Latest Updates
-
മഴക്കാലത്ത് ഹിമാലയൻ യാത്രയാണോ? അട്ട കടിയും ചർമ്മരോഗങ്ങളും ഒഴിവാക്കാൻ ഈ മുൻകരുതലുകൾ മതി -
2026 ജൂലൈ 14 മുതൽ ഗുരു അസ്തമയം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സൂര്യ-ബുധ കാസിമി: ആശയക്കുഴപ്പങ്ങൾ നീക്കി ജീവിതത്തിൽ വ്യക്തത കൊണ്ടുവരാൻ ഈ സമയം പ്രയോജനപ്പെടുത്തൂ! -
ഇന്ന് ജൂലൈ 12: വൃദ്ധി യോഗത്തിൽ തൊഴിൽ-സാമ്പത്തിക നേട്ടങ്ങൾ കൊയ്യാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 ജൂലൈ 12: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യകാലം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 12 ഞായറാഴ്ച: 27 നക്ഷത്രക്കാർക്കും സവിശേഷ മാറ്റങ്ങൾ, രാഹുകാലവും ശുഭമുഹൂർത്തവും അറിയാം! -
ജൂലൈ 12 രാശിഫലം: ഇന്ന് ഭാഗ്യം തെളിയുന്ന രാശിക്കാർ ഇവർ; ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിഞ്ഞു തടിക്കുന്നുണ്ടോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി! -
വെളുക്കാൻ തേക്കുന്ന ക്രീമുകൾ അപകടമോ? ഈ മൂന്ന് ബ്രാൻഡുകൾ ഉടൻ ഒഴിവാക്കൂ! -
ചന്ദ്രൻ മിഥുനം രാശിയിൽ: ഈ രാശിക്കാർക്ക് ഭാഗ്യം, ഡിജിറ്റൽ ഇടപാടുകളിൽ ശ്രദ്ധ വേണം!
ആര്‍ത്തവമില്ല, വയറിന് അസ്വസ്ഥത കൂടുതല്‍ എങ്കില്‍ അറിയണം ഇക്കാര്യങ്ങള്‍
ആരോഗ്യത്തിന്റെ കാര്യത്തില്‍ പലപ്പോഴും പല വിധത്തിലുള്ള മാറ്റങ്ങള്‍ സംഭവിക്കുന്നു. അത് അനുകൂലവും പ്രതികൂലവുമായ പല മാറ്റങ്ങളിലേക്കും എത്തിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും പലരും ശ്രദ്ധിക്കാതെ വിടുന്ന ചില ആരോഗ്യ പ്രശ്നങ്ങള്‍ പിന്നീട് ഗുരുതരമായ അവസ്ഥകളിലേക്ക് നമ്മളെ എത്തിക്കുന്നു. ആര്‍ത്തവം ഇത്തരത്തില്‍ സ്ത്രീകളില്‍ പല വിധത്തിലും മാറി മറിഞ്ഞ് വരാവുന്നതാണ്. ആര്‍ത്തവ സമയം നിങ്ങളില്‍ കൂടുതല്‍ ആവുന്നതിനോ അല്ലെങ്കില്‍ കുറയുന്നതിനോ വരാതിരിക്കുന്നതിനോ പല കാരണങ്ങള്‍ ഉണ്ടാവാം. പലപ്പോഴും ഇത്തരം അവസ്ഥകള്‍ സൂചിപ്പിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന്റെ പ്രശ്നങ്ങള്‍ മൂലമാവാം,
ആര്‍ത്തവം താളം തെറ്റുന്നത് പലപ്പോഴും ഹോര്‍മോണ്‍ മാറ്റങ്ങളോ ഗര്‍ഭധാരണമോ സംഭവിക്കുമ്പോഴാണ്. അല്ലാത്ത സമയത്ത് അത് നിങ്ങളില്‍ കൂടുതല്‍ പ്രതിസന്ധികള്‍ ഇതിന് പിന്നിലുണ്ട് എന്നത് മനസ്സിലാക്കേണ്ടതാണ്. അത് മാത്രമല്ല വയറ്റില്‍ ധാരാളം ഗ്യാസ് പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവുന്ന അവസ്ഥയിലും ഇത് ഒരു വെല്ലുവിളിയാണ്. എന്താണ് ഇത്തരത്തില്‍ ആര്‍ത്തവ ചക്രത്തേയും കുടലിന്റെ ആരോഗ്യത്തേയും ബാധിക്കുന്നത് എന്ന് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

സമ്മര്‍ദ്ദം
പലപ്പോഴും നിങ്ങളില്‍ വിട്ടുമാറാത്ത സമ്മര്‍ദ്ദം ഉണ്ടെങ്കില്‍ അത് കൂടുതല്‍ വെല്ലുവിളികള്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ ഉണ്ടാക്കുന്നു. വിട്ടുമാറാത്ത സമ്മര്‍ദ്ദമാണ് ഇതിന് പിന്നില്‍ എന്നത് പലരും തിരിച്ചറിയാന്‍ സാധിക്കുകയില്ല. ബിഎംസി വിമന്‍സ് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച ഗവേഷണമനുസരിച്ച്, അണ്ഡോത്പാദനത്തെയും ആര്‍ത്തവചക്രത്തെയും നിയന്ത്രിക്കുന്ന ഗൊണാഡോട്രോഫിന്‍ പുറത്തേക്ക് വിടുന്ന ഹോര്‍മോണ്‍ ഉത്പാദനത്തില്‍ ഇത് തടസ്സം സൃഷ്ടിക്കുന്നു. അതിന്റെ ഫലമായി പലപ്പോഴും ദഹന പ്രശ്നങ്ങള്‍ പ്രതിസന്ധിയിലാവുന്നു. ഇത് വയറുവേദനക്കും വയറിന്റെ അസ്വസ്ഥതകള്‍ക്കും വയര്‍ വീര്ക്കുന്നതിലേക്കും എത്തുന്നു.
പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം
ഹോര്‍മോണ്‍ പ്രതിസന്ധികള്‍ മൂലം ഉണ്ടാവുന്ന പ്രതിസന്ധിയാണ് പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം. ഇത് പലപ്പോഴും അന്ഡ്രോജന് കൂടുതലായി ഉത്പാദിപ്പിക്കുകയും അണ്ഡോത്പാദനത്തെ പ്രതിസന്ധിയിലാക്കുകയും ചെയ്യുന്നു. ഇത് വഴി ശരീരഭാരം വര്‍ദ്ധിക്കുകയും മുഖക്കുരു പോലുള്ള പ്രശ്നങ്ങളിലേക്ക് എത്തുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി ആര്‍ത്തവം ഇല്ലാത്ത അവസ്ഥയുണ്ടാവുകയും അതിന്റെ ഫലമായി വയറ്റില്‍ കനം തോന്നുകയും അസ്വസ്ഥതകള്‍ ഉണ്ടാവുകയും ചെയ്യുന്നു.
തൈറോയ്ഡ് തകരാറുകള്‍
നിങ്ങളുടെ കഴുത്തിന്റെ താഴത്തെ ഭാഗത്താണ് തൈറോയ്ഡ് ഗ്രന്ഥ കാണപ്പെടുന്നത്. ഇതാണ് ശരീരത്തിലെ ഹോര്‍മോണുകളെ നിയന്ത്രിക്കുന്നത്. മാത്രമല്ല ആര്‍ത്തവത്തേയും മെറ്റബോളിസത്തേയും നിയന്ത്രിക്കുന്നതിന് ഇത് സഹായിക്കും. പലപ്പോഴും ഇതിന്റെ ഫലമായി ആര്‍ത്തവം വൈകുകയോ അല്ലെങ്കില്‍ ദഹനാരോഗ്യത്തെ പ്രതിസന്ധിയില്‍ ആക്കുകയോ ചെയ്യുന്നു. ഇതിന്റെ ഫലമായി വയറ്റില്‍ ്ഗ്യാസ് പോലുള്ള അവസ്ഥകള്‍ ഉണ്ടാക്കുന്നതിന് കാരണമാകുന്നു. കൂടാതെ ആര്‍ത്തവ ചക്രങ്ങളെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.
ശരീരഭാരം കുറയുന്നത്
പലപ്പോഴും ശരീരഭാരം കുറയുന്നത് പല കാരണങ്ങള്‍ കൊണ്ട് സംഭവിക്കാം. ശരീരത്തിലെ കൊഴുപ്പ് വളരെ എളുപ്പത്തില്‍ കുറയുന്നതിന്റെ ഫലമായാണ് ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നത്. പ്രത്യുത്പാദന ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കുന്നതില്‍ നിന്ന് പ്രതിരോധം തീര്‍ക്കുന്നതിനും ആര്‍ത്തവ പ്രതിസന്ധികള്‍ ഉണ്ടാവുന്നതിനും ഇത് പലപ്പോഴും കാരണമാകുന്നു. ഇത് വയറു വീര്‍ക്കല്‍ ദഹന പ്രശ്നങ്ങള്‍ എന്നിവയിലേക്ക് എത്തിക്കുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.
അമിത വ്യായാമം
നിങ്ങള്‍ അമിതമായി വ്യായാമം ചെയ്യുന്ന വ്യക്തിയെങ്കില്‍ അവരിലും ഇത്തരം പ്രതിസന്ധികള്‍ വര്‍ദ്ധിക്കാം. ഇത് ഈസ്ട്രജന്റെ അളവ് കുറയ്ക്കുകയും അത് ആര്‍ത്തവത്തെ ഇല്ലാതാക്കുന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നു. ഇത്തരം അവസ്ഥകള്‍ കൂടുതല്‍ വെല്ലുവിളികള്‍ നിങ്ങളുടെ ആരോഗ്യത്തിലുണ്ടാക്കുന്നു. ഇത് ദഹന വ്യവസ്ഥയേയും വളരെ മോശമായി ബാധിക്കുന്നു. അകാല വാര്‍ദ്ധക്യം പോലുള്ള പ്രതിസന്ധികളിലേക്ക് ഇത് എത്തിക്കുന്നു. ഇത് നിങ്ങളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തും.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications