Latest Updates
-
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം
മലയാളികള്‍ക്ക് എന്ത് ചിയ സീഡ്സ്? വണ്ണം കുറയ്ക്കാന്‍ ഈ നാടന്‍ ചേരുവകളുള്ള വെള്ളം വെറും വയറ്റില്‍ കുടിക്കൂ
പലപ്പോഴും വണ്ണം കുറയ്ക്കാനുള്ള ആഹാരങ്ങള്‍ നോക്കുമ്പോള്‍ പലതിലും വാങ്ങാന്‍ സാധിക്കാത്തതും, അല്ലെങ്കില്‍ മലയാളികള്‍ക്ക് പരിചയം ഇല്ലാത്തതുമായ സാധനങ്ങളുടെ പേരുകള്‍ പതിവായിരിക്കും. ഇത്തരം പേരുകള്‍ കാണുമ്പോള്‍ തന്നെ മനംമടുപ്പാണ് പലര്‍ക്കും. എന്നാല്‍, നമ്മുടെ ചുക്കും, മഞ്ഞളും ചേര്‍ത്ത് തയ്യാറാക്കുന്ന പാനീയങ്ങള്‍ പതിവാക്കിയാലും വണ്ണം കുറയ്ക്കാന്‍ സാധിക്കും. ഇത്തരത്തിലുള്ള പാനീയങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം.

ചുക്കുവെള്ളം
ഒരു ചുമ വന്നാല്‍ പോലും മാറ്റിയെടുക്കാന്‍ ചുക്ക് വേണം. ഈ ചുക്ക് കഫക്കെട്ടും, പനിയും മാറ്റാന്‍ മാത്രമല്ല, ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നതാണ്. ആഹാരത്തിന് ശേഷം അല്ലെങ്കില്‍, ആഹാരം കഴിക്കുന്നതിന് അരമണിക്കൂര്‍ മുന്‍പ് ചുക്കിട്ട് തിളപ്പിച്ച വെള്ളം സാവധാനത്തില്‍ കുടിക്കുക. ഇത്തരത്തില്‍ കുടിക്കുന്നത് ദഹന പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ വളരെയധികം സഹായിക്കുന്നതാണ്. കാരണം, ദഹന പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നത് ശരീരത്തില്‍ വീക്കം വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. ശരീരത്തില്‍ വീക്കം വര്‍ദ്ധിക്കുന്നതാണ് അമിതവണ്ണത്തിന് കാരണമാകുന്നു. എന്നാല്‍, ചുക്കുവെള്ളം കുടിക്കുന്നത് ദഹന പ്രശ്നങ്ങള്‍ കുറയ്ക്കുന്നു. അതിനാല്‍, ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നതാണ്.
ജീരക വെള്ളം
ചില വീടുകളില്‍ സര്‍വ്വസാധാരണയായി വെള്ളം ചൂടാക്കുമ്പോള്‍ അതില്‍ ജീരകം ചേര്‍ക്കാറുണ്ട്. ജീരകം ചേര്‍ത്ത വെള്ളം പതിവായി കുടിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. അതുപോലെ, ശരീരഭാരം കുറയ്ക്കാന്‍ നോക്കുന്നവര്‍ ജീരക വെള്ളം വെറും വയറ്റില്‍ എന്നും രാവിലെ കുടിക്കുന്നത് നല്ലതാണ്. കുറച്ച് ജീരകവും, ജീരകം ചേര്‍ത്ത് തിളപ്പിച്ച വെള്ളവും പതിവാക്കിയാല്‍ വിശപ്പ് കുറയുന്നതായിരിക്കും. ദഹനം കൃത്യമായി നടക്കാന്‍ സഹായിക്കുന്നതാണ്. അതുപോലെ രക്തത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. കൂടാതെ, പ്രമേഹം നിയന്ത്രിക്കാനും ജീരക വെള്ളം സഹായിക്കുന്നു. അതിനാല്‍ ജീരകവെള്ളം പതിവാക്കുന്നത് വളരെ നല്ലതാണ്.
മഞ്ഞളും പാലും
രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ മഞ്ഞളില്‍ പാല് ചേര്‍ത്ത് കുടിക്കുന്ന ഒട്ടനവധി ആളുകളുണ്ട്. ഇതേ രീതിയില്‍ എന്നും പതിവായി രാവിലെ കുടിച്ചാല്‍ വിശപ്പ് കുറയുന്നതായിരിക്കും. കൂടാതെ, പാലില്‍ കുറച്ച് കറുവാപ്പട്ടയും ചേര്‍ത്ത് തിപ്പിക്കണം. കറുവാപ്പട്ട ശരീരത്തിലെ വീക്കം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. അതിനാല്‍, ഇവ വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്നു.
കറുവാപ്പട്ട തേന്‍
ഒരു ഗ്ലാസ്സ് വെള്ളത്തില്‍ രണ്ട് കഷ്ണം കറുവാപ്പട്ട ചേര്‍ത്ത് തിളപ്പിക്കുക. ഈ വെള്ളം ഒന്ന് ചുടാറി കഴിയുമ്പോള്‍ ഇതില്‍ തേന്‍ ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ കുടിക്കുക. എന്നും പതിവായി ഈ വെള്ളം കുടിക്കുന്നത് ശരീരത്തിലെ വീക്കം കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. അതുപോലെ, വിശപ്പ് കുറയ്ക്കുന്നു. അതിനാല്‍ വണ്ണവും വയറും കുറയ്ക്കാന്‍ ഈ വെള്ളം സഹായിക്കുന്നതാണ്.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
