Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
വണ്ണം കുറയ്ക്കാൻ അവക്കാഡോ; പതിവാക്കിയാൽ സംഭവം സൂപ്പറാണ്
വളരെയധികം പോഷകങ്ങളാൽ സമ്പന്നമാണ് അവക്കാഡോ. സൗന്ദര്യത്തിനും, ആരോഗ്യത്തിനും, ഹൃദയത്തിന്റെ ആരോഗ്യത്തിനും അവക്കാഡോ നല്ലതാണ്. അവക്കാഡോ ശരിയായ വിധത്തിൽ കഴിച്ചാൽ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നതാണ്. ഇതിനായി അവക്കാഡോ ഏത് വിധത്തിൽ കഴിക്കണമെന്നും അവക്കാഡോയുടെ ഗുണങ്ങൾ എന്തെല്ലാമെന്നും നോക്കാം.

അവോക്കാഡോയുടെ ഗുണങ്ങൾ
അവോക്കാഡോയിൽ ഡയറ്ററി ഫൈബർ ധാരാളം അടങ്ങിയിരിക്കുന്നു. അതിനാൽ തന്നെ, ശരീരത്തിലേയ്ക്ക് അമിതമായി കൊഴുപ്പ് എത്തുന്നത് തടയുന്നു. അവക്കാഡോ കുറച്ച് കഴിക്കുമ്പോൾ, വയർ വേഗത്തിൽ നിറഞ്ഞതായി അനുഭവപ്പെടുകയും ചെയ്യാം. ആരോഗ്യകരമായ കൊഴുപ്പുകളാൽ സമ്പന്നമാണ് അവക്കാഡോ. അവോക്കാഡോയിൽ മോണോസാച്ചുറേറ്റഡ്, പോളിഅൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ എന്നിങ്ങനെ ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ, ശരീരത്തിലെ വീക്കം കുറയ്ക്കാനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും അവക്കാഡോ സഹായിക്കുന്നു.അവക്കാഡോയിൽ കാർബോഹൈഡ്രേറ്റുകൾ വളരെ കുറവാണ്. അതിനാൽ അമിതവണ്ണത്തിന് കാരണമാകുമെന്ന ഭയവും ആവശ്യമില്ല. കൂടാതെ, അവക്കാഡോയിൽ ജലാംശവും അമിതമായി അടങ്ങിയിരിക്കുന്നതിനാൽ വയർ വേഗത്തിൽ നിറയ്ക്കാനും ഇത് സഹായിക്കുന്നു.
ശരീരഭാരം കുറയ്ക്കാൻ
ഒട്ടനവധി കൊഴുപ്പുകളും നാരുകളും അടങ്ങിയിരിക്കുന്നതിനാൽ തന്നെ അവക്കാഡോ ഉപയോഗിച്ച് സാലഡ് തയ്യാറആക്കി ഒറു നേരം കഴിക്കുന്നത് വളരെ നല്ലതാണ്. പഴങ്ങളുടെ കൂടെ, അല്ലെങ്കിൽ പച്ചക്കറികളിൽ ചേർത്ത് സാലഡ് തയ്യാറാക്കി കഴിക്കാവുന്നതാണ്. ഇത്തരത്തിൽ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. വയർ വേഗത്തിൽ നിറയുന്നതിനും സഹായിക്കുന്നു. സാലഡുപോലെ അവക്കാഡോ ഉപയോഗിച്ച് സ്മൂത്തി തയ്യാറാക്കി കുടിക്കാവുന്നതാണ്. കുറച്ച് ഓട്സ്, ബദാം മിൽക്ക്, അവക്കാഡോ എന്നിവ ചേർത്ത് സ്മൂത്തി തയ്യാറാക്കാവുന്നതാണ്. ഇതും ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നു. ഇവ കൂടാതെ, സാൻവിച്ച് തയ്യാറാക്കി ഒരു നേരം കഴിക്കുന്നതും ശരീരഭാരം കുറയ്ക്കാനും, വയർ വേഗത്തിൽ നിറയ്ക്കാനും സഹായിക്കുന്നതാണ്. ബ്രെഡിൽ സ്പ്രെഡ് ആയി അവക്കാഡോ ഉപയോഗിക്കുന്നത് നല്ലതാണ്. കൂടാതെ, പാസ്ത എന്നിവയെല്ലാം തയ്യാറാക്കുമ്പോൾ അതിൽ അവക്കാഡോ ചേർക്കുന്നത് നല്ലതാണ്.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ശരിയായ വിധത്തിൽ കൃത്യമായ അളവിൽ മാത്രം അവക്കാഡോ കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. അവക്കാഡോ അമിതമായി കഴിക്കുന്നത് ദഹന പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. അതുപോലെ, രാവിലെ അവക്കാഡോ കഴിക്കുന്നത് വളരെ നല്ലതാണ്. രാത്രിയിൽ അവക്കാഡോ ചേർത്ത് സാലഡ് തയ്യാറാക്കി കഴിക്കാൻ ശ്രദ്ധിക്കുക. ഒരു അവക്കാഡോ മാത്രം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. അവക്കാഡോ, മറ്റു ആഹാരങ്ങളുടെ കൂടെ ചേർത്ത് കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇല്ലെങ്കിൽ പോഷകക്കുറവ് ശരീരത്തിന് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മൂന്ന് നേരവും അവക്കാഡോ മാത്രം കഴിക്കാതിരിക്കുക. പേശികൾക്ക് ബലം ലഭിക്കണമെങ്കിൽ പോഷകങ്ങളും, പ്രോട്ടീനും അനിവാര്യമാണ്. പേശികൾ ആരോഗ്യത്തോടെ ഇരുന്നാൽ മാത്രമാണ് വണ്ണവും കുറയ്ക്കാൻ സാധിക്കും. അതിനാൽ എല്ലാ പോഷകങ്ങളും അടങ്ങിയ ഡയറ്റ് പിന്തുടരുക.
Disclaimer: മുകളില്‍ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമായ അനുമാനങ്ങളും വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്, മാത്രമല്ല വിശ്വാസ്യത ഉറപ്പുനല്‍കുന്നില്ല. ലേഖനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മലയാളം ബോള്‍ഡ്‌സ്‌കൈ സ്ഥിരീകരിക്കുന്നില്ല. വിവരങ്ങള്‍ നല്‍കുക മാത്രമാണ് ഞങ്ങളുടെ ഉദ്ദേശം. ഏതെങ്കിലും വിവരമോ അനുമാനമോ പരിശീലിക്കുന്നതിനോ നടപ്പിലാക്കുന്നതിനോ മുമ്പ്, ദയവായി ബന്ധപ്പെട്ട പ്രൊഫഷണലുമായി ബന്ധപ്പെടുക.



Click it and Unblock the Notifications
