Latest Updates
-
ഓഗസ്റ്റ് മാസത്തിൽ വീട്ടിൽ ഐശ്വര്യം നിറയാൻ ചൂല് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ രഹസ്യം അറിയൂ -
ഓഗസ്റ്റ് മാസം പണം വരാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; പഴ്സും ലോക്കറും ഇങ്ങനെ വെച്ചാൽ ഐശ്വര്യം കൂടും -
ഓഗസ്റ്റ് 1 മുതൽ കിടപ്പുമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; പോസിറ്റീവ് എനർജി നിറയട്ടെ! -
ഐടിആർ തിരക്കിൽ ചർമ്മം മങ്ങിയോ? സമ്മർദ്ദത്തിനിടയിലും തിളക്കം നിലനിർത്താൻ ഈ എളുപ്പവഴികൾ -
ഓഗസ്റ്റ് 1-ന് ശുക്രൻ കന്നി രാശിയിലേക്ക്: പ്രണയത്തേക്കാൾ പ്രായോഗികത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ -
ഗുരു ആദിത്യ യോഗം: ഈ രാശിക്കാർക്ക് കരിയറിൽ വൻ നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്, ശുഭ മുഹൂർത്തങ്ങൾ അറിയാം -
2026 ജൂലൈ 31: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ജൂലൈ 31: ചന്ദ്രന്റെ രാശിമാറ്റം; ഈ 7 നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യവും ഐശ്വര്യവും! -
ജൂലൈ 30 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭമുഹൂർത്തങ്ങളും
ഈന്തപ്പഴം ഈ വിധം പതിവാക്കിയാല്‍ ശരീരഭാരം വളരെ എളുപ്പത്തില്‍ കുറയ്ക്കാം
ഒട്ടനവധി പോഷകങ്ങളാല്‍ സമ്പുഷ്ടമാണ് ഈന്തപ്പഴം. അതിനാല്‍ തന്നെ, ദിവസേന മൂന്ന് എണ്ണം വീതം ഈന്തപ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് നിരവധി ഗുണങ്ങള്‍ നല്‍കുന്നുണ്ട്. പ്രത്യേകിച്ച്, ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഈന്തപ്പഴം വളരെ മികച്ചതാണ്. ശരീരഭാരം കുറയ്ക്കുന്നതിനായി ഈന്തപ്പഴം കഴിക്കേണ്ട വിധവും, ഏത് നേരത്ത് കഴിച്ചാലാണ് കൂടുതല്‍ ഫലം ലഭിക്കുക എന്നും നോക്കാം.

ഈന്തപ്പഴത്തിന്റെ ഗുണങ്ങള്‍
ഈന്തപ്പഴത്തില്‍ നാച്വറല്‍ മധുരം അടങ്ങിയിട്ടുണ്ടെങ്കിലും, അതേ അളവില്‍ നാരുകളും ധാരാളം അടങ്ങിയിരിക്കുന്നു. നാരുകളാല്‍ സമ്പുഷ്ടമാണ് ഈന്തപ്പഴം. അതിനാല്‍ തന്നെ, രക്തത്തിലേയ്ക്ക് അമിതമായി പഞ്ചസ്സാര എത്തുന്നത് തടയുന്നു. വയര്‍ വേഗത്തില്‍ നിറയുന്നതിനും, ദഹന പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനും സഹായിക്കുന്നു. ഈന്തപ്പഴം കഴിക്കുമ്പോള്‍ ശരീരത്തിന് പ്രവര്‍ത്തിക്കാനാവശ്യമായ ഊര്‍ജം ലഭിക്കുന്നതാണ്. കൂടാതെ, വയര്‍ വേഗത്തില്‍ നിറയുന്നതിനാല്‍ തന്നെ, അമിതമായി ആഹാരം കഴിക്കുന്നത് തടയാന്‍ സഹായിക്കുന്നു. ഇത് ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കുന്നതാണ്.
ഇവ കൂടാതെ, ഈന്തപ്പഴത്തില്‍ പൊട്ടാസ്യം അടങ്ങിയിരിക്കുന്നു. ഇത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുന്നതാണ്. കൂടാതെ, ഈന്തപ്പഴത്തില്‍ ധാരാളം ആന്റിഓക്സിഡന്റ്സ് അടങ്ങിയിരിക്കുന്നിതനാല് തന്നെ, രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഇവ സഹായിക്കുന്നു.
കഴിക്കേണ്ട സമയം
രാവിലെ ഈന്തപ്പഴം കഴിക്കുന്നതാണ് ഏറ്റവും ഉചിതമായ സമയം. തലേ ദിവസം രാത്രിയില്‍ ഒരു ഗ്ലാസ്സ് വെള്ളത്തില്‍ കുതിര്‍ത്തുവെച്ച മൂന്ന് ഈന്തപ്പഴം രാവിലെ എഴുന്നേല്ക്കുമ്പോള് വെറും വയറ്റില്‍ കഴിക്കുക. വ്യായാമം ചെയ്യുന്നതിന് മുന്‍പ് ഇത്തരത്തില്‍ ഈന്തപ്പഴം കഴിക്കുന്നത് ഊര്‍ജം നിലനിര്‍ത്താന്‍ സഹായിക്കുന്നതാണ്. ഒരു ദിവസം പ്രവര്‍ത്തിക്കാന്‍ വേണ്ട ഊര്‍ജം ഈന്തപ്പഴത്തില്‍ നിന്നും ഒരു വ്യക്തിയ്ക്ക് രാവിലെ തന്നെ ലഭിക്കുന്നതാണ്് അതുപോലെ, വിശപ്പ് കുറയ്ക്കാന്‍ ഈന്തപ്പഴം സഹായിക്കും. കൂടാതെ, ശരീരത്തിലേയ്ക്ക് ഈന്തപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന എല്ലാ പോഷകങ്ങളും കൃത്യമായ അളവില്‍ എത്തുന്നതിനും രാവിലെ കഴിക്കുന്നതിലൂടെ സാധിക്കും.
രാവിലെ കഴിക്കാന്‍ സാധിക്കാത്തവര്‍ക്ക് വൈകുന്നേരം ഈവനിംഗ് സ്നാക്സ് പോലെ ഈന്തപ്പഴം കഴിക്കാവുന്നതാണ്. കാരണം, ഇത്തരത്തില്‍ കഴിക്കുന്നത് രാത്രിയില്‍ അമിതമായി വിശപ്പ് അനുഭവപ്പെടാതിരിക്കാന്‍ സഹായിക്കും. കൂടാതെ, ദഹനം കൃത്യമായി നടക്കുന്നതിനും ഈന്തപ്പഴം സഹായിക്കുന്നതാണ്.
കഴിക്കേണ്ട വിധം
തലേ ദിവസം രാത്രിയില്‍ കുതിര്‍ത്തുവെച്ച ഈന്തപ്പഴം പിറ്റേദിവസം രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് നല്ലതാണ്. അതുപോലെ, രാവിലെ സ്മൂത്തി തയ്യാറാക്കി കുടിക്കുന്നവര്‍ക്ക് ഈന്തപ്പഴം മധുരത്തിനായി ചേര്‍ക്കാവുന്നതാണ്. ഇത്തരത്തില്‍ ഈന്തപ്പഴം ചേര്‍ക്കുമ്പോള്‍ രണ്ടോ, മൂന്നോ ഈന്തപ്പഴം ചേര്‍ക്കുക.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഈന്തപ്പഴം ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍, അമിതമായി കഴിക്കുന്നത് ഒട്ടും നല്ലതല്ല. ശരീരഭാരം കുറയ്ക്കാന്‍ നോക്കുന്നവരും, പ്രമേഹം ഉള്ളവരും അമിതമായി ഈന്തപ്പഴം കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. കൂടാതെ, അമിതമായി ഈന്തപ്പഴം കഴിക്കുന്നത് ദഹന പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കാം. അതിനാല്‍, ശ്രദ്ധിച്ച് മാത്രം കഴിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications