Latest Updates
-
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം -
ഒക്ടോബർ 3 നക്ഷത്രഫലം: തിരുവാതിര നക്ഷത്രക്കാർക്ക് ഇന്ന് അനുകൂല സമയം; 27 നക്ഷത്രക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം
നല്ല ചന്ദ്രക്കാരനും മൂവാണ്ടനും കിടിലന്‍ ടേസ്റ്റും അതോടൊപ്പം ആരോഗ്യവും
വേനല്‍ക്കാലം കടുക്കുമ്പോള്‍ പലപ്പോഴും മാങ്ങക്കാലത്തിന് കൂടി തുടക്കം കുറിച്ചിരിക്കുകയാണ്. ഓരോ കാറ്റിലും മാമ്പഴത്തിന്റെ ഗന്ധം എത്തുന്നത് നമ്മുടെ വായിലെ രസമുകുളങ്ങളെ ഉണര്‍ത്തും എന്നതില്‍ സംശയം വേണ്ട. പലപ്പോഴും മാമ്പഴക്കാലം പല ഓര്‍മ്മകള്‍ കൂടിയാണ് ഉണര്‍ത്തുന്നത്. രുചികൊണ്ട് സമ്പന്നമാണെങ്കിലും അതിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് പലപ്പോഴും പലര്‍ക്കും അറിയില്ല എന്നതാണ് സത്യം. അല്‍ഫോന്‍സ്, മല്‍ഗോവ എന്നിവ മാത്രമല്ല നമ്മുടെ നാട്ടിന് പുറങ്ങളിലെ മാങ്ങയും ആരോഗ്യത്തിന്റേയും രുചിയുടേയും കാര്യത്തില്‍ ഒട്ടും പുറകിലല്ല.
കേരളത്തില്‍ ഏതൊക്കെ തരത്തിലുള്ള മാങ്ങകളാണ് ഉള്ളത്. ഇത് എത്രത്തോളം ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നതാണ്, എന്തൊക്കെയാണ് വെറൈറ്റികള്‍, രുചിവൈവിധ്യം എപ്രകാരമാണ് എന്നതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് ഈ ലേഖനം വായിക്കൂ. രുചിയുടെ കാര്യത്തില്‍ ഒട്ടും പുറകിലല്ലാത്ത ഒന്നിനൊന്ന് മെച്ചപ്പെട്ട മാങ്ങകളാണ് നമുക്ക് ചുറ്റും ഉള്ളത്. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

വ്യത്യസ്ത മാങ്ങകള്‍
നമ്മുടെ നാട്ടില്‍ വളരെ പേരുകേട്ട മാങ്ങയാണ് ചന്ദ്രക്കാരന്‍. ഇത് ചെറുതും രുചികരവും വളരെയധികം സുഗന്ധമുള്ളതുമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് സ്ഥിരമായി കഴിക്കുന്നതും ജ്യൂസോ കറിയോ എല്ലാം തയ്യാറാക്കി കഴിക്കാവുന്നതാണ്. ചന്ദ്രക്കാരനോടൊപ്പം തന്നെ രുചിയില്‍ പേര് കേട്ട മറ്റൊരു മാങ്ങയാണ് മൂവാണ്ടന്‍. മാമ്പഴത്തിലെ രാജാവ് എന്ന് തന്നെ വേണമെങ്കില്‍ പറയാം മൂവാണ്ടന്‍ മാങ്ങയെ. ഇത് പച്ചയും പഴുത്തതും എല്ലാം മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പുളിയും മധുരവും ഒരുമിക്കുന്ന രുചിയുള്ള ഈ മാങ്ങ നല്ലതുപോലെ പഴുത്താല്‍ തേന്‍ മധുരമാണ്.
കിളിച്ചുണ്ടന്‍
കിളിച്ചുണ്ടന്‍ മാങ്ങ കഴിക്കുന്നതിലൂടെ നിങ്ങളുടെ നാവിലെ ഓരോ രസമുകുളങ്ങളും ഉണരും എന്ന കാര്യത്തില്‍ സംശയം വേണ്ട. വലുതും ചെറുതുമായ ധാരാളം നാരുകള്‍ ഉള്ള പഴമാണ് കിളിച്ചുണ്ടന്‍ മാമ്പഴം. ഇത് പച്ചയാണെങ്കില്‍ നല്ല രുചിയായിരിക്കും. പഴുത്ത് കഴിഞ്ഞാലാകട്ടെ തേനിന്റെ മധുരമാണ് ഉണ്ടാവുന്നത്. വെള്ളരിമാങ്ങയാണ് മറ്റൊന്ന്. ഇത് പഴുത്തതിനേക്കാള്‍ രുചി പച്ചയായിരിക്കുമ്പോഴാണ്. എങ്കിലും ഈ മാങ്ങളുടെ ആരോഗ്യ ഗുണങ്ങള്‍ നിസ്സാരമല്ല. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.
ആരോഗ്യ ഗുണങ്ങള്‍
പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങളാണ് മാമ്പഴത്തിനുള്ളത്. ഇത് രുചികരം മാത്രമല്ല ആരോഗ്യത്തെ സ്വാധീനിക്കുന്ന നിരവധി ഗുണങ്ങള്‍ അടങ്ങിയതുമാണ്. വിറ്റാമിന്‍ സി കൊണ്ട് സമ്പുഷ്ടമാണ് ഈ മാമ്പഴങ്ങളെല്ലാം തന്നെ ഇത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും ചര്‍മ്മത്തിന് തിളക്കവും ആരോഗ്യവും കരുത്തും വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. സ്ഥിരമായി ഉപയോഗിക്കുന്നവരില്‍ ഒരു തരത്തിലുള്ള അണുബാധകളും ഉണ്ടാവില്ല എന്നതാണ് സത്യം.
മികച്ച ദഹനം
ദഹനാരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ചതാണ് മാമ്പഴങ്ങള്‍. ആമാശയത്തിലെ ആസിഡിന്റെ അളവ് കൃത്യമാക്കുന്നതിനും ആരോഗ്യത്തിനും വേണ്ടി സഹായിക്കുന്നതാണ് മാമ്പഴങ്ങള്‍. ഇത് ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു. അതുമാത്രമല്ല നാരുകള്‍ ധാരാളമുള്ളതിനാല്‍ ഇത് മലബന്ധത്തെ ഇല്ലാതാക്കുന്നതിനും ദഹനാരോഗ്യം മികച്ചതാക്കുന്നതിനും സഹായിക്കുന്നു.
നിര്‍ജ്ജലീകരണത്തെ പ്രതിരോധിക്കും
നിര്‍ജ്ജലീകരണം പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് മാങ്ങ. ഇത് വേനല്‍ക്കാലത്ത് നിര്‍ബന്ധമായും കഴിക്കാവുന്നതാണ്. ഏത് വലിയ പ്രതിസന്ധിക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് മാങ്ങ കഴിക്കുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട. കൂടാതെ ഇതിലുള്ള ആന്റി ഓക്സിഡന്റുകള്‍ കോശങ്ങളെ നാശത്തില്‍ നിന്ന് സംരക്ഷിക്കുന്നു. വാര്‍ദ്ധക്യത്തെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തെ മികച്ചതാക്കുന്നതിനും മാമ്പഴം മികച്ചതാണ്.
കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നു
കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നതാണ് മാമ്പഴം. കാരണം ഇതില്‍ വിറ്റാമിന്‍ എ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതെല്ലാം തന്നെ കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്നതിനും കണ്ണിനുണ്ടാവുന്ന അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നു. അത് മാത്രമല്ല രാസവസ്തുക്കള്‍ ഇല്ലാതെ സ്വാഭാവികമായി പഴുക്കുന്നതിനാല്‍ ഇത് ആരോഗ്യത്തിനും മുതല്‍ക്കൂട്ടാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
