Latest Updates
-
വീട്ടിൽ തുളസി വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; ഐശ്വര്യത്തിനും ആരോഗ്യത്തിനും വാസ്തു പറയുന്ന വഴികൾ -
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ്
നാല്‍പ്പതിലും ന്യൂജനാണ് മഞ്ജു, ഫിറ്റ്നസ്സിനായി ശ്രദ്ധിക്കുന്നത് ചില കാര്യങ്ങള്‍ മാത്രം
Manju Warrier Fitness: മഞ്ജു വാര്യര്‍ എന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ട നടിയാണ്. സിനിമയില്‍ നിന്ന് ഇടവേള എടുത്ത കാലത്തും മഞ്ജു വാര്യരെ മലയാളി സിനിമയും ആരാധകരും മറന്നിരുന്നില്ല. അവരുടെ വിശേഷങ്ങള്‍ അറിയാന്‍ എന്നും മലയാളികള്‍ക്ക് പ്രിയമാണ്. വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമയില്‍ തിരിച്ചെത്തിപ്പോഴും മറ്റൊരു നടിക്കും ലഭിക്കാത്ത സ്വീകരണമാണ് മഞ്ജു വാര്യര്‍ക്ക് ലഭിച്ചത്. ശക്തമായ കഥാപാത്രങ്ങളിലൂടെയും നിലപാടുകളിലൂടെയും ലുക്കിലൂടെയും ലേഡി സൂപ്പര്‍സ്റ്റാറായി വീണ്ടും മഞ്ജു സിനിമാലോകത്ത് തന്റെ സ്ഥാനമുറപ്പിച്ചു.


നാല്‍പ്പതിലും ന്യൂജനാണ് മഞ്ജു
നാല്‍പ്പത്തിയാറാം വയസ്സിലും ഇരുപതിന്റെ ചുറുചുറുക്കും യുവത്വവുമാണ് ഇന്നും മഞ്ജുവില്‍ നമുക്ക് കാണാനാകുക. മഞ്ജു വാര്യരുടെ ലുക്കും സ്റ്റൈലും 90 കിഡ്സിന് മാത്രമല്ല ജെന്‍ സിയ്ക്കും ഹരമാണ്. വസ്ത്രധാരണമായാലും മെയ്ക്കപ്പ് ആയാലും സിംപിള്‍ എന്നതാണ് മഞ്ജുവിന്റെ നയം. പക്ഷേ അത് അവര്‍ക്ക് ഏറ്റവും ചേര്ച്ചയുള്ളതായിരിക്കും.
ശരീരത്തിന് ഇണങ്ങുന്ന വസ്്ത്രങ്ങളും മുഖത്തിന് ചേരുന്ന മേയ്ക്കപ്പുമാണ് മഞ്ജുവിനെ സ്റ്റൈലിഷ് ആക്കുന്നത്. ലൂസ് ടീഷര്‍ട്ടും ജീന്സുമായാലും ഭംഗിയുള്ള ചുരിദാര്‍ ആയാലും മലയാളികളുടെ പ്രിയപ്പെട്ട കസവുസാരി ആയാലും മഞ്ജു തിളങ്ങും.
ഫിറ്റ്നസ്സ് രഹസ്യം
സിനിമയില്‍ തിരിച്ചെത്തിയതിന് ശേഷം ഫിറ്റ്നസ്സില്‍ ഒരു മാറ്റവും നമുക്ക് മഞ്ജുവില്‍ കാണാനാകില്ല. ഭക്ഷണകാര്യത്തിലെ ശ്രദ്ധയ്ക്കൊപ്പം യോഗയും ഡാന്‍സുമാണ് മഞ്ജുവിന്റെ ഫിറ്റ്നസ്സ് രഹസ്യം. മഞ്ജുവിന്റെ ഫിറ്റ്നസ്സ് രഹസ്യം എന്താണെന്ന് വിശദമായി നോക്കാം.
ഏറ്റവും പ്രിയപ്പെട്ടത് വീട്ടിലുണ്ടാക്കിയ ഭക്ഷണം
ആഹാരകാര്യത്തില്‍ കൃത്യമായ നിഷ്കര്ഷകങ്ങള് മഞ്ജുവിനുണ്ട്. ആരോഗ്യകരമായ ഭക്ഷണങ്ങള്‍ മിതമായി കഴിക്കുക എന്നതാണ് രീതി. ധാരാളം പഴങ്ങളും പച്ചക്കറികളും ആഹാരത്തില്‍ ഉള്‍പ്പെടുത്താറുണ്ടെന്ന് പല അഭിമുഖങ്ങളിലും മഞ്ജു പറഞ്ഞിട്ടുണ്ട്. വേവിച്ച പച്ചക്കറികളേക്കാള് വേവിക്കാത്ത പച്ചക്കറികളും ധാരാളം കഴിക്കും.
പരമാവധി വീട്ടിലുണ്ടാക്കിയ ഭക്ഷണമാണ് മഞ്ജു കഴിക്കാറ്. അമിതമായി എണ്ണയുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കും. വല്ലപ്പോഴും മാത്രമേ പുറത്തുപോയി ഭക്ഷണം കഴിക്കാറുള്ളു.
വെള്ളം ധാരാളം കുടിക്കും
ഭക്ഷണകാര്യത്തിലെ ശ്രദ്ധ പോലെ ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കാറുണ്ട് മഞ്ജു. കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുമെന്നും ആഹാരം കുറച്ച് വെള്ളം കൂടുതല്‍ കുടിക്കാന്‍ ശ്രമിക്കാറുണ്ടെന്നും പല വേദികളിലും മഞ്ജു പറഞ്ഞിട്ടുണ്ട്. ദിവസം ആരംഭിക്കുന്നത് തന്നെ വെള്ളം കുടിച്ചുകൊണ്ടാണ്. ശരീരത്തിലെ കൊഴുപ്പ് ഉരുക്കാനും രാവിലെ ഉന്മേഷം തോന്നാനും രാവിലെ എഴുന്നേല്ക്കുമ്പോള് വെള്ളം കുടിക്കുന്നത് നല്ലതാണ്.
മധുരവും ജങ്ക്ഫുഡും ഇല്ല
മധുരവും ജങ്ക്ഫുഡും കഴിക്കാതിരിക്കാനും മഞ്ജു ശ്രദ്ധിക്കാറുണ്ട്. മധുരം അധികം തനിക്ക് ഇഷ്ടമാറില്ലെന്ന് മഞ്ജു പലപ്പോഴും പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ മധുരം കൊണ്ടുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാറില്ല.
ഡാന്‍സിനോട് എന്നും പ്രിയം
നൃത്തം മഞ്ജുവിന് എന്നും പ്രിയപ്പെട്ടതാണ്. കൂടാതെ കഥകളിയിലും മഞ്ജു പരിശീലനം നേടിയിട്ടുണ്ട്. ഫിറ്റ്നസ്സിന്റെ ഭാഗമായി എന്നും കുറച്ചുനേരം നൃത്തം പരിശീലിക്കുന്നത് പതിവാണ്.
യോഗ
ഡാന്‍സ് കഴിഞ്ഞാല്‍ യോഗയാണ് ഫിറ്റനസ്സിനായി മഞ്ജു ചെയ്യുന്ന മറ്റൊരുകാര്യം. ദിവസവും കുറച്ചുനേരം യോഗം ചെയ്യാറുണ്ട്. ശരീരം ആരോഗ്യത്തോടെ നിലനിര്‍ത്താനും എപ്പോഴും ആക്ടീവായിരിക്കാനും യോഗ സഹായിക്കുന്നു.
ജിമ്മിലെ വ്യായാമം ഇല്ല
ജിമ്മില്‍ പോയി വ്യായാമം നടത്തുന്ന പതിവ് മഞ്ജുവിനില്ല. പക്ഷേ നടത്തം പ്രിയപ്പെട്ട വ്യായാമമാണ്. ദിവസവും ഒരു മണിക്കൂറെങ്കിലും നടക്കാന്‍ ശ്രമിക്കാറുണ്ടെന്ന് മഞ്ജു അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്.
എപ്പോഴും സന്തോഷത്തോടെ ഇരിക്കുക
ഫിറ്റിനസ്സിന് വേണ്ടിയുള്ള കാര്യങ്ങളും ആരോഗ്യകരമായ ഭക്ഷണശീലങ്ങളും കൂടാതെ എപ്പോഴും സന്തോഷമായിരിക്കാന്‍ ശ്രമിക്കുന്നതും മഞ്ജുവിനെ ആക്ടീവ് ആയിരിക്കാന്‍ സഹായിക്കുന്നു. ആരോഗ്യത്തോടെ ജീവിക്കാന്‍ സന്തോഷത്തോടെ ഇരിക്കേണ്ടത് പ്രധാനമാണെന്ന് മഞ്ജു കരുതുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്.



Click it and Unblock the Notifications