Latest Updates
-
തപ്സി പന്നുവിന്റെ ഫ്ലാറ്റ് ബെല്ലി: സ്പോട്ട് റിഡക്ഷൻ എന്ന മിഥ്യയും നിങ്ങൾ അറിയേണ്ട സത്യങ്ങളും -
സിദ്ധ, സാധ്യ യോഗങ്ങളുടെ അപൂർവ്വ സംഗമം: ഇന്ന് നിങ്ങളുടെ സാമ്പത്തിക നേട്ടങ്ങൾക്കും കരിയർ വളർച്ചയ്ക്കും സുവർണ്ണാവസരം! -
തടി കുറയ്ക്കാൻ ഓടേണ്ട, ഹൃത്വിക് റോഷന്റെ ഈ ഫിറ്റ്നസ് മന്ത്രം മതി; കരുത്ത് കൂടും, മാറ്റം ഉറപ്പ്! -
മഴക്കാലത്ത് ചർമ്മം വില്ലനാകുമോ? അണുബാധയും താരനും തടയാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ -
മഴക്കാലം എത്തി, പനിയും ജലദോഷവും കൂടെ വരുന്നുണ്ടോ? ഈ വീട്ടുവൈദ്യങ്ങൾ അറിഞ്ഞുവെക്കൂ! -
പ്രോട്ടീൻ പൗഡർ വാങ്ങുന്നവർക്ക് മുന്നറിയിപ്പ്! നിങ്ങളുടെ സപ്ലിമെന്റുകൾ സുരക്ഷിതമാണോ? പുതിയ FSSAI നിയമങ്ങൾ ഇങ്ങനെ -
സ്കൂൾ വിദ്യാർത്ഥിനികൾക്ക് ആർത്തവാവധി: ഈ സർക്കാർ നീക്കം പെൺകുട്ടികളുടെ ആരോഗ്യത്തിന് ആശ്വാസമോ അതോ സ്വകാര്യതയ്ക്ക് ഭീഷണിയോ? -
വയറിലെ കൊഴുപ്പ് ടപ്പേന്ന് കുറയ്ക്കാം; ലോക സൈക്കിൾ ദിനത്തിൽ ഈ സൈക്ലിംഗ് പ്ലാനുകൾ പരീക്ഷിച്ചു നോക്കൂ! -
മഴക്കാലത്ത് ചർമ്മം വഷളാകുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ മതി -
ജിമ്മിൽ പോകേണ്ട, കഠിനമായ വർക്കൗട്ടുകളുമില്ല! 54-ാം വയസ്സിൽ മാധവന്റെ ഈ കിടിലൻ ലുക്കിന് പിന്നിലെ അത്ഭുത രഹസ്യം ഇതാണ്
ദോശയും അപ്പവും ഈ വിധം തയ്യാറാക്കൂ! എത്ര കഴിച്ചാലും വണ്ണം കൂടില്ല!
അരി ആഹാരങ്ങള്‍ കഴിച്ചാല്‍ വണ്ണം കൂടും എന്ന ഭയമാണ് പലരിലും ഇന്ന് കാണാന്‍ സാധിക്കുന്നത്. അരി ഏറ്റവും മോശമായ ആഹാരമായി കണക്കാക്കുന്നവരും ധാരാളമാണ്. എന്നാല്‍, ഇത് വെറും തെറ്റിധാരണ മാത്രമാണ്. ശരിയായ വിധത്തില്‍ ശരിയായ അളവില്‍ അരി ആഹാരത്തിന്റെ ഭാഗമാക്കിയാല്‍ വണ്ണവും വയറും കൂടുമെന്ന ഭയം ആവശ്യമേ ഇല്ല. നമ്മുടെ ശരീരം കൃത്യമായി പ്രവര്‍ത്തിക്കണമെങ്കില്‍ ഊര്‍ജം വേണം. ഈ ഊര്‍ജം ലഭിക്കാന്‍ സഹായിക്കുന്ന പ്രധാന ഉറവിടമാണ് അരിയും, അരി ആഹാരങ്ങളും.

മലയാളികള്‍ക്ക് രാവിലെ കഴിക്കാന്‍ ഇഷ്ടപ്പെടുന്ന വിഭവങ്ങളില്‍ ചിലതാണ് ദോശയും, അപ്പവും. ദോശയും സാമ്പാറും, ദോശയും ചട്ണിയും, ദോശയും ചിക്കന്‍ കറിയും, അപ്പവും മുട്ട റോസ്റ്റും, അപ്പവും ചിക്കന്‍ കറിയുമെല്ലാം മലയാളി രുചികളില്‍ ഏറ്റവും പ്രിയപ്പെട്ടവയാണ്. എന്നാല്‍, ഈ ആഹാരങ്ങള്‍ കഴിച്ചാല്‍ ശരീരഭാരം കൂടുമോ എന്ന ഭയമാണ് പലര്‍ക്കും ഉള്ളത്. എന്നാല്‍, ശരീരഭാരം കൂടാത്ത വിധത്തില്‍ അപ്പവും ദോശയും തയ്യാറാക്കി കഴിക്കാവുന്നതാണ്. എങ്ങനെയെന്ന് നോക്കാം.
ദോശ വിശേഷം
മിക്കവര്‍ക്കും ഇഡ്ഡലിയേക്കാള്‍ പ്രിയം ദോശയോടാണ്. ദോശയുണ്ടെങ്കില് അന്നത്തെ പ്രഭാത ഭക്ഷണവും കുശാലായിരിക്കും. ഉഴുന്നും അരിയും ചേര്‍ത്ത് തയ്യാറാക്കുന്ന ദോശയില്‍ പോഷകങ്ങള്‍ ധാരാളമുണ്ട്. എന്നാല്‍, ശരിയായ വിധത്തില്‍ തയ്യാറാക്കി കഴിക്കാത്തതാണ് പലപ്പോഴും ദോശ ഒരു അനാരോഗ്യകരമായ ആഹാരമായി കണക്കാക്കപ്പെടുന്നതിനു പിന്നിലെ കാരണവും.
പ്രോട്ടീന്‍, പൊട്ടാസ്യം, സോഡിയം, ഫാറ്റ്, കാലറി എന്നിവയാല്‍ സമ്പുഷ്ടമാണ് ഉഴുന്ന്. കൂടാതെ, ഗ്ലൂട്ടന്‍ ഫ്രീ ആയിട്ടുള്ള ഒരു ധാന്യം കൂടിയാണ് ഉഴുന്ന്. അതിനാല്‍, ഗ്ലൂട്ടന്‍ അലര്‍ജി ഉള്ളവര്‍ക്ക് വരെ ഉഴുന്ന് ആഹാരത്തിന്റെ ഭാഗമാക്കാവുന്നതാണ്. അരിയും ഉഴുന്നും കൃത്യമായ അളവില്‍ ചേര്‍ത്ത് അരച്ചെടുക്കുമ്പോഴാണ് ദോശ മാവ് തയ്യാറാകുന്നത്. പുളിപ്പിച്ച് എടുക്കുന്നതിനാല്‍ തന്നെ, പ്രോബയോട്ടിക്കും ദോശയില്‍ അടങ്ങിയിരിക്കുന്നു.
ദോശ ആരോഗ്യകരമാക്കാന്‍
പലവിധത്തില്‍ നമുക്ക് ദോശ ആരോഗ്യകരമായി തയ്യാറാക്കാന്‍ സാധിക്കും. ദോശ മാവ് ഉപയോഗിച്ച്, ഊത്തപ്പം തയ്യാറാക്കുന്നത് വളരെ നല്ലതാണ്. ദോശമാവ് കട്ടിയില്‍ പരത്തി, ഇതിനുമുകളില്‍ പച്ചക്കറികള്‍ ധാരാളം ചേര്‍ക്കണം. നിങ്ങള്‍ക്ക് ഇഷ്ടമുള്ള പച്ചക്കറികള്‍ ചേര്‍ക്കാവുന്നതാണ്.
റാഗിപ്പൊടി ഉപയോഗിച്ച് ദോശ തയ്യാറാക്കുന്നതും വളരെ നല്ലതാണ്. വളരെ കുറച്ച് മാത്രം അരി എടുക്കുക. അരി താല്പര്യമില്ലാത്തവര്ക്ക് റാഗി മാത്രം എടുക്കാവുന്നതാണ്. മുഴുവന്‍ റാഗി തലേ ദിവസം അരിയും ഉഴുന്നും കുതിര്‍ക്കാന്‍ വെയ്ക്കുന്നതിന്റെ കൂടെ കുതിരാന്‍ വെയ്ക്കുക. പിറ്റേ ദിവസം അരി, റാഗി, ഉഴുന്ന്, കുറച്ച് ഉലുവ, അവല് കുതിര്‍ത്തത് എന്നിവ ചേര്‍ത്ത് അരച്ച് പുളിപ്പിക്കാന്‍ വെയ്ക്കുക. ഈ ദോശ അധികം എണ്ണ ചേര്‍ക്കാതെ തയ്യാറാക്കി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ദോശമാവില്‍ പച്ചക്കറികള്‍ ചേര്‍ക്കാവുന്നതാണ്.
കറികള്‍
ദോശയുടെ കൂടെ തേങ്ങാ ചട്ണി ചേര്‍ത്ത് കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.അതുപോലെ, ഉരുളക്കിഴങ്ങ് ബാജി തയ്യാറാക്കി കഴിക്കാതിരിക്കാനും ശ്രദ്ധിക്കുക. ചിലര്‍, മസാല ദോശയാക്കി കഴിക്കുന്നതും കാണാം. ഇതും ഒഴിവാക്കുക. ഇതിനുപകരം, ചിക്കന്‍ അധികം എണ്ണ ചേര്‍ക്കാതെ വേവിച്ചത് ചേര്‍ത്ത് കഴിക്കാവുന്നതാണ്. അതുപോലെ, ധാരാളം പ്രോട്ടീന്‍ അടങ്ങിയ ആഹാരങ്ങളുടെ കൂടെ ദോശ കഴിക്കാവുന്നതാണ്. സാമ്പാര്‍ ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്. ചിലര്‍ സാമ്പാറിലെ കഷ്ണങ്ങള്‍ എടുക്കുന്നതിന് പകരം, ചാറ് മാത്രം കോരിയെടുക്കും. ഈ ശീലം മാറ്റുക. കഷ്ണങ്ങള്‍ ചേര്‍ത്ത് ദോശ കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത്തരത്തില്‍ കഴിക്കുമ്പോള്‍ വയര്‍ വേഗത്തില്‍ നിറയുകയും, ദോശ അമിതമായി കഴിക്കുന്നത് തടയാന്‍ സഹായിക്കുകയും ചെയ്യുന്നതാണ്. ഇത് അമിതവണ്ണം ഒഴിവാക്കാന്‍ സഹായിക്കും.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ദോശ തയ്യാറാക്കുമ്പോള്‍ നോണ്‍സ്റ്റിക്ക് പാത്രത്തില്‍ തയ്യാറാക്കാന്‍ ശ്രദ്ധിക്കുക. ഇത്തരത്തില്‍ തയ്യാറാക്കുമ്പോള്‍ എണ്ണ ഉപയോഗിക്കാതെ ദോശ തയ്യാറാക്കാന്‍ സാധിക്കുന്നതാണ്. അതുപോലെ, എണ്ണ ഉപയോഗിക്കുമ്പോള്‍ വളരെ കുറഞ്ഞ അളവില്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കേണ്ടതും അനിവാര്യമാണ്. ദോശയില്‍ നെയ്യ് ചേര്‍ക്കാതിരിക്കുക.
പൂപോല്ത്തെ അപ്പം
അപ്പം ഇഷ്ടപ്പെടുന്ന നിരവധി ആളുകളുണ്ട്. എന്നാല്‍, അരിമാവ് പുളിപ്പ് തയ്യാറാക്കുന്നതിനാല്‍, വണ്ണം വെയ്ക്കുമോ എന്ന ഭയമാണ് ഒട്ടുമിക്ക ആളുകള്‍ക്കും ഉള്ളത്. വണ്ണവും വയറും അമിതമാകാതെ, അപ്പം തയ്യാറാക്കാന്‍ സാധിക്കും. ഇതിനായി, റാഗി കൊണ്ട് അപ്പം തയ്യാറാക്കാവുന്നതാണ്. അരിയ്ക്ക് പകരം റാഗി കുതിര്‍ത്ത് അരച്ച്, അതില്‍ നാളികേരവും, കുറച്ച് ചോറും, യീസ്റ്റ്, അല്ലെങ്കില്‍ പുളിപ്പിച്ച നാളികേര വെള്ളം എന്നിവ ചേര്‍ത്ത് മഷിപോലെ അരച്ചെടുക്കണം. അതിനുശേഷം പുളിപ്പിക്കാന്‍ വെയ്ക്കുക. ഈ മാവ് ഉപയോഗിച്ച് അപ്പം തയ്യാറാക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. റാഗിയില്‍ നാരുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ, വളരെ വേഗത്തില്‍ വയര്‍ നിറയുന്നതിന് സഹായിക്കുന്നു.
കറികള്‍ ശ്രദ്ധിക്കണേ!
അപ്പത്തിന്റെ കൂടെ ധാരാളം പച്ചക്കറികള്‍ ചേര്‍ത്ത കുറുമ കൂട്ടി കഴിക്കുന്നത് നല്ലതാണ്. അതുപോലെ. ചിക്കന്‍ കുറുമ എന്നിവയും നല്ലതു തന്നെ, മുട്ട കറി ചേര്‍ത്ത് കഴിക്കുന്നവര്‍ ഗ്രേവി കുറച്ച് മാത്രം എടുക്കുക. മുട്ടയുടെ അളവ് വര്‍ദ്ധിപ്പിക്കാന്‍ ശ്രദ്ധിക്കുക. അതുപോലെ, പച്ചക്കറികള്‍ ചേര്‍ത്ത സാലഡ് അപ്പത്തിന്റെ കൂടെ കഴിക്കാന്‍ ശ്രദ്ധിക്കുക.
ഇവ മറക്കരുത്
രാവിലെ ആഹാരം കഴിക്കുമ്പോള്‍ ഇവയുടെ കൂടെ ചായ, വെള്ളം എന്നിവ കുടിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ചായ കുടിക്കുന്നത് ദഹന പ്രശ്നങ്ങള്‍ക്ക് കാരണമാണ്. ദഹന പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നത് അമിതവണ്ണത്തിലേയ്ക്ക് നയിക്കും. ഏതൊരു ആഹാരം കഴിക്കുമ്പോഴും, അതില്‍ പച്ചക്കറികള്‍, പ്രോട്ടീന്‍ ഘടകങ്ങള്‍ ധാരാളം ചേര്‍ക്കാന്‍ ശ്രമിക്കുക. അമിതമായി കഴിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. കൃത്യമായ അളവില്‍ കഴിച്ചാല്‍ വണ്ണവും വയറും കൂടുകയില്ല.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications