Latest Updates
-
ഓഗസ്റ്റ് 19-ലെ അപൂർവ്വ രവി യോഗം: ഈ സമയത്ത് ഇത് ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 19 ദ്വിപുഷ്കർ യോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്! -
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ
നിങ്ങളിലുണ്ടോ നാര്‍സിസ്റ്റിക് പേഴ്സണാലിറ്റി? തിരിച്ചറിയാം ഈ പ്രധാന ലക്ഷണങ്ങളിലൂടെ
ആളുകള്‍ സ്വയം സ്നേഹിക്കേണ്ടതിന്റെ അനിവാര്യതയെ കുറിച്ച് ഏറെ ചര്‍ച്ചകള്‍ നടക്കുന്ന കാലത്താണ് നമ്മള് ജീവിക്കുന്നത്. പക്ഷേ ആ സ്നേഹം അതിരുവിടുന്ന, നേര്‍വിപരീതമായ മറ്റൊരു സ്ഥിതിവിശേഷമുണ്ട്. തന്നേക്കാള്‍ മികച്ചതായി മറ്റാരുമില്ലെന്നും മറ്റുള്ളവരാല്‍ അംഗീകരിക്കേണ്ടപ്പെടേണ്ട ആളാണ് താനെന്നും സ്വന്തം കാര്യങ്ങളേക്കാള്‍ മറ്റുള്ളവര്‍ മുന്‍ഗണന നല്‍കേണ്ടത് തന്റെ കാര്യങ്ങള്‍ക്കാണെന്നും ചിന്തിക്കുന്ന വളരെ ടോക്സിക് ആയ മാനസികാവസ്ഥ. നാര്‍സിസ്റ്റിക് പേഴ്സണാലിറ്റി ഡിസോര്‍ഡര്‍ (എന്‍പിഡി) എന്നാണ് ഇതറിയപ്പെടുന്നത്.

എന്താണ് എന്‍പിഡി എന്നും എങ്ങനെ ആ മാനസിക രോഗാവസ്ഥ തിരിച്ചറിയാമെന്നും റീഹാബിലറ്റേഷന്‍ സൈക്കോളജിസ്റ്റ് പി വിനിഷ വിശദീകരിക്കുന്നു.
എന്താണ് എന്‍പിഡി?
നാര്‍സിസ്റ്റിക് എന്ന വാക്ക് ആളുകള്‍ക്ക് അത്ര സുപരിചിതമല്ലെങ്കിലും ഈയൊരു മാനസികാവസ്ഥയുമായി ജീവിക്കുന്ന നിരവധിയാളുകള്‍ നമ്മുടെ ജീവിതത്തിന്റെ ഭാഗമായിട്ടുണ്ടാകും. അവര്‍ ചിലപ്പോള്‍ നമുക്ക് വേണ്ടപ്പെട്ടവരായിരിക്കും. ചിലപ്പോള്‍ നമ്മളും അങ്ങനെയൊരു വ്യക്തി ആയിരിക്കാം. പേര് സൂചിപ്പിക്കുന്നത് പോലെ ഇതൊരു പേഴ്സണാലിറ്റി ഡിസോഡര്‍ ആണ്. നമ്മളെ കുറിച്ചും മറ്റുള്ളവരെ കുറിച്ചും നമുക്കുള്ള കാഴ്ചപ്പാടിനെ ബാധിക്കുന്ന അവസ്ഥയാണിത്. എന്‍പിഡി ഉള്ള ഒരു വ്യക്തി തന്നെ എല്ലാവരും വിലമതിക്കണമെന്ന് അതിനുള്ള യോഗ്യത തനിക്കുണ്ടെന്നും കരുതുന്നു. അതിനുവേണ്ടി മറ്റുള്ളവരെ ചൂഷണം ചെയ്യാനും അവരോട് മോശമായി പെരുമാറാനും ഇവര്‍ മടിക്കില്ല.
നാര്‍സിസ്റ്റിക് പേഴ്സണാലിറ്റിയുടെ പ്രധാന ലക്ഷണങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
സ്വന്തംകാര്യം മാത്രം
സ്വന്തം കാര്യത്തിന് മറ്റെന്തിനേക്കാള്‍ പ്രാധാന്യം നല്കുന്ന സ്വഭാവമാണ് നാര്‍സിസ്റ്റിക് പേഴ്സണാലിറ്റിയുടെ ആദ്യ ലക്ഷണം. ഇത് നമ്മള് കരുതുന്നതിലും എത്രയോ അപ്പുറമായിരിക്കും.
സഹാനുഭൂതി ഇല്ല - മറ്റുള്ളവരോട് അനുകമ്പയോ അനുതാപമോ ഇവര്‍ക്ക് ഒട്ടും തന്നെയുണ്ടാകുകയില്ല.
താന്‍ വ്യത്യസ്തമാണെന്ന ചിന്ത - മറ്റുള്ളവരില്‍ നിന്നും താന്‍ വളരെ വ്യത്യസ്തമാണെന്നും തനിക്ക് സവിശേഷമായ കഴിവുകളും തന്റേടവും കഴിവുകളും സൗന്ദര്യവും ഉണ്ടെന്നുള്ള ചിന്ത ഇവരുടെ മറ്റൊരു ലക്ഷണമാണ്.
അതിരുകടന്ന ആത്മാഭിമാനം - ആത്മാഭിമാനത്തിന്റെ തീവ്രമായ അവസ്ഥയായിരിക്കും ഇവരില്‍ ഉണ്ടായിരിക്കും. അല്‍പ്പം പോലും കുറ്റപ്പെടുത്തലോ വിമര്‍ശനമോ ഇവര്‍ക്ക് സഹിക്കാന്‍ കഴിയില്ല. ചെറിയ കുറ്റപ്പെടുത്തലുകളില്‍ പോലും ഇവര്‍ അമിതമായി പ്രതികരിക്കും.
മറ്റുള്ളവരുടെ അംഗീകാരം ആഗ്രഹിക്കുന്നവര്‍ - തങ്ങളുടെ കഴിവുകളെയും നേട്ടങ്ങളെയും പെരുപ്പിച്ച് കാണിക്കാനും പൊങ്ങച്ചം പറയാനും അതുവഴി മറ്റുള്ളവരില്‍ നിന്നും വലിയ രീതിയിലുള്ള അംഗീകാരം പ്രതീക്ഷിക്കുകയും ചെയ്യുന്നവര്‍ ആണിവര്‍.
ഫാന്റസിയില്‍ ജീവിക്കുന്നവര്‍
നാര്‍സിസ്റ്റിക് പേഴ്സണാലിറ്റിയുള്ള ആളുകള്‍ ഫാന്റസി ലോകത്ത് ജീവിക്കുന്നവര്‍ ആയിരിക്കും. അതിരില്ലാത്ത വിജയം, ശക്തി, ബുദ്ധിശക്തി, കഴിവുകള്‍, സൗന്ദര്യം, പ്രണയം എന്നിവയെല്ലാം തനിക്കുണ്ടെന്ന ഭ്രമാത്മക ചിന്തകള്‍ ഇവരിലുണ്ടാകും.
അതുല്യ വ്യക്തിത്വം - സമൂഹത്തിലെ അതുല്യ വ്യക്തിത്വങ്ങളില്‍ ഒരാളാണ് താനെന്ന ചിന്തയും സമൂഹത്തിലെ ഉന്നതരുമായുള്ള താരതമ്യപ്പെടുത്തലും ഇവരുടെ പ്രത്യേകതകളാണ്.
മറ്റുള്ളവരുടെ ആരാധന - മറ്റുള്ളവര്‍ തന്നെ ആരാധികണമെന്ന ചിന്ത ഇത്തരം ആളുകളില്‍ എപ്പോഴുമുണ്ടാകും.
മറ്റുള്ളവരെ ചൂഷണം ചെയ്യല്‍
നാര്‍സിസ്റ്റിക് പേഴ്സണാലിറ്റിയുടെ മറ്റൊരു പ്രധാന ലക്ഷണം മറ്റുള്ളവരെ, പ്രത്യേകിച്ച് അടുപ്പമുള്ളവരെ ചൂഷണം ചെയ്യാന്‍ ഇവര്‍ ഒരു മടിയും കാണിക്കില്ല എന്നതാണ്. ബന്ധങ്ങളിലും ഇടപെടലുകളിലും മറ്റുള്ളവരെ മുതലെടുക്കാന്‍ ഇവര്‍ ശ്രമിക്കും. മറ്റുള്ളവരുടെ നന്മ ആഗ്രഹിച്ചോ അവരുടെ വിജയമാഗ്രഹിച്ചോ ആയിരിക്കില്ല ഇവരുടെ ഇടപെടല്‍. സ്വന്തം കാര്യങ്ങള്‍ മാത്രമായിരിക്കും ഇവര്‍ക്ക് പ്രധാനം. അതിന് മറ്റുള്ളവര്‍ വിട്ടുവീഴ്ച ചെയ്യണമെന്ന് ഇവര്‍ ആഗ്രഹിക്കും.
ബന്ധങ്ങളിലെ വെല്ലുവിളികള്‍
ആരോഗ്യകരമായ ബന്ധങ്ങള്‍ ഇവര്‍ക്ക് സാധ്യമാകില്ല. മറ്റുള്ളവരെ മനസ്സിലാക്കാനോ അവരുടെ ഭാഗം ചിന്തിക്കാനോ ഇവര്‍ക്ക് കഴിയില്ല. അതിന് അവര്‍ ശ്രമിക്കുക പോലും ഇല്ല. മറ്റുള്ളവരോട് സഹാനുഭൂതി ഉള്ളതായി അഭിനയിക്കുമങ്കിലും അവരുടെ ഉള്ളില്‍ അങ്ങനെയൊന്ന് ഉണ്ടായിരിക്കില്ല.
തിരിച്ചറിയാന്‍ ബുദ്ധിമുട്ട്
എന്‍പിഡി ഉള്ള ആളുകളെ തിരിച്ചറിയാന്‍ വളരെ ബുദ്ധിമുട്ടാണ്. കാരണം ഇവര്‍ നാടകീയമായ പെരുമാറ്റത്തിലൂടെ മറ്റുള്ളവരില്‍ പാവം ഇമേജ് സൃഷ്ടിക്കുന്നവരാണ്. ഇവരുടെ യഥാര്‍ത്ഥ സ്വഭാവത്തിന് ഇരകളാകേണ്ടി വരുന്നവര്‍ക്കായിരിക്കും ഇവരുടെ തനിനിറം അറിയാന്‍ കഴിയുക. അവര്‍ക്ക് പോലും മറ്റുള്ളവരെ ഇക്കാര്യം ബോധ്യപ്പെടുത്താന്‍ കഴിഞ്ഞെന്നുവരില്ല.
പല വീടുകളിലും ഇത്തരം വ്യക്തിത്വങ്ങള്‍ ഉണ്ടാകും. പക്ഷേ അവരുടെ രോഗാവസ്ഥ തിരിച്ചറിയപ്പെടണമെന്നില്ല. എന്നാല്‍ തീര്‍ച്ചയായും തിരിച്ചറിയപ്പെടേണ്ടതും ചികിത്സ വേണ്ടതുമായ അവസ്ഥയാണിത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications