Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
പണ്ടത്തെ മോശം ഓര്‍മ്മകളും ദുരനുഭവങ്ങളും വേട്ടയാടുന്നുണ്ടോ, സമാധാനം കണ്ടെത്താന്‍ വഴിയുണ്ട്
ദുഷ്‌കരമായ ഭൂതകാല അനുഭവങ്ങളില്‍ നിന്ന് മുന്നോട്ട് പോകുക അത്ര എളുമല്ല. അത് സമയം ആവശ്യമുള്ള സങ്കീര്‍ണ്ണമായ ഒരു യാത്രയാണ്. ഓരോ സമയത്തും വിവിധ ജീവിതാനുഭവങ്ങളില്‍ നിന്നും ഉണ്ടാകുന്ന ആഴത്തിലുള്ള വികാരങ്ങളെ അഭിമുഖീകരിക്കുകയും അത് കൈകാര്യം ചെയ്യുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. കാരണം അല്ലെങ്കില്‍ നമ്മുടെ ചിന്തകളെയും പ്രവൃത്തികളെയും ബന്ധങ്ങളെയും പരിഹരിക്കപ്പെടാത്ത വികാരങ്ങളും അവയുടെ ആഘാതങ്ങളും നെഗറ്റീവ് അനുഭവങ്ങളും ഉള്‍ക്കൊള്ളുന്ന വൈകാരിക ബാഗേജ് അല്ലെങ്കില്‍ ഇമോഷണല്‍ ബാഗേജ് സ്വാധീനിക്കും. പ്രണയത്തകര്‍ച്ചയും വിശ്വാസവഞ്ചനയും ബാല്യകാലത്ത് നേരിട്ട അവഗണനയും വൈകാരിക ദുരുപയോഗമോ, ക്ഷമയില്ലായ്മയോ, ജോലിസ്ഥലത്തെ സമ്മര്‍ദ്ദമോ പോലെ നിരവധി സ്രോതസ്സുകളില്‍ നിന്നും ഇമോഷണല്‍ ബാഗേജ് ഉണ്ടാകാം. ഇത് ശരീരത്തെയും മനസ്സിലെയും ബാധിക്കുകയും പല ലക്ഷണങ്ങളായി പ്രകടമാകുകയും ചെയ്യും. ഉത്കണ്ഠ, വിഷാദം മുതല്‍ ക്ഷീണം, ദഹന പ്രശ്‌നങ്ങള്‍ തുടങ്ങിയ പല ശാരീരിക ലക്ഷണങ്ങളും ഇമോഷണല്‍ ബാഗേജിനുണ്ട്.

വൈകാരിക പ്രശ്‌നങ്ങള്‍ മനസ്സിനെ ബാധിക്കുന്നത് എങ്ങനെ
വൈകാരികമായ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടില്ലെങ്കില്‍, അത് ഒരാളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെയും ബന്ധങ്ങളെയും വ്യക്തിഗത വളര്‍ച്ചയെയും സാരമായി ബാധിക്കും. പരിഹരിക്കപ്പെടാത്ത വികാരങ്ങള്‍ മനസ്സില്‍ കൊണ്ടുനടക്കുന്നതില്‍ നിന്നുള്ള മാനസിക സമ്മര്‍ദ്ദം വിട്ടുമാറാത്ത സമ്മര്‍ദ്ദം, ഉത്കണ്ഠ, വിഷാദം എന്നിവയിലേക്ക് നയിച്ചേക്കാം. ഈ സമ്മര്‍ദ്ദം അവനവനോട് തന്നെയുള്ള നെഗറ്റീവ് പെരുമാറ്റത്തെയും അവരുടെ ധാരണയെയും മാത്രമല്ല ബാധിക്കുന്നത്, ബന്ധങ്ങളെയും നശിപ്പിക്കുന്നു. ഭൂതകാലത്തെ മോശം വൈകാരികാവസ്ഥകള്‍ മറ്റുള്ളവരുമായി ആഴത്തിലുള്ളതും അര്‍ത്ഥവത്തായതുമായ ബന്ധങ്ങള്‍ രൂപപ്പെടുന്നതിന് തടസ്സമാകും. ഇമോഷണല്‍ ബാഗേജിന്റെ ശാരീരിക പ്രത്യാഘാതങ്ങളും ഒരുപോലെ പ്രധാനമാണ്. വിട്ടുമാറാത്ത സമ്മര്‍ദ്ദവും വൈകാരിക ആഘാതവും കുടല്‍ പ്രശ്നങ്ങളും ദുര്‍ബലമായ പ്രതിരോധശേഷിയും ഉള്‍പ്പെടെ നിരവധി ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കുന്നു. കൂടാതെ, ഭൂതകാലത്തോട് ഒട്ടിനില്‍ക്കുന്നത് വ്യക്തിപരമായ വികാസത്തെയും തടസ്സപ്പെടുത്തുന്നു. അവര്‍ ഭയം, കുറ്റബോധം, ദേഷ്യം എന്നിവയുടെ ചക്രത്തില്‍ കുടുങ്ങിക്കിടക്കും. അതുവഴി വളര്‍ച്ചയ്ക്കും സ്വയം കണ്ടെത്തലിനുമുള്ള സാധ്യതകള്‍ തടസ്സപ്പെടും.
എങ്ങനെ മുക്തരാകാം
മുന്‍കാല മോശം വൈകാരികാവസ്ഥകളില്‍ നിന്നും മുക്തമാകുന്നതിന്, വികാരങ്ങളെ അടിച്ചമര്‍ത്തുന്നതിനുപകരം അവയെ അംഗീകരിക്കുകയും അവ ഉള്‍ക്കൊണ്ടുകൊണ്ട് മുന്നേറുകയും വേണം. ജേണലിംഗ്, തെറാപ്പി, അല്ലെങ്കില്‍ വിശ്വസ്തരോട് മനസ്സ് തുറക്കല്‍ തുടങ്ങിയ വഴികളിലൂടെ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നത് ജീവിതത്തിന് വ്യക്തതയും ആശ്വാസവും നല്‍കും. കൂടാതെ, മൈന്‍ഡ്ഫുള്‍നെസ്സും ധ്യാനവും പരിശീലിക്കുന്നത് വികാരങ്ങളില്‍ തളരാതെ അവയെ നിരീക്ഷിക്കാനുള്ള ഒരു മാര്‍ഗം നല്‍കും. ശ്വസന വ്യായാമങ്ങള്‍, യോഗ, ധ്യാനം തുടങ്ങിയ വിദ്യകള്‍ക്ക് മനസ്സിനെ ശാന്തമാക്കാനും പുതിയൊരു കാഴ്ചപ്പാട് നല്‍കാനും കഴിയും.
വൈകാരികമായ ഭാരം ഒഴിവാക്കുന്നതില്‍ ക്ഷമ ഒരു നിര്‍ണായക ഘട്ടമാണ്. പകയും വിദ്വേഷവും മനസ്സില്‍ നിലനിര്‍ത്തുന്നത് മനസ്സില്‍ നെഗറ്റിവിറ്റി നിലനിര്‍ത്തുകയും വ്യക്തികളെ അവരുടെ ഭൂതകാലത്തില്‍ ഉറപ്പിച്ചു നിര്‍ത്തുകയും ചെയ്യും. സ്വയം ക്ഷമിക്കുക എന്നതിലൂടെ നിങ്ങളുടെ മുന്‍കാല പ്രവൃത്തികളെ ക്ഷമിക്കുക എന്നതല്ല, മറിച്ച് അവരുടെ വികാരങ്ങളുടെ പിടിയില്‍ നിന്ന് മോചനം നേടുക എന്നതാണ്. വളരെ കഠിനമായ വൈകാരിക ആഘാതവുമായി മല്ലിടുന്നവര്‍ക്ക്, പ്രൊഫഷണല്‍ തെറാപ്പി അല്ലെങ്കില്‍ കൗണ്‍സിലിംഗിലൂടെ ആശ്വാസം തോന്നും. വ്യായാമം, നൃത്തം, നടത്തം പോലുള്ള വ്യായാമങ്ങള്‍ മനസ്സിന്റെ സമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ഉള്ളില്‍ കെട്ടിക്കിടക്കുന്ന വികാരങ്ങള്‍ പുറത്തുവിടുന്നതിനും സഹായിക്കും.
ബാധ്യതയായി കാണാതിരിക്കുക
പഴയ അനുഭവങ്ങളോടുള്ള ഒരാളുടെ സമീപനം പുനര്‍നിര്‍വചിക്കുന്നത് അതില്‍ നിന്നും മുക്തരാകാന്‍ ഗണ്യമായി സഹായിക്കും. ഈ അനുഭവങ്ങളെ ഭാരങ്ങളായി കാണാതെ വിലപ്പെട്ട ജീവിത പാഠങ്ങളായി കാണുന്നത് മാനസികമായ ശക്തിയും പ്രതിരോധശേഷിയും നല്‍കും. ജീവിതം മുന്നോട്ടുപോകാന്‍ വികാരങ്ങളെ അംഗീകരിക്കുക, ക്ഷമ പരിശീലിക്കുക, പ്രൊഫഷണല്‍ സഹായം തേടുക, വ്യായാമത്തില്‍ ഏര്‍പ്പെടുക, കാഴ്ചപ്പാടുകള്‍ മാറ്റുക. ഇവയെല്ലാം പരിശീലിക്കുന്നതിലൂടെ, ആളുകള്‍ക്ക് അവരുടെ മുന്‍കാല അനുഭവങ്ങളുടെ പിടിയില്‍ നിന്ന് മുക്തി നേടാന്‍ കഴിയും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്. The image used in the story is AI-generated



Click it and Unblock the Notifications
