Latest Updates
-
നയൻതാരയ്ക്കൊപ്പം അഭിനയിക്കാൻ സൽമാൻ ഖാൻ കുറച്ചത് 8 കിലോ; വൈറലായി താരത്തിന്റെ പുതിയ ലുക്ക്! -
കടുത്ത വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും! -
വേനൽച്ചൂടിൽ തളർന്നുപോകരുത്! ശരീരതാപം പെട്ടെന്ന് കുറയ്ക്കാൻ ഈ പാനീയങ്ങൾ പരീക്ഷിക്കൂ -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? ഈ മാറ്റങ്ങൾ വരുത്തിയില്ലെങ്കിൽ പണി പാളും! -
തിരക്കുകൾക്കിടയിലും മക്കളുടെ ആരോഗ്യം മറക്കരുത്; 14 വയസ്സുള്ള പെൺകുട്ടികൾക്കായി ഈ ഞായറാഴ്ച സൗജന്യ വാക്സിനേഷൻ! -
തടി കുറയ്ക്കാൻ GLP-1 ഇഞ്ചക്ഷൻ തേടി ഓടുകയാണോ? അറിയാതെ പോകരുത് ഈ അപകടങ്ങൾ! -
വേനൽച്ചൂടിൽ ചർമ്മം കരിഞ്ഞുപോകുമോ? സൺസ്ക്രീൻ വാങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ, മികച്ച ഡീലുകൾ ഇതാ -
മെയ് 11-ന് ചൊവ്വയുടെ അഗ്നിപ്രവേശം: മേടം രാശിയിലേക്ക് മാറുമ്പോൾ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്, ഈ മാറ്റം ശ്രദ്ധിക്കൂ -
ശനിയാഴ്ച ആകാശത്ത് അപൂർവ്വ സംഗമം; കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾക്ക് തയ്യാറെടുക്കൂ! -
2026 മെയ് 9 മുതൽ ജീവിതം മാറും: വ്യാഴം കർക്കടകത്തിലേക്ക്, ഈ 3 രാശിക്കാർക്ക് ഇനി ധനമഴ!
30 ദിനത്തില്‍ വയറിലെ കൊഴുപ്പുരുക്കാം, സ്ഥിരമാക്കാം ഈ പാനീയം
അമിതവണ്ണവും കുടവയറും പലരിലും അസ്വസ്ഥത ഉയര്‍ത്തുന്നതാണ്. പലപ്പോഴും അപകടകരമായ അവസ്ഥ നിങ്ങളുടെ ആരോഗ്യത്തിലുണ്ടാവുന്നു. തടി കുറയ്ക്കുന്നതിനും വയറിനെ കുറയ്ക്കുന്നതിനും വേണ്ടി ചില കാര്യങ്ങള്‍ നമുക്ക് തുടക്കത്തില്‍ തന്നെ ശ്രദ്ധിക്കാം. ശരീരഭാരത്തെ വരുതിയില്‍ ആക്കുന്നതിന് വേണ്ടി ജിമ്മില്‍ ഇനി മണിക്കൂറുകളോളം ചിലവഴിക്കുന്നവരാണോ നിങ്ങള്‍? എന്നാല്‍ ഇനി ഭക്ഷണത്തിലും അല്പം ശ്രദ്ധിച്ചാല്‍ പല രോഗാവസ്ഥകളില്‍ നിന്നും പെട്ടെന്ന് പരിഹാരം കാണാവുന്നതാണ്.
ശരീരഭാരം കുറയ്ക്കുന്നതിന് വേണ്ടി 30 ദിവസം ഇനി പറയുന്ന പാനീയങ്ങള്‍ ശീലമാക്കാവുന്നതാണ്. അതിന് എപ്രകാരം ശ്രദ്ധിക്കണം, എന്തൊക്കെയാണ് അറിഞ്ഞിരിക്കേണ്ടത് എന്ന് നോക്കാം. ഇനി പറയുന്ന പാനീയം കഴിക്കുന്നത് വഴി നിങ്ങളുടെ മെറ്റബോളിസം വര്‍ദ്ധിക്കുകയും ആരോഗ്യവും കുടവയറിനെ പ്രതിരോധിക്കുകയും ചെയ്യാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

തയ്യാറാക്കുന്നത് എങ്ങനെ?
ഉലുവ - അല്പം
മഞ്ഞള്‍പ്പൊടി -ഒരു നുള്ള്
അയമോദകം - അല്പം
പെരുംജീരകം - ആവശ്യത്തിന്
കറുവപ്പട്ട -അല്പം
തയ്യാറാക്കുന്നത് എങ്ങനെ?
എല്ലാ ചേരുവകളും നല്ലതുപോലെ വറുത്ത് പൊടിച്ചെടുക്കേണ്ടതാണ്. അതിന് ശേഷം വായുകടക്കാത്ത രീതിയില്‍ ഒരു പാത്രത്തില്‍ സൂക്ഷിച്ച് വെക്കേണ്ടതാണ്. എല്ലാ ദിവസവും അല്പം ചൂടുവെള്ളത്തില്‍ ഒരു നേരത്തെ ഭക്ഷണത്തിന് അരമണിക്കൂര്‍ മുന്‍പായി ചേര്‍ത്ത് കുടിക്കേണ്ടതാണ്. ഇത് ദിവസവും രണ്ട് നേരം ഒരു മാസം കുടിച്ചാല്‍ ഇത് വയറിലെ കൊഴുപ്പ് ഉരുക്കി കളയുന്നതിന് സഹായിക്കുന്നു.
ഗുണങ്ങള്‍
കുടവയര്‍ കുറയ്ക്കുന്ന കാര്യത്തില്‍ ഏറ്റവും മികച്ചതാണ് ഈ പാനീയം. ഇത് സ്ഥിരമായി ഒരു മാസം കുടിക്കുന്നത് വഴി നിങ്ങളുടെ ആരോഗ്യം മികച്ചതാവും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഈ മാജിക് പാനീയത്തെക്കുറിച്ച് ന്യൂട്രീഷനിസ്റ്റ് ദേവയാനി തന്റെ stayfitwithdevyani എന്ന് ഇന്‍സ്റ്റഗ്രാം പേജില്‍ പറയുന്നു. ഇത് കൊഴുപ്പിനെ കുറയ്ക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നു. കുടവയറിനെ കുറയ്ക്കുന്നതോടൊപ്പം തന്നെ അത് വഴി നിങ്ങളുടെ അമിതവണ്ണത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഈ പാനീയം.

മികച്ച മെറ്റബോളിസം
മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും ഈ പാനീയം ശീലമാക്കാവുന്നതാണ്. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നത് വഴി നിങ്ങളുടെ ആരോഗ്യം മികച്ചതാവുകയും അത് മാത്രമല്ല മെറ്റബോളിസത്തെ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. എളുപ്പത്തില്‍ ശരീരഭാരം കുറയ്ക്കുക എന്നത് അത്ര നല്ലതല്ല. അതിന് വേണ്ടി കുറുക്ക് വഴികള്‍ തേടുന്നതും അനാരോഗ്യം ഉണ്ടാക്കും. എന്നാല്‍ ഇനി നിങ്ങളുടെ അധികകിലോ കുറയ്ക്കുന്നതിനും ആരോഗ്യത്തിനും സഹായിക്കുന്നതാണ് എന്തുകൊണ്ടും ഈ പാനീയം.
കുടലിന്റെ ആരോഗ്യത്തിന്
കുടലിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും മികച്ചതാണ് എന്തുകൊണ്ടും ഈ പാനീയം. ഇത് സ്ഥിരമായി കുടിക്കുന്നത് വഴി നിങ്ങള്‍ക്ക് കുടലിന്റെ ആരോഗ്യം മികച്ചതാവുകയും മികച്ച ദഹനത്തിനും സാധിക്കുന്നു. ആരോഗ്യം എപ്പോഴും മികച്ചതാക്കി വെക്കുക എന്നതാണ് ഈ പാനീയത്തിന്റെ ലക്ഷ്യം, അതിന് നിങ്ങളെ സഹായിക്കുന്നു വീട്ടില്‍ തയ്യാറാക്കാവുന്ന ഈ പാനീയം. എളുപ്പത്തില്‍ തടി കുറയ്ക്കുന്നതിന് വേണ്ടി സഹായിക്കുന്നതാണ് ഈ പാനീയം എന്ന കാര്യത്തില്‍ സംശയം വേണ്ട.
ശ്രദ്ധിക്കേണ്ടത്
എന്നാല്‍ ഒരു ദിവസത്തില്‍ പെട്ടെന്ന് ആരോഗ്യം മികച്ചതാക്കുന്നതിനും തടി കുറയ്ക്കുന്നതിനും വേണ്ടി എന്തെങ്കിലും മാറ്റങ്ങള്‍ ഡയറ്റില്‍ വരുത്തുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കണം. ഇത് എന്തെങ്കിലും തരത്തിലുള്ള അലര്‍ജിയുണ്ടാക്കുന്നതാണോ അല്ലയോ എന്ന കാര്യം ആദ്യം മനസ്സിലാക്കേണ്ടതാണ്. അതിന് ശേഷം മാത്രം ഇക്കാര്യങ്ങള്‍ ചെയ്യണം. അതിന് മുന്‍പായി ഒരു ഡോക്ടറെ കണ്ടതിന് ശേഷം മാത്രം ഈ പാനീയം ശീലമാക്കുക. എന്തെങ്കിലും തരത്തിലുള്ള അലര്‍ജിയുണ്ടെങ്കില്‍ ഇത് ഒഴിവാക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications