Latest Updates
-
2026 സെപ്റ്റംബർ 11: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഇന്നത്തെ രാഹുകാല സമയം ശ്രദ്ധിക്കൂ -
സ്വർണ്ണവിലയിൽ മാറ്റം: കേരളത്തിൽ ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ഈ സമയമാണ് സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ തടിക്കുന്നത്, അതിന്റെ കാരണങ്ങള്‍
വണ്ണവും തടിയും കൊഴുപ്പും ചാടിയ വയറും എല്ലാം എല്ലാവരിലും ആത്മവിശ്വാസക്കുറവ് ഉണ്ടാക്കുന്ന ഒന്ന് തന്നെയാണ്. പലപ്പോഴും അമിതവണ്ണം ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുമ്പോഴാണ് പലപ്പോഴും പലരും ഈ പ്രശ്നത്തെ കൂടുതല്‍ ഗൗനിക്കുന്നത്. അമിതവണ്ണം എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. എന്തുകൊണ്ടാണ് ഇപ്രകാരം അമിതവണ്ണത്തിലേക്ക് എത്തുന്നത്, ആരോഗ്യ പ്രശ്നങ്ങളാണോ ഭക്ഷണത്തിന്റെ പ്രതിസന്ധിയാണോ എന്നുള്ള കാര്യം.
എന്നാല്‍ നാല്പ്പതിന് ശേഷം തടി കൂടുന്ന സ്ത്രീകളെ നാം നിരവധി കണ്ടിട്ടുണ്ട്. എന്താണ് ഇതിന് കാരണം എന്നും എന്തൊക്ക കാരണങ്ങള്‍ കൊണ്ടാണ് ഇത്തരത്തില്‍ സംഭവിക്കുന്നത് എന്നും പലര്‍ക്കും അറിയില്ല. എന്നാല്‍ നാല്‍പ്പതുകള്‍ക്ക് ശേഷം സ്ത്രീകളില്‍ ആര്‍ത്തവ വിരാമം സംഭവിക്കുന്നു. ഈ അവസ്ഥയില്‍ ശാരീരികമായ പല മാറ്റങ്ങളും നിങ്ങള്‍ക്കുണ്ടാവും. ഒരു പരിധി വരെ ഇതിനെ ശ്രദ്ധിക്കാന്‍ എന്തൊക്കെ കാര്യങ്ങള്‍ എന്ന് നോക്കാം. അമിതവണ്ണത്തിന് കാരണമാകുന്നത് പലപ്പോഴും ആര്‍ത്തവ വിരാമം കൂടിയാണ് എന്നതാണ് സത്യം.

ആര്‍ത്തവ വിരാമവും ശരീരഭാരവും
ആര്‍ത്തവ വിരാമവും ശരീരഭാരവും തമ്മില്‍ വളരെ അടുത്ത ബന്ധമാണ് ഉള്ളത്. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അവസ്ഥയിലേക്ക് നിങ്ങള്‍ എത്തുന്നത് പലപ്പോഴും അമിതവണ്ണത്തെ കണക്കാക്കിയാണ്. ഹോര്‍മോണ്‍ മാറ്റങ്ങള്‍ മൂലം ശാരീരിക മാനസിക വെല്ലുവിളികള്‍ ഉയര്‍ത്തുന്ന അവസ്ഥയില്‍ അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി സമയം കണ്ടെത്തുക എന്നത് വളരെയധികം വെല്ലുവിളി നിറഞ്ഞ ഒരു പ്രശ്നം തന്നെയാണ്.
ശരീരഭാരം വര്‍ദ്ധിക്കുന്നതിന് കാരണം
ശരീരഭാരം വര്‍ദ്ധിക്കുന്ന അവസ്ഥയില്‍ നമ്മള് ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. പലപ്പോഴും ഹോര്‍മോണ്‍ മാറ്റങ്ങള്‍ തന്നെയാണ് നിങ്ങളുടെ അമിതവണ്ണത്തെ പ്രശ്നത്തിലാക്കുന്നത്. ഇത് ശരീരത്തില്‍ കൊഴുപ്പ് വര്‍ദ്ധിപ്പിക്കുന്നു. ഇതിന്റെ ഫലമായി അടിവയറ്റിലേക്കും തുടഭാഗത്തും കൂടുതല്‍ കൊഴുപ്പ് അടിഞ്ഞ് കൂടുന്നു. ഇത് പലപ്പോഴും പല രോഗാവസ്ഥകളും ഉണ്ടാക്കുകയും ശരീരഭാരം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
ശരീരഭാരം കുറക്കാന്‍ ശ്രദ്ധിക്കേണ്ടത്
ശരീരഭാരം എന്നത് അതിഭീകരമായ ഒന്ന് തന്നെയാണ്. ആര്‍ത്തവ വിരാമത്തോട് അനുബന്ധിച്ച് സ്ത്രീകളില്‍ ശരീരഭാരം കുറക്കുന്നതിന് വേണ്ടി ഭക്ഷണത്തിന്റെ കാര്യത്തിലാണ് ആദ്യം ശ്രദ്ധ വേണ്ടത്. പ്രോട്ടീന്‍ സമ്പുഷ്ടമായ ഭക്ഷണം കഴിക്കുക എന്നത് തന്നെയാണ് ആദ്യത്തെ കാര്യം. മത്സ്യം, ടോഫു, അവോക്കാഡോ, വെളിച്ചെണ്ണ, ചിക്കന്‍, പനീര്‍, ഫ്ളാക്സ് സീഡുകള്‍ എന്നിവയാണ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത്.
മാനസികാരോഗ്യം പ്രാധാന്യം
മാനസികാരോഗ്യവും ഈ സമയം പ്രധാനപ്പെട്ടതാണ്. പലപ്പോഴും അമിതവണ്ണത്തിലേക്ക് നിങ്ങളെ എത്തിക്കുന്നത് ഇത്തരം അവസ്ഥകള്‍ തന്നെയാണ്. ആദ്യത്തെ കാര്യം സമ്മര്‍ദ്ദം ഇല്ലാതാക്കുക എന്നതാണ്. അതിന് വേണ്ടി യോഗ, പ്രാണായാമം, മെഡിറ്റേഷന്‍ എന്നിവ സ്ഥിരമായി ചെയ്യാം. ഇതെല്ലാം നിങ്ങളുടെ മാനസിക സമ്മര്‍ദ്ദത്തെ ഇല്ലാതാക്കുന്നു. അത് വഴി അമിതവണ്ണത്തേയും കുറക്കാന്‍ സാധിക്കുന്നു.
ഇന്‍സുലിന്‍ അളവ് ശ്രദ്ധിക്കാം
ശരീരത്തില്‍ ഇന്‍സുലിന്റെ അളവ് വര്‍ദ്ധിക്കുന്നതും ഈ പ്രായത്തിലാണ്. പലപ്പോഴും അമിതവണ്ണത്തിന് ഇതും ഒരു കാരണം തന്നെയാണ്. അതോടൊപ്പം കഴിക്കുന്ന ഭക്ഷണത്തില്‍ നിന്ന് കാര്‍ബ്സ് പൂര്‍ണമായും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. കൂടാതെ ഉയര്‍ന്ന ഫൈബര്‍, മിതമായ പ്രോട്ടീന്‍ എന്നിവയെല്ലാം തന്നെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇതോടൊപ്പം തന്നെ വ്യായാമവും സ്ഥിരമാക്കുന്നത് വഴി ആരോഗ്യം മെച്ചപ്പെടുകയും അനാവശ്യ തടിയെ ഇല്ലാതാക്കാന്‍ സാധിക്കുകയും ചെയ്യുന്നു.
വെള്ളം ധാരാളം
വെള്ളം കുടിക്കേണ്ടത് ശരീരത്തിന് അത്യാവശ്യമുള്ള ഒന്നാണ്. എന്നാല്‍ എത്രയൊക്കെ ചൂടാണെങ്കിലും വെള്ളം കുടിക്കുന്ന കാര്യത്തില്‍ പലരും മടി കാണിക്കുന്നു. ഇത് ശരീരത്തിലെ ടോക്സിനെ പുറന്തള്ളാതിരിക്കുകയും ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. പലപ്പോഴും ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കുന്നതും ഗുരുതരാവസ്ഥകള്‍ സൃഷ്ടിക്കുന്നു. അതുകൊണ്ട് തന്നെ ഒരിക്കലും ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കാതിരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അമിതവണ്ണത്തെ ചെറുക്കുന്നതിനും ധാരാളം വെള്ളം കുടിക്കുന്നത് വഴി പരിഹാരം കാണാം.
ആവശ്യത്തിന് ഉറക്കം
പലപ്പോഴും ആര്‍ത്തവ വിരാമ സമയത്തുണ്ടാവുന്ന ആരോഗ്യപ്രശ്നങ്ങൡ മതിയായ ഉറക്കം ശരീരത്തിന് ലഭിക്കാത്തത് അപകടമുണ്ടാക്കുന്നതാണ്. ഉറക്കമില്ലായ്മ എത്രയൊക്കെ പറഞ്ഞാലും ആരോഗ്യത്തെ നശിപ്പിക്കുന്നതാണ്. ഇത് പലപ്പോഴും ഹോര്‍മോണ്‍ തകരാറുകള്‍ വരെ ഉണ്ടാക്കും. ശരീരത്തിന് ആവശ്യത്തിന് ഉറക്കം ലഭിക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ഇത് ആര്‍ത്തവ വിരാമ സമയത്തുണ്ടാവുന്ന ശാരീരിക- മാനസിക പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് സഹായിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
