Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
നെയ്യ് നിങ്ങള്‍ ഇങ്ങനെയാണോ ഉപയോഗിക്കുന്നത്? എന്നാല്‍ അതിന്റെ ഗുണമെല്ലാം ഇല്ലാതാവും
ആരോഗ്യ സംരക്ഷണത്തിന് നെയ്യ് വളരെയധികം സഹായിക്കുന്നതാണ്. പലപ്പോഴും പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കും മികച്ച ഒറ്റമൂലിയാണ് എന്തുകൊണ്ടും നെയ്യ്. ചെറിയ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ക്ക് വരെ നെയ്യ് ആരോഗ്യം നല്കുന്നു. എന്നാല്‍ ഉപയോഗിക്കുന്ന രീതി കൃത്യമല്ലെങ്കില്‍ അത് പലപ്പോഴും പല വിധത്തിലുള്ള പ്രശ്നങ്ങളുണ്ടാക്കുന്നു. കാരണം ശരിയായ രീതിയില്‍ അല്ല ഉപയോഗിക്കുന്നതെങ്കില്‍ അതിന്റെ ആരോഗ്യ ഗുണങ്ങള്‍ മുഴുവന്‍ നഷ്ടപ്പെടുന്നു. പലപ്പോഴും പല വിധത്തിലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് നെയ്യ് ഉപയോഗിക്കുമ്പോള്‍ അത് എപ്രകാരം ഉപയോഗിക്കുന്നു എന്നതും ശ്രദ്ധേയമായ കാര്യമാണ്.
എന്നാല്‍ എപ്രകാരം എന്തൊക്കെ രീതിയില്‍ നമുക്ക് ഉപയോഗിക്കാം എന്ന് നോക്കാം. അതിലുപരി നെയ്യ് ഉപയോഗിക്കുന്ന രീതിയില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. മറ്റ് ഭക്ഷണങ്ങളോടൊപ്പം ചേര്‍ത്ത് കഴിക്കുമ്പോഴും എപ്രകാരം ഇതിന്റെ ഗുണങ്ങളില്‍ മാറ്റം വരുന്നു എന്നതും നമുക്ക് നോക്കാം. പലപ്പോഴും ആരോഗ്യത്തെ പ്രശ്നത്തിലാക്കുന്ന പല പ്രതിസന്ധികളും നെയ്യ് നിങ്ങള്‍ക്ക് നല്കുന്നു. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്.

ചെയ്യാന്‍ പാടില്ലാത്തത്
നെയ്യ് ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ചെയ്യാന്‍ പാടില്ല. അതില്‍ ഒന്നാണ് ഉയര്‍ന്ന ചൂടില്‍ നെയ്യ് ചൂടാക്കുന്നത്. ഉയര്‍ന്ന ചൂടില്‍ നെയ്യ് ചൂടാക്കുമ്പോള്‍ അത് പലപ്പോഴും അതിലെ പോഷക ഗുണങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നു. മാത്രമല്ല അതിന്റെ രുചി മൊത്തത്തില്‍ മാറ്റി മറിയ്ക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇനി നെയ്യ് ചൂടാക്കുമ്പോള്‍ അല്പം ശ്രദ്ധിക്കണം.
സൂക്ഷിക്കേണ്ട രീതി
നെയ്യ് സൂക്ഷിക്കുന്ന രീതിയും വളരെ പ്രധാനപ്പെട്ടതാണ്. എപ്പോഴും നല്ലതു പോലെ അടച്ച് സൂക്ഷിക്കുന്നതിന് ശ്രദ്ധിക്കണം. ഒരിക്കലും നനഞ്ഞ സ്പൂണ്‍ ഉപയോഗിച്ച് നെയ്യ് എടുക്കരുത്. ഇത് നെയ്യ് പെട്ടെന്ന് കേടാവുന്നതിന് കാരണമാകുന്നു. മാത്രമല്ല അധികം ചൂടുള്ള സ്ഥലത്ത് നെയ്യ് സൂക്ഷിക്കുന്നതും ഒഴിവാക്കണം. എപ്പോഴും ഈര്‍പ്പമില്ലാത്തതും അതുപോലെ തന്നെ വൃത്തിയുള്ളതുമായ പാത്രത്തില്‍ നെയ്യ് സൂക്ഷിക്കേണ്ടതാണ്. ഇത് ദീര്‍ഘകാലം കേടാകാതെ സൂക്ഷിക്കുന്നു.
ധാരാളം നെയ്യ് ഉപയോഗിക്കു
നെയ്യ് എപ്പോഴും ധാരാളം ഉപയോഗിക്കുന്നതിന് ശ്രദ്ധിക്കുക. മധുരപലഹാരങ്ങളിലും അല്ലെങ്കില്‍ ബിരിയാണിയിലും മാത്രം ഉപയോഗിക്കാതെ ചോറിനോടൊപ്പവും പരിപ്പിലും എല്ലാം നെയ്യ് ഉപയോഗിച്ച് ശീലിക്കുക. ആരോഗ്യ സംരക്ഷണത്തിന് ചപ്പാത്തിയിലും ഉപയോഗിക്കാവുന്നതാണ്. ആരോഗ്യപരമായ ഗുണങ്ങള്‍ ലഭിക്കാനായി ദിവസവും ചെറിയ അളവില്‍ നെയ്യ് കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇതെല്ലാം ആരോഗ്യത്തിന് മികച്ച ഗുണങ്ങള്‍ നല്കുന്നു.

ദോഷങ്ങളെ നിയന്ത്രിക്കുന്നു
പലപ്പോഴും ആയുര്‍വ്വേദം അനുസരിച്ച് നെയ് തണുപ്പ് ഗുണങ്ങളുള്ളതാണ്. അത് മാത്രമല്ല ഇത് വഴി വാത , പിത്ത ദോഷങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. തണുത്ത ഭക്ഷണത്തോടൊപ്പം നെയ്യ് ചേര്‍ക്കുന്നത് ദഹനത്തെ തടസ്സപ്പെടുത്തുന്നു. അതുകൊണ്ട് തന്നെ തണുത്ത ഭക്ഷണത്തില്‍ നെയ്യ് ചേര്‍ക്കുന്നത് നല്ലതല്ല. ഇത് പലപ്പോഴും വയറുവേദന പോലുള്ള പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. കാരണം തണുത്ത ഭക്ഷണത്തോടൊപ്പം നെയ്യ് ചേര്‍ക്കുന്നത് അത്ര നല്ലതല്ല.
തേനും നെയ്യും ചേര്‍ക്കുന്നത്
പല ഗുണങ്ങള്‍ ഒരുമിച്ച് ലഭിക്കുന്നതിന് വേണ്ടി പലപ്പോഴും നെയ്യും തേനും ഒരുമിച്ച് കഴിക്കുന്നവരുണ്ട്. എന്നാല്‍ അത് പലപ്പോഴും ആരോഗ്യത്തിന് ദോഷം നല്‍കുന്നതാണ് എന്നതാണ് സത്യം. നിങ്ങള്‍ക്ക് കഴിക്കണം എന്നുണ്ടെങ്കില്‍ നെയ്യും തേനും ഒരുമിച്ച് കഴിക്കാതിരിക്കുക. വേറെ വേറെ കഴിക്കുന്നതാണ് എന്തുകൊണ്ടും നല്ലത്. അത് മാത്രമല്ല കടയില്‍ നിന്ന് വാങ്ങുന്ന നെയ്യ് പരമാവധി ഒഴിവാക്കി വീട്ടില്‍ തന്നെ ശുദ്ധമായ പശുവിന് പാലില്‍ നിന്ന് നെയ്യ് തയ്യാറാക്കുന്നതാണ് നല്ലത്. ഇതില്‍ പോഷകങ്ങള്‍ കൂടുതലാണ് എന്ന് മാത്രമല്ല മികച്ച ദഹനത്തിനും സഹായിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
