Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
ക്ലെപ്റ്റോമാനിയ എന്താണ്, മോഷ്ടിക്കാനുള്ള അടങ്ങാത്ത ആഗ്രഹത്തിന്റെ കാരണമെന്ത്
മോഷണം ഒരു കലയാണെന്ന് മലയാളത്തില്‍ ഒരു ചൊല്ലുണ്ട്. പക്ഷേ മോഷണം ഒരു രോഗമാണെന്നാണ് ഞങ്ങള്‍ പറയുന്നത്. മോഷ്ടിക്കാനുള്ള അടങ്ങാത്ത ആഗ്രഹം ഒരു മാനസികാരോഗ്യപ്രശ്നമാണ്. ക്ലെപ്റ്റോമാനിയ എന്നാണ് അത് അറിയപ്പെടുന്നത്. ആവശ്യമില്ലെങ്കില്‍ പോലും ഒരു സാധനം കൈക്കലാക്കണമെന്നുള്ള ഉള്‍പ്രേരണയെന്ന് അതിനെ വിളിക്കാം. സ്വയം നിയന്ത്രിക്കുന്നതിലെ വൈകാരികവും സ്വഭാവപരവുമായ തകരാറുകളാണ് ഈ രോഗത്തിന്റെ കാരണം. വളരെ അപൂര്‍വ്വമായ ഒരു രോഗമാണെങ്കില്‍ ഈ അസുഖം യഥാര്‍ത്ഥത്തില്‍ ഉള്ള ഒന്ന് തന്നെയാണ്. ക്ലെപ്റ്റോമാനിയ ചികിത്സിച്ച് മാറ്റാന്‍ കഴിയില്ല എന്നതാണ് സങ്കടകരമായ കാര്യം. എന്നാല്‍ മരുന്നിലൂടെയും തെറാപ്പികളിലൂടെയും ഈ അവസ്ഥയെ നിയന്ത്രിച്ച് നിര്‍ത്താന്‍ കഴിയും.

ക്ലെപ്റ്റോമാനിയ എന്താണ്?
നമുക്ക് ആവശ്യമില്ലെങ്കില്‍ കൂടി, ഒട്ടും വിലയുള്ളത് അല്ലെങ്കില്‍ കൂടി ഒരു സാധനം കൈക്കലാക്കാനുള്ള അടങ്ങാത്ത ആഗ്രഹമാണ് ക്ലെപ്റ്റോമാനിയ. യഥാര്‍ത്ഥത്തില്‍ അത് പണം കൊടുത്ത് വാങ്ങാനുള്ള ശേഷം ഈ തകരാറ് ഉള്ളവര്‍ക്ക് ഉണ്ടാകും. എങ്കിലും മോഷണത്തിലൂടെ അത് നേടുമ്പോഴാണ് അവര്‍ തൃപ്തരാകുന്നത്. സ്വയം നിയന്ത്രണവുമായി ബന്ധപ്പെട്ട തകരാറാണിത്. പൊതുവേ ഇത്തരം തകരാറുകളെ ഇംപള്‍സ് കണ്ട്രോള് ഡിസോഡര്‍ എന്നാണ് വിളിക്കാറ്. ഇത്തരം തകരാറുകള്‍ ഉള്ളവര്‍ക്ക് സ്വയമോ, മറ്റുള്ളവര്‍ക്കോ ദോഷങ്ങള്‍ ഉണ്ടാക്കുന്ന കാര്യങ്ങള്‍ ചെയ്യാനുള്ള അടങ്ങാത്ത പ്രേരണയുണ്ടാകും. എത്ര ശ്രമിച്ചാലും ആ പ്രേരണ നിയന്ത്രിക്കാന്‍ ഇവര്‍ക്ക് സാധിക്കുകയില്ല. വളരെ കുറഞ്ഞ ശതമാനം ആളുകളെ മാത്രം ബാധിക്കുന്ന മാനസിക പ്രശ്നമാണിതെന്ന് അമേരിക്കന്‍ െൈസക്യാട്രിക് അസോസിയേഷന് സാക്ഷ്യപ്പെടുത്തുന്നു.
ക്ലെപ്റ്റോമാനിയ- ലക്ഷണങ്ങള്‍
*ആവശ്യമില്ലെങ്കില്‍ കൂടിയും സാധനങ്ങള്‍ മോഷ്ടിക്കണമെന്ന അനിയന്ത്രിതമായ പ്രേരണ.
*മോഷണത്തിലേക്ക് എത്തിക്കുന്ന ടെന്‍ഷന്‍, ഉത്കണ്ഠ.
*മോഷണത്തിലൂടെ സന്തോഷം, ആശ്വാസം, സംതൃപ്തി.
*കുറ്റബോധം, നാണക്കേട്, പിടിക്കപ്പെടുമെന്നുള്ള ഭയം.
കാരണങ്ങള്‍
എന്തുകൊണ്ട് ഒരു വ്യക്തി ക്ലെപ്റ്റോമാനിയയ്ക്ക് അടിമയാകുന്നു എന്നത് ഇതുവരെ വൈദ്യശാസ്ത്രലോകത്തിന് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ന്യൂറോട്രാന്‍സ്മിറ്ററായ സെറോാടോണിനുമായി അതിന് ബന്ധമുണ്ടെന്നാണ് കരുതപ്പെടുന്നത്. മൂഡുകളും വികാരങ്ങളും നിയന്ത്രിക്കാന്‍ സഹായിക്കുന്ന ന്യൂറോട്രാന്‍സ്മിറ്റര്‍ ആണ് സെറോടോണിന്‍. ആസക്തിയുമായി ബന്ധപ്പെട്ട തകരാറുകളും ക്ലെപ്റ്റോമാനിയയ്ക്ക് കാരണമായേക്കാം. കാരണം ആസക്തി, വിഷാദം, പേഴ്സണാലിറ്റി ഡിസോഡറുകള്‍ എന്നിവയുള്ളവരിലാണ് സാധാരണയായി ക്ലെപ്റ്റോമാനിയ കണ്ടുവരുന്നത്.
എങ്ങനെ കണ്ടെത്താം
ലക്ഷണങ്ങളിലൂടെ തന്നെ ക്ലെപ്റ്റോമാനിയ തിരിച്ചറിയാന്‍ കഴിയും. ഒരു ഡോക്ടര്‍ക്ക് ശരീര പരിശോധനയിലൂടെയും സൈക്കോളജിക്കല്‍ അനാലിസിസിലൂടെയും രോഗം കണ്ടെത്താം.
ചികിത്സ
ഈ രോഗം പൂര്‍ണ്ണമായും ചികിത്സിച്ച് മാറ്റുക അസാധ്യമാണ്. അതേസമയം കഴിവുകള്‍ വളര്‍ത്തിയെടുക്കുന്നതിനുള്ള തെറാപ്പിയിലൂടെയും മരുന്നുകളിലൂടെയും മോഷ്ടിക്കണമെന്ന അടങ്ങാത്ത ആവേഗത്തെ ഒരു പരിധി വരെ നിയന്ത്രിക്കാന്‍ സാധിക്കും.വളരെ അപൂര്‍വ്വമായ മാനസികപ്രശ്നമാണ് ക്ലെപ്റ്റോമാനിയ. പക്ഷേ ഇത് കൊണ്ടുള്ള പ്രത്യാഘാതങ്ങള്‍ വളരെ വലുതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
Image Credit: Freepik



Click it and Unblock the Notifications
