ഷണങ്ങളില്‍ മുന്നിലാണ്. കാരണം കൂണ് വളരെ എളുപ്പത്തില്‍ ഈര്‍പ്പം ശേഖരിക്കുന്ന പച്ചക്കറികലില് ഒന്നാണ്. അതുകൊണ്ട് തന്നെ ഫംഗസ് പോലുള്ളവ വളരെ എളുപ്പത്തില്‍ ബാധിക്കുകയും ചെയ്യുന്നു. ഇതിനെ പരിഹരിക്കുന്നതിന് വേണ്ടി ശ്രമിക്കേണ്ടതും അനിവാര്യമാണ്. ഭക്ഷ്യ വിഷബാധ പോലുള്ള പ്രശ്നങ്ങള്‍ വര്‍ദ്ധിക്കാന്‍ ഇത് പലപ്പോഴും കാരണമാകുന്നു. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കണം. ചിലരില്‍ അലര്‍ജി പോലുള്ള പ്രശ്നങ്ങളും വര്‍ദ്ധിക്കാം.
വഴുതന
മഴക്കാലത്ത് ഒഴിവാക്കേണ്ട പച്ചക്കറികളില്‍ വരുന്നതാണ് എപ്പോഴും വഴുതനങ്ങ. കാരണം ഇത് നിങ്ങളുടെ ആരോഗ്യത്തെ പ്രശ്നത്തിലാക്കും എന്നത് തന്നെയാണ് സത്യം. പലപ്പോഴും ഉയര്‍ന്ന ജലാംശം അടങ്ങിയിട്ടുള്ളതിനാല്‍ ഇത് ദഹനക്കേടിനും വയറ് വീര്‍ക്കുന്നതിനും കാരണമാകുന്നു. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും നിസ്സാരമാക്കരുത്. അപകടകരമായ അവസ്ഥകള്‍ ഉണ്ടാകാതിരിക്കാന്‍ ആദ്യം തന്നെ ശ്രദ്ധിക്കണം.
തക്കാളി
തക്കാളി ഒഴിവാക്കുക എന്നത് സാധ്യമായ ഒരു കാര്യമല്ല. എങ്കിലും പൂപ്പല്‍ പിടിക്കാത്തതും അഴുകാത്തതുമായ തക്കാളി തിരഞ്ഞെടുക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് മഴക്കാലത്തെ അനാരോഗ്യ പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കും എന്ന കാര്യം അറിയേണ്ടതാണ്. പലപ്പോഴും ചീഞ്ഞതും ഫംഗസ് ബാധിച്ചതുമായ പച്ചക്കറികള്‍ കഴിക്കുമ്പോള്‍ അത് ആരോഗ്യത്തേയും വയറിന്റെ ആരോഗ്യത്തേയും പ്രതിസന്ധിയിലാക്കുന്നു.
മുളപ്പിച്ച പയര്‍
മുളപ്പിച്ച പയര്‍ ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ അത് ആരോഗ്യത്തെ എത്രത്തോളം സഹായിക്കുന്നു എന്നതിനേക്കാള്‍ മഴക്കാലത്ത് അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ചും മനസ്സിലാക്കണം. പലപ്പോഴും ഇത് ഫംഗസ് പോലുള്ള പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. എന്ത് തന്നെയായാലും വളരെയധികം ശ്രദ്ധിച്ച് വേണം ഈ സമയം ഭക്ഷണം കഴിക്കേണ്ടത്. അല്ലാത്ത പക്ഷം അത് നിങ്ങളില്‍ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
