Latest Updates
-
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ -
ഓഗസ്റ്റ് മാസത്തിൽ വീട്ടിൽ ഐശ്വര്യം നിറയാൻ ചൂല് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ രഹസ്യം അറിയൂ -
ഓഗസ്റ്റ് മാസം പണം വരാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; പഴ്സും ലോക്കറും ഇങ്ങനെ വെച്ചാൽ ഐശ്വര്യം കൂടും -
ഓഗസ്റ്റ് 1 മുതൽ കിടപ്പുമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; പോസിറ്റീവ് എനർജി നിറയട്ടെ! -
ഐടിആർ തിരക്കിൽ ചർമ്മം മങ്ങിയോ? സമ്മർദ്ദത്തിനിടയിലും തിളക്കം നിലനിർത്താൻ ഈ എളുപ്പവഴികൾ
അമിതമായ ഉത്കണ്ഠ ജീവിതം അസ്വസ്ഥമാക്കുന്നുണ്ടോ? 5 മിനുട്ടിൽ പരിഹാരം കാണാം
അമിതമായ ഉത്കണ്ഠ, കഠിനമായ മാനസിക സമ്മർദ്ദം എന്നിവ ഇന്നത്തെക്കാലത്ത് ഏതൊരു വ്യക്തിയെയും എപ്പോൾ വേണമെങ്കിലും ബാധിക്കാവുന്ന കാര്യമാണ്. ജോലി സംബന്ധമായും സാമ്പത്തികപരമായും വീട്ടിലെ ചുറ്റുപാടുകൾ നിമിത്തവുമൊക്കെ സമ്മർദ്ദം, ഉത്കണ്ഠ എന്നിവ ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ അകാരണമായ ആശങ്ക, എന്തിനെയും ഉത്കണ്ഠയോടെ മാത്രം സമീപിക്കുന്ന അവസ്ഥ, അകാരണമായ ചിന്തകൾ എന്നിവയെല്ലാം അലട്ടുന്നുണ്ടെങ്കിൽ തീർച്ചയായും ആംക്സൈറ്റി ഡിസോർഡർ അഥവാ അമിത ഉത്കണ്ഠ എന്ന അവസ്ഥ നിങ്ങളെ ബാധിക്കുന്നുണ്ടെന്ന് വേണം മനസിലാക്കാൻ. ഇത്തരം അവസ്ഥകളിൽ മനസ് അതിവേഗം ശാന്തമാക്കേണ്ടത് അനിവാര്യമാണ്. ഏത് സാഹചര്യത്തിലും വീട്ടിലായാലും ജോലിസ്ഥലത്തായാലും യാത്രയിലായാലും കടന്നു വരുന്ന ഉത്കണ്ഠകൾ വരുതിയിൽ നിർത്തുന്നതിനായി ചില മാർഗങ്ങൾ പരീക്ഷിക്കാവുന്നതാണ്. 5 മിനിറ്റിനുള്ളിൽ ഉത്കണ്ഠ കുറയ്ക്കുന്നതിനും ശാന്തത അനുഭവിക്കുന്നതിനുമുള്ള 6 മാർഗങ്ങൾ നോക്കാം.

1. ഡയഫ്രാമാറ്റിക് ശ്വസനം
അമിതമായ ഉത്കണ്ഠ പിടിമുറുക്കുമ്പോൾ ചെയ്യേണ്ട ഒരു വ്യായാമ മുറയാണ് ഇത്. സമ്മർദ്ദത്തിലായിരിക്കുമ്പോൾ നിങ്ങളുടെ ശ്വസനം എങ്ങനെ മാറുന്നുവെന്ന് നിങ്ങൾ എപ്പോഴെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ശ്രദ്ധിക്കാം. ശ്വാസം അതിവേഗത്തിലാകുന്നത് മനസിലാകും. ഇത് നാഡീവ്യവസ്ഥയെ വരെ ബാധിക്കുന്നു. ഈ അവസ്ഥ തരണം ചെയ്യുന്നതിനായി സ്വസ്ഥമായ ഒരിടത്ത് ഇരിക്കുക.ശേഷം, കണ്ണുകൾ അടയ്ക്കുക, മൂക്കിലൂടെ ആഴത്തിൽ ശ്വസിക്കുക , ശ്വാസം ഒരു നിമിഷം പിടിച്ചു വയ്ക്കുക. രണ്ടാം ഘട്ടമായി വയറു വികസിപ്പിക്കുക. എന്നിട്ട് വായിലൂടെ സാവധാനം ശ്വാസം വിടുക, കഴിയുന്നത്ര വായു പുറത്തേക്ക് തള്ളുന്നതിന് വയറിലെ പേശികളെ മുറുക്കി പിടിക്കുക. സാവധാനത്തിലുള്ള ഈ ശ്വസന രീതി അമിതമായ ഉത്കണ്ഠയിൽ നിന്നും മോചനം നൽകും.
2. നടക്കാൻ പോകുക
സമ്മർദ്ദം അനുഭവപ്പെടുമ്പോൾ അടുത്തുള്ള സ്ഥലത്തേക്ക് ഒന്ന് നടക്കാൻ പോകുക. ഇത് സമ്മർദ്ദവും ഉത്കണ്ഠയും ഒഴിവാക്കുന്നതിൽ സഹായിക്കും.നടത്തം ശരീരത്തിൻ്റെ സ്വാഭാവിക മൂഡ് ലിഫ്റ്ററായ എൻഡോർഫിൻ ഹോർമോണിന്റെ അളവ് വർധിപ്പിക്കുന്നു. പാർക്ക്, ബീച്ച് പോലുള്ള തുറസായ സ്ഥലങ്ങളിൽ നടക്കാൻ പോകുന്നത് ഏറെ ഗുണം ചെയ്യും. വായുസഞ്ചാരമുള്ള പ്രദേശങ്ങളിൽ കൂടുതൽ നേരം ചെലവഴിക്കുന്നത് തന്നെ മാനസികമായും ശാരീരികമായും ഉണർവ് നൽകും.
3. ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുക
ഉത്കണ്ഠ എന്നത് പ്രാഥമികമായും മനസിന്റെ ഒരു തോന്നലാണ്. അതിനാൽ തന്നെ അമിതമായി ഉത്കണ്ഠ അനുഭവപ്പെടുന്ന സാഹചര്യങ്ങളിൽ അതിനെ മറികടക്കുന്നതിനായി സ്വയം സജ്ജരാകുക. ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുക, ഒരു ഡ്രൈവ് പോകുക, ഇഷ്ടമുള്ള ആളുകളുടെ സാമിപ്യം തേടുക, ഇഷ്ടമുള്ള വിഷയങ്ങളെക്കുറിച്ച് സംസാരിക്കുക തുടങ്ങിയ കാര്യങ്ങൾ എല്ലാം തന്നെ മികച്ച ഫലം ചെയ്യും.
4. സ്‌ട്രെച് ചെയ്യുക
സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കുന്നതിനുള്ള ശക്തമായ മാർഗമാണ് സ്‌ട്രെച്ചിംഗ്.കൈകാലുകൾ, ഷോൾഡറുകൾ, നടു എന്നിവയ്ക്ക് പരമാവധി സ്‌ട്രെച്ചിംഗ് നൽകുക. സമാനമായ രീതിയിൽ മുഖത്തെ പേശികൾക്ക് വേണ്ടിയുള്ള ലഘു വ്യായാമങ്ങൾ, കൈകൾ മുന്നിലേക്കും പിന്നിലേക്കും കറക്കുക, കാൽമുട്ടിലും കാൽപാദത്തിലും കൈപ്പത്തികൾ മുട്ടിക്കുക തുടങ്ങിയ വ്യായാമ രീതികൾ ഈ അവസ്ഥയിൽ ഗുണം ചെയ്യും.
5. ഇഷ്ടമുള്ള കാര്യങ്ങൾ സങ്കൽപ്പിക്കുക
സങ്കൽപം അല്ലെങ്കിൽ ഇമാജിനേഷൻ ഉത്കണ്ഠയെ മറികടക്കുന്നതിനുള്ള മാർഗമാണ്.ഭാവിയിൽ ഏറെ നടക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ, സ്വന്തമാക്കണമെന്നു ആഗ്രഹിക്കുന്ന കാര്യങ്ങൾ, പ്രൊഫഷണൽ വിജയത്തെപ്പറ്റിയുള്ള സ്വപ്‌നങ്ങൾ തുടങ്ങി ഇഷ്ടമുള്ള കാര്യങ്ങൾ ചിന്തിക്കുക. ഇത് പോസിറ്റിവിറ്റി വർധിപ്പിക്കും.നിലവിൽ ഉത്കണ്ഠപ്പെട്ടിരിക്കുന്ന സ്ഥലത്ത് നിന്നും മാറി മറ്റൊരു തലത്തിലെത്തിയ അനുഭവമാണ് അപ്പോൾ ലഭിക്കുക.
6. സംഗീതം കേൾക്കുക
പബ്ലിക് ലൈബ്രറി ഓഫ് സയൻസ് പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, ഉത്കണ്ഠയും സമ്മർദ്ദവും കുറയ്ക്കുന്നതിനുള്ള ശക്തമായ മാർഗമാണ് സംഗീതം. സംഗീതത്തിന് മാനസികാവസ്ഥ മാറ്റാൻ കഴിയുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു. ശാന്തമായ, മെലഡികൾ മനസിനെ ഏറെ ആശ്വസിപ്പിക്കുന്നു.പാട്ടുകൾ കേട്ടുകൊണ്ട് ജോലികൾ ചെയ്യുന്നതും വിശ്രമിക്കുന്നതുമെല്ലാം അമിതമായ ചിന്തകളെ ഇല്ലാതാക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications