Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
രാത്രിയില്‍ അകാരണമായ ഭയവും ഉത്കണ്ഠയും; കാരണമിതാണ്, പരിഹാരങ്ങളറിയാം
ഉറങ്ങാന്‍ കഴിയാതിരിക്കുക എന്നത് ഒരു മനുഷ്യന് നേരിടുന്ന ഏറ്റവും വലിയ സമ്മര്‍ദ്ദങ്ങളില്‍ ഒന്നാണ്. ഉറക്കമില്ലായ്മ അനുഭവിച്ചവര്‍ക്ക് മാത്രമേ അതിന്റെ ഭീകരത അറിയുകയുള്ളു. അകാരണമായ ഉത്കണ്ഠയും ചില ഭയങ്ങളുമാണ് രാത്രിയിലെ ഉറക്കമില്ലായ്മയുടെ പ്രധാനകാരണം. ഉത്ക്ണ്ഠ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ താളംതെറ്റിക്കുന്ന പ്രധാന മാനസിക അസ്വസ്ഥതകളില്‍ ഒന്നാണ്. ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ ഭയക്കുന്ന ഒരു അവസ്ഥയാണത്. ഹൃദയമിടിപ്പ് കൂടുക, സ്വസ്ഥതയില്ലായ്മ, ഒരുകാര്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതിരിക്കുക, പേശീസമ്മര്ദ്ദം എന്നിവയെല്ലാം ഉത്കണ്ഠയുടെ ലക്ഷണങ്ങളാണ്.

രാത്രിസമയത്തെ ഉത്കണ്ഠ
രാത്രിസമയങ്ങളില്‍ ചിലയാളുകളില്‍ ഉത്കണ്ഠയുണ്ടാക്കുന്ന ചിന്തകള്‍ വന്നുനിറയും. അതുമൂലം ഉറങ്ങാന്‍ കഴിയാത്ത സ്ഥിതിയുണ്ടാകുകയും സമാധാനപൂര്‍ണ്ണമായ ഉറക്കം അസാധ്യമാകുകയും ചെയ്യും. നിരവധിയാളുകള്‍ ഈ പ്രശ്നം അനുഭവിക്കുന്നുണ്ട്. എന്താണ് ഇതിന് കാരണമെന്നും അതിനെ മറികടക്കാനുള്ള പരിഹാരങ്ങള്‍ എന്തെല്ലാമാണെന്നും നോക്കാം.
കാരണങ്ങള്‍
നിശബ്ദത: രാത്രിസമയങ്ങളില്‍ നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്ന തരത്തിലുള്ള പ്രവൃത്തികളും ശബ്ദങ്ങളും കുറവാണ്. നിശബ്ദമായ അത്തരമൊരു അന്തരീക്ഷത്തില്‍ നമ്മെ ശല്യപ്പെടുത്തുന്ന ചിന്തകളിലേക്ക് ശ്രദ്ധ കേന്ദ്രകരിക്കാന്‍ നമ്മള് നിര്‍ബന്ധിതരാകും. അത് ഒന്നിന് പിറകേ ഒന്നായി നമ്മുടെ സമാധാനം കളയും.
കോര്‍ട്ടിസോള്‍ കൂടുന്നത്: സ്ട്രെസ്സ് ഹോര്‍മോണായ കോര്‍ട്ടിസോണ്‍ പകല്‍സമയത്ത് കൂടുതലും രാത്രിയില്‍ കുറവും ആണ് വേണ്ടത്. എന്നാല്‍ പകല്‍ മുഴുവന്‍ സമ്മര്‍ദ്ദത്തിലാകുമ്പോള്‍ കോര്‍ട്ടിസോളിന്റെ അളവ് രാത്രിയില്‍ കുറയുകയില്ല. അതുകൊണ്ടും രാത്രിയില്‍ ഉത്കണ്ഠ അനുഭവപ്പെടാം.
മിന്നിമറയുന്ന ചിന്തകള്‍: രാത്രിസമയത്ത് നമ്മുടെ ഉള്ളില്‍ ചിന്തകള്‍ മിന്നിമറയുകയും കുറിച്ച് അമിതമായി ചിന്തിക്കുകയും സമ്മര്ദ്ദപ്പെടുകയും പരിദേവനപ്പെടുകയും ചെയ്യും. ഇത് ഉത്കണ്ഠയും ഭയവും കൂടാന്‍ കാരണമാകും.
ശാരീരിക അസ്വസ്ഥതകള്‍: ഉത്കണ്ഠ കാരണം ശ്വാസമെടുക്കുന്നതില്‍ ബുദ്ധിമുട്ട്, ഹൃദയമിടിപ്പ് കൂടല്‍, പേശീസമ്മര്ദ്ദം പോലുള്ള ശാരീരിക ബുദ്ധിമുട്ടുകളും അനുഭവപ്പെടാം. ഇതും ഉത്കണ്ഠയുടെ തോത് വര്‍ധിപ്പിക്കും.
മാനസിക സമ്മര്‍ദ്ദം, മറ്റ് പ്രതിസന്ധികള്‍: ജീവിതത്തിലെ പലവിധ പ്രശ്നങ്ങളും പ്രതിസന്ധികളും കാരണം മനസ്സില്‍ അസ്വസ്ഥമായ ചിന്തകള്‍ ഉടലെടുക്കാം. ജോലിയിലെ പ്രശ്നങ്ങളോ കുടുംബപ്രശ്നങ്ങളോ എല്ലാം രാത്രിയില്‍ ഉത്കണ്ഠയ്ക്ക് കാരണമാകും.
പരിഹാരങ്ങള്‍
എഴുന്നേറ്റ് മറ്റ് കാര്യങ്ങള്‍ ചെയ്യുക: കിടക്കയില്‍ തന്നെ കിടന്ന് ചിന്തകള്‍ക്ക് പിന്നാലെ അലയുന്നതിന് പകരം, എഴുന്നേറ്റ് കിടക്കുന്ന മുറി അടുക്കിവെക്കുകയോ അല്ലെങ്കില്‍ മറ്റെന്തെങ്കിലും കാര്യങ്ങള്‍ ചെയ്യുകയോ ചെയ്ത് ശ്രദ്ധയെ വ്യതിചലിപ്പിക്കുക.
എഴുതുക: രാത്രിയിലുണ്ടാകുന്ന ആശങ്കകളും ചിന്തകളും എഴുതിവെച്ച് അവയ്ക്ക് ഒരു രൂപം നല്കാന് ശ്രമിക്കുക. മറ്റൊരു രീതിയില്‍ അവയെ നോക്കിക്കാണാന്‍ ഇതിലൂടെ സാധിക്കും.
റിലാക്സ് ആകുക: ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് മനസ്സിനെ ശാന്തമാക്കുന്ന എന്തെങ്കിലും കാര്യങ്ങള്‍ ചെയ്യുക. ഉദാഹരണത്തിന് പുസ്തകം വായിക്കുകയോ പാട്ട് കേള്‍ക്കുകയോ ഇഷ്ടപ്പെട്ട സീരിസ് കാണുകയോ അങ്ങനെ മനസ്സിന് ഉന്മേഷവും സമാധാനവും നല്കുന്ന കാര്യങ്ങള്‍ ചെയ്യുക.
ശരീരത്തെ അറിയുക: ഇത്തരം ചിന്തകളും ഉത്കണ്ഠയും ഉണ്ടാകുമ്പോള്‍ ശരീരത്തിനുള്ളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനും ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ തിരിച്ചറിയാനും ശ്രമിക്കുക. ഇത് ശരീരവുമായി ഒരു ബന്ധം സ്ഥാപിക്കാനും ശരീരത്തെ നിയന്ത്രിക്കാനും സഹായിക്കും.
ചെയ്യരുതാത്ത കാര്യങ്ങള്‍: ഉറങ്ങുന്നതിന് മുമ്പ് ഒഴിവാക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. ഉദാഹണത്തിന് അമിത ഭക്ഷണം, മദ്യം, കഫീന്‍, പുകയില, സോഷ്യല്‍മീഡിയ, കഠിന വ്യായാമം എന്നിവ ഉറങ്ങുന്നതിന് തൊട്ടുമുമ്പ് ചെയ്യാതിരിക്കുക. ഉറക്കത്തിന് മൂന്നുമണിക്കൂറെങ്കിലും മുമ്പായി ഇവ ചെയ്യാന്‍ ശ്രമിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
