Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ചെറുപ്പക്കാരില്‍ പക്ഷാഘാതം കൂടുന്നോ? അതിന്റെ കാരണങ്ങള്‍ ഇതാണ്: വിദഗ്ധാഭിപ്രായം അറിയാം
ഇന്നത്തെ കാലത്ത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാവുന്നു. അതില്‍ ഏറ്റവും അപകടകരമായ അവസ്ഥയാണ് പക്ഷാഘാതം. എന്നാല്‍ പക്ഷാഘാതത്തിന് പിന്നിലെ ചില കാരണങ്ങള്‍ പലര്‍ക്കും അറിയില്ല. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, സ്വയം പ്രതിരോധ രോഗങ്ങള്‍ എന്നിവയെല്ലാം ഇതിന്റെ കാരണങ്ങളില്‍ പെടുന്നു. പലപ്പോഴും തലച്ചോറിലെ രക്തക്കുഴലുകള്‍ പൊട്ടുകയോ അല്ലെങ്കില്‍ അതിന് ബ്ലോക്ക് വരുകയോ ചെയ്യുമ്പോഴാണ് പക്ഷാഘാതം സംഭവിക്കുന്നത്. എന്നാല്‍ ഇത് അപകടകരമായ അവസ്ഥയാണ് പലരിലും ഉണ്ടാക്കുന്നത്. പലപ്പോഴും മരണത്തിലേക്ക് വരെ എത്തുന്നതിന് കാരണമാകുന്നു. പ്രത്യേകിച്ച് ചെറുപ്പക്കാരിലാണ് ഇത് പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കുന്നത്.
രക്തയോട്ടം നിലയ്ക്കുന്നത് തലച്ചോറിലെ കോശങ്ങള്‍ക്ക് നാശം വരുത്തുന്നു. ഇത് സ്ഥിരമായ നാശമോ അല്ലെങ്കില്‍ അസ്ഥിരമായതോ ആയ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. പ്രായമായവരിലാണ് പക്ഷാഘാതം കാണാറുള്ളതെങ്കിലും പലപ്പോഴും ചെറുപ്പക്കാരിലും പക്ഷാഘാതത്തിന്റെ സാധ്യത വളരെ കൂടുതലാണ്. ഏത് പ്രായത്തിലുള്ളവര്‍ക്കും പക്ഷാഘാതം സംഭവിക്കാം. യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ (CDC) അനുസരിച്ച്, 15 നും 49 നും ഇടയിലുള്ളവരില്‍ ഏഴില്‍ ഒരാള്‍ക്ക് എന്ന തോതിലാണ് രോഗാവസ്ഥയുണ്ടാവുന്നത്.

വിദഗ്ധാഭിപ്രായം
ഗുരുഗ്രാമിലെ പാരാസ് ഹോസ്പിറ്റലിലെ സീനിയര്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. വികാശ് ഗോയലിന്റെ അഭിപ്രായ പ്രകാരം പക്ഷാഘാതം തടയുന്നതിനും ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിനും വേണ്ടി ചില കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതാണ്. അത് മാത്രമല്ല ഇത് നിങ്ങളില്‍ എപ്രകാരമാണ് അവബോധം നിലനിര്‍ത്തുന്നത് എന്നും അറിയണം. പലപ്പോഴും മറഞ്ഞിരിക്കുന്ന പല രോഗങ്ങളെക്കുറിച്ചാണ് ഇത് വഴി മനസ്സിലാക്കാന്‍ സാധിക്കുന്നത്. അത് മാത്രമല്ല വളരെയധികം അപകടകരമായ അവസ്ഥയാണ് ഇത് മൂലം ഉണ്ടാവുന്നതും.
നിശബ്ദ കൊലയാളി
ഒരിക്കലും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ പലരും വേണ്ട രീതിയില്‍ കണക്കാക്കുന്നില്ല. അതില്‍ പലപ്പോഴും അപകടാവസ്ഥ ഒളിഞ്ഞിരിപ്പുണ്ട് എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിശബ്ദ കൊലയാളി എന്ന് പറയുന്നത്. ഇത് നിങ്ങളില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. പലപ്പോഴും അപകടം ഉണ്ടാവുന്നത് വരെ ശരീരം ലക്ഷണങ്ങള്‍ ഒന്നും തന്നെ കാണിക്കുകയില്ല. നിയന്ത്രണാതീതമായ രക്തസമ്മര്‍ദ്ദം പലപ്പോഴും ഭാവിയില്‍ ഹൃദയാരോഗ്യത്തെ ബാധിക്കുകയും അത് വഴി തലച്ചോറിലേക്കുള്ള രക്തയോട്ടത്തിന് പ്രതിസന്ധിയുണ്ടാക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കേണ്ടതായി വരുന്നു.
ശ്രദ്ധിക്കേണ്ടത്
രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുന്ന കാര്യത്തില്‍ വളരെയധികം ശ്രദ്ധ ചെലുത്തണം. അതില്‍ തന്നെ കുറഞ്ഞ ഉപ്പ് ശീലമാക്കുക, അതോടൊപ്പം പതിവായി രക്തസമ്മര്‍ദ്ദം പരിശോധിക്കുകയും ചെയ്യുക. കൂടാതെ വ്യായാമം ചെയ്യുകയും യോഗ, ധ്യാനം പോലുള്ളവ ശീലമാക്കുകയും ചെയ്യുക. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ഒരു കാരണവശാലും ഈ ലക്ഷണങ്ങളെ ഒഴിവാക്കരുത്. അത് അപകടകരമായ അവസ്ഥയിലേക്കാണ് എത്തിക്കുന്നത് എന്നാണ് ഡോക്ടര്‍ പറയുന്നത്.

ശ്രദ്ധിക്കേണ്ടത് ഇതെല്ലാം
പലപ്പോഴും നിങ്ങളില്‍ നിര്‍ണയിക്കാന്‍ സാധിക്കാത്ത തരത്തിലുള്ള ഹൃദയ പ്രശ്നങ്ങള്‍ പല വിധത്തിലുള്ള അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നു. അതില്‍ തന്നെ ഏട്രിയല്‍ ഫിബ്രിലേഷന്‍ (AFib), പേറ്റന്റ് ഫോറാമെന്‍ ഓവലെ (PFO) എന്നിവ അതീവ ഗുരുതരാവസ്ഥയുണ്ടാക്കുന്നതാണ്. AFib പോലുള്ള പ്രശ്നങ്ങള്‍ നിങ്ങളുടെ ഹൃദയത്തില്‍ രക്തം കട്ടപിടിക്കാന്‍ ഉള്ള സാഹചര്യം ഉണ്ടാക്കുന്നു. അത് മാത്രമല്ല ഇത് തലച്ചോറിലേക്ക് നീങ്ങുകയും പക്ഷാഘാതത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു.
രക്തം കട്ട പിടിക്കുന്നത്
രക്തം കട്ട പിടിക്കുന്നത് പലപ്പോഴും അപകടകരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്. ഇതില്‍ തന്നെ ത്രോംബോഫീലിയ, സിക്കിള്‍ സെല്‍ രോഗം തുടങ്ങിയ അവസ്ഥകള്‍ രക്തം വേഗത്തില്‍ കട്ടപിടിക്കുന്നതിലേക്ക് എത്തിക്കുന്നു. ഇത് തലച്ചോറിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുത്തുകയും പലപ്പോഴും അപ്രതീക്ഷിതമായി പക്ഷാഘാതം എന്ന അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.
നിര്‍ദ്ദേശങ്ങള്‍ പാലിക്കുക
കൃത്യമായ നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടത് അനിവാര്യമാണ്. രക്തം കട്ട പിടിക്കുന്ന രോഗങ്ങള്‍ നിങ്ങളില്‍ പാരമ്പര്യമായി ഉണ്ടെങ്കില്‍ അതിനെക്കുറിച്ച് മനസ്സിലാക്കുകയും കൃത്യമായ പരിശോധന നടത്തുകയും ചെയ്യേണ്ടതാണ്. അത് മാത്രമല്ല ആരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുക. അത് മാത്രമല്ല അപകട സാധ്യത കുറയ്ക്കുന്നതിന് വേണ്ടി ധാരാളം വെള്ളം കുടിക്കുകയും കൃത്യമായി ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും ചെയ്യേണ്ടതാണ്. പുകവലിക്കുന്നവരും മദ്യപിക്കുന്നവരും ആ ശീലത്തെ ഉടന്‍ തന്നെ നിര്‍ത്തേണ്ടതാണ്. അത് മാത്രമല്ല അപകടകരമായ പല അവസ്ഥകളും ഇത് മൂലം സംഭവിക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
